- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇശൽ ബാൻഡ് രണ്ടാം വാർഷികം ആഘോഷം : മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റിവൽ ഇന്ന്; സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ.) യുടെ രണ്ടാം വാർഷീക ആഘോഷ പരിപാടി കളുടെ ഭാഗ മായി 26 -ആം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 7- മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇശൽ ബാൻഡ് അബുദാബിയുടെ കലാ കാര ന്മാർക്കൊപ്പം, മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, മുജീബ് കോഴിക്കോട്, കലാഭവൻ നസീബ് എന്നിവർ അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വൽ അരങ്ങേറും. പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തിൽ സാമൂഹ്യ - സാംസ്‌കാരിക - കലാ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. ഇശൽ ബാൻഡിന്റെ ജീവ കാരുണ്യ പദ്ധതി യുടെ ഈ വർഷത്തെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. നിരവധി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും പ്രവാസ ലോകത്തെ ജോലിത്തിരക്കുകൾക്കിട യിൽ മറഞ്ഞിരുന്ന പ്രവാസി കലാകാര ന്മാരെ കണ്ടെത്തി അവസരങ്ങൾ നൽകി വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത സിദ്ധീഖ് ചേറ്റുവ ക്ക് ഇശൽ ബാൻഡ്അബുദാബിയുടെ വാർഷീക ആഘോഷ പരിപാടികളുടെ ഭാഗ മായി പ്രഖ്യാപി ക്കപ്പെട്ട പുരസ്‌കാരം സമ്മാനിക്കും. ഒക്ടോബർ 27-ആം തിയ്യതി
അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി (ഐ. ബി. എ.) യുടെ രണ്ടാം വാർഷീക ആഘോഷ പരിപാടി കളുടെ ഭാഗ മായി 26 -ആം തിയ്യതി വ്യാഴാഴ്ച വൈകീട്ട് 7- മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഇശൽ ബാൻഡ് അബുദാബിയുടെ കലാ കാര ന്മാർക്കൊപ്പം, മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്‌സൽ ബിലാൽ, മുജീബ് കോഴിക്കോട്, കലാഭവൻ നസീബ് എന്നിവർ അണി നിരക്കുന്ന മെഗാ മ്യൂസിക്കൽ കോമഡി ഫെസ്റ്റി വൽ അരങ്ങേറും.
പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക സമ്മേളന ത്തിൽ സാമൂഹ്യ - സാംസ്‌കാരിക - കലാ രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. ഇശൽ ബാൻഡിന്റെ ജീവ കാരുണ്യ പദ്ധതി യുടെ ഈ വർഷത്തെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും.
നിരവധി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും പ്രവാസ ലോകത്തെ ജോലിത്തിരക്കുകൾക്കിട യിൽ മറഞ്ഞിരുന്ന പ്രവാസി കലാകാര ന്മാരെ കണ്ടെത്തി അവസരങ്ങൾ നൽകി വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത സിദ്ധീഖ് ചേറ്റുവ ക്ക് ഇശൽ ബാൻഡ്അബുദാബിയുടെ വാർഷീക ആഘോഷ പരിപാടികളുടെ ഭാഗ മായി പ്രഖ്യാപി ക്കപ്പെട്ട പുരസ്‌കാരം സമ്മാനിക്കും.
ഒക്ടോബർ 27-ആം തിയ്യതി വെള്ളി യാഴ്ച ഓക്സ്ഫോർഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് 9 -സ്‌പെഷ്യലിറ്റി ഡോക്ടർ മാർ ഉൾപ്പെടെ, പിസിയോതെറാപ്പിസ്‌റ്, ലബോറട്ടറി എന്നീ സൗകര്യ ങ്ങളോടുകൂടിയ അതിവിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 8-മുതൽ ഉച്ചക്ക് 12 വരെയും, വൈകീട്ട് 3-മുതൽ 8-വരെയും നടക്കുന്നതാണ്. മുസ്സഫ, ബനിയസ് എന്നീ ഭാഗങ്ങളിൽ നിന്നും സൗജന്യ വാഹന സൗകര്യ ങ്ങളോട് കൂടിയാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.