ട്ടത്തിൻ മറയത്ത് എന്ന ഒറ്റചിത്രത്തിലൂടെ മലയാളിയുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഇഷാ തൽവാർ. പർദയിൽ തിളങ്ങിയ താരത്തെ മലയാളികൾ നെഞ്ചോട് ചേർക്കുകയും ചെയ്തു. എന്നാൽ ഉമ്മച്ചി കുട്ടി ചുവടൊന്നു മാറ്റി അൽപ്പം ഗ്ലാമറസായപ്പോൾ പൊങ്കാലയിടുകയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ സജിവയായ ഇഷ പുതിയതായി പോസ്റ്റ് ചെയ്ത ടോപ് ലെസ് ചിത്രത്തിനെതിരെ സൈബർ ആക്രമണം നേരിടുകയാണ്.

ഡിസംബർ നാലിന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ടെസ്റ്റ് ഷോട്ട് എന്ന പേരിൽ ഇഷ ടോപ് ലെസ് ചിത്രം പങ്കുവെച്ചിരുന്നു. ടോപ് ലെസ്സായി പിന്തിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് ഇഷ പോസറ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയത് നിമിഷങ്ങൾക്കുള്ളിൽ തന്നെ മോശം കമന്റുകൾ വരാൻ തുടങ്ങി.

'ഇത്തരത്തിൽ വേണമായിരുന്നോ', 'ഇതാണോ തട്ടത്തിൻ മറയത്ത്' തുടങ്ങി നിരവധി തെറികളും അശ്ലീല കമന്റുകളുമാണ് പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.കുറച്ചു നാളുകൾക്കു മുൻപ് തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇഷ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു, ഇതിനു താഴെയും മോശം കമന്റുകൾ വന്നിരുന്നു.