- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പാടിയും പറഞ്ഞും ആഹ്ലാദം തീർത്ത് വി എം.കുട്ടിയുടെ ഇശലിന്റെ വഴി നവ്യാനുഭവമായി
ദുബായ്: സൂഫിസവും, നാടൻ പാട്ടുകളും, അതിശയോക്തികൾ കലർന്ന മാലപാട്ടുകളും മാപ്പിളപാട്ടിന്റെ തുടക്കമെന്നും, കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾക്കു വിധേയമാകുന്നതിനനുസരിച്ചു സഹൃദയ മനസുകൾക്ക് കൂടുതൽ ഇമ്പമാക്കി മാറ്റാൻ മാപ്പിള കലകളെ സ്‌നേഹിക്കുന്നവർ തയ്യാറാകണമെന്ന് പ്രശസ്ത മാപ്പിളപാട്ട് ഗായകനും, രചയിതാവുമായ വി എം.കുട്ടി മാസ്റ്റർ പറഞ്ഞു. ദുബായ് സർഗധാര 'ഇശലിന്റെ വഴി ' എന്നപേരിൽ സംഘടിപ്പിച്ച 400 വർഷത്തെ മാപ്പിളപാട്ട് ചരിത്രത്തെ പാടിയും പറഞ്ഞും അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ മാപ്പിളപാട്ട് പരിപാടികൾ ശ്രവിച്ച സദസിനു മൂന്നു മണിക്കൂർ നീണ്ട പരിപാടി ഹൃദ്യവും നവ്യാനുഭവവുമായി. ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി.തലശ്ശേരി, ഷുക്കൂർ ഉടുമ്പുംതല ആശംസകൾ നേർന്നു. ഓ.കെ. ഇബ്രാഹിം, എൻ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ഇസ്മായിൽ ഏറാമല, അബ്ദുൽ കാദർ അരിപ്പാമ്പ്ര, ഹനീഫ് കൽമട്ട, ടി.എം.എ സിദ്ദിഖ്, നിസാമുദ്ദീൻ കൊല്ലം, ഇബ്രാഹിം ഇരിട്ടി, അബ്ദുള്ള കുട്ട
ദുബായ്: സൂഫിസവും, നാടൻ പാട്ടുകളും, അതിശയോക്തികൾ കലർന്ന മാലപാട്ടുകളും മാപ്പിളപാട്ടിന്റെ തുടക്കമെന്നും, കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങൾക്കു വിധേയമാകുന്നതിനനുസരിച്ചു സഹൃദയ മനസുകൾക്ക് കൂടുതൽ ഇമ്പമാക്കി മാറ്റാൻ മാപ്പിള കലകളെ സ്‌നേഹിക്കുന്നവർ തയ്യാറാകണമെന്ന് പ്രശസ്ത മാപ്പിളപാട്ട് ഗായകനും, രചയിതാവുമായ വി എം.കുട്ടി മാസ്റ്റർ പറഞ്ഞു. ദുബായ് സർഗധാര 'ഇശലിന്റെ വഴി ' എന്നപേരിൽ സംഘടിപ്പിച്ച 400 വർഷത്തെ മാപ്പിളപാട്ട് ചരിത്രത്തെ പാടിയും പറഞ്ഞും അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഒട്ടേറെ മാപ്പിളപാട്ട് പരിപാടികൾ ശ്രവിച്ച സദസിനു മൂന്നു മണിക്കൂർ നീണ്ട പരിപാടി ഹൃദ്യവും നവ്യാനുഭവവുമായി. ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഇബ്രാഹിം മുറിചാണ്ടി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി.തലശ്ശേരി, ഷുക്കൂർ ഉടുമ്പുംതല ആശംസകൾ നേർന്നു. ഓ.കെ. ഇബ്രാഹിം, എൻ.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാമ്പി, ഇസ്മായിൽ ഏറാമല, അബ്ദുൽ കാദർ അരിപ്പാമ്പ്ര, ഹനീഫ് കൽമട്ട, ടി.എം.എ സിദ്ദിഖ്, നിസാമുദ്ദീൻ കൊല്ലം, ഇബ്രാഹിം ഇരിട്ടി, അബ്ദുള്ള കുട്ടി ചേറ്റുവ,തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ കൺവീനർ സുബൈർ വെള്ളിയോട് സ്വാഗതവും, പ്രോഗ്രാം കൺവീനർ റിയാസ് മാണൂർ നന്ദിയും പറഞ്ഞു.