- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനാറുകാരിയുടെ അമ്മയായി ഇഷാ തൽവാർ; പ്രഥ്വിരാജ് ചിത്രത്തിലെ അമ്മ വേഷം വല്യ കാര്യമല്ലെന്ന് നടി; ഡയലോഗ് പറഞ്ഞു തന്നത് പൃഥ്വിയെന്നും നടി
കൊച്ചി: പ്രണയ നായികയായി തിളങ്ങുന്ന ഇഷ തൽവാർ അമ്മ വേഷത്തിൽ. പൃഥ്വിരാജ് നായകനാകുന്ന 'ഡെട്രോയിറ്റ് ക്രോസിങ്' എന്ന ചിത്രത്തിലാണ് 16കാരിയുടെ അമ്മയായി ഇഷ എത്തുന്നത്. മമ്ംത മോഹൻദാസാണ് നായിക വേഷത്തിൽ ആദ്യം പരിഗണിച്ചിരുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ വേഷത്തിൽ നിന്ന് മംമ്ത പിന്മാറിയതോടെ ഇഷ എത്തുകയായിരുന്നു. മലയാളത്തിൽ 'രണം' എന്നും ചിത്രത്തിന് പേരുണ്ട്. എന്നാൽ അമ്മ വേഷത്തിലെത്തുന്നത് വല്യ കാര്യമല്ലെന്നാണ് ഇഷ തൽവാർ പറയുന്നത്. ചിത്രീകരണസമയത്ത് തനിക്കും മറ്റുള്ളവർക്കും ഡയലോഗുകൾ ഓർമപ്പെടുത്തിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നും ഒരുപാട് സഹായിച്ചുവെന്നും ഇഷ പറയുന്നു. ചിത്രത്തിൽ അൽപ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഒരു ഇന്റൻസ് ക്രൈം ഡ്രാമയായി തയാറാക്കുന്ന അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതിൽ ഒരു ഗാങ് മെമ്പറിന്റെ വേഷമാണ് പൃഥ്വിരാജ് ചെയ്യുന്നത്. യഥാർത്ഥ സംഭവങ്ങൾ ചിത്രത്തിന് ആധാരമായിട്ടുണ്ട്.
കൊച്ചി: പ്രണയ നായികയായി തിളങ്ങുന്ന ഇഷ തൽവാർ അമ്മ വേഷത്തിൽ. പൃഥ്വിരാജ് നായകനാകുന്ന 'ഡെട്രോയിറ്റ് ക്രോസിങ്' എന്ന ചിത്രത്തിലാണ് 16കാരിയുടെ അമ്മയായി ഇഷ എത്തുന്നത്. മമ്ംത മോഹൻദാസാണ് നായിക വേഷത്തിൽ ആദ്യം പരിഗണിച്ചിരുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ വേഷത്തിൽ നിന്ന് മംമ്ത പിന്മാറിയതോടെ ഇഷ എത്തുകയായിരുന്നു. മലയാളത്തിൽ 'രണം' എന്നും ചിത്രത്തിന് പേരുണ്ട്.
എന്നാൽ അമ്മ വേഷത്തിലെത്തുന്നത് വല്യ കാര്യമല്ലെന്നാണ് ഇഷ തൽവാർ പറയുന്നത്. ചിത്രീകരണസമയത്ത് തനിക്കും മറ്റുള്ളവർക്കും ഡയലോഗുകൾ ഓർമപ്പെടുത്തിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നും ഒരുപാട് സഹായിച്ചുവെന്നും ഇഷ പറയുന്നു. ചിത്രത്തിൽ അൽപ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
ഒരു ഇന്റൻസ് ക്രൈം ഡ്രാമയായി തയാറാക്കുന്ന അമേരിക്കയിലെ ഡെട്രോയിറ്റിലും മിഷിഗണിലുമുള്ള തമിഴ് സ്ട്രീറ്റ് ഗാംഗുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഇതിൽ ഒരു ഗാങ് മെമ്പറിന്റെ വേഷമാണ് പൃഥ്വിരാജ് ചെയ്യുന്നത്. യഥാർത്ഥ സംഭവങ്ങൾ ചിത്രത്തിന് ആധാരമായിട്ടുണ്ട്.