- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറവൂർ സംഭവം; മനുഷ്യ സ്വാതന്ത്ര്യത്തിനെതിരെയുള്ള കയ്യേറ്റം; ഇസ് ലാഹി സെന്റർ
കുവൈത്ത്: ഞായറാഴ്ച പറവൂരിൽ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവർത്തകരെ കേരള പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സംഘ പരിവാർ പ്രവർത്തകർ മർദ്ദിച്ചത് ഭരണഘടനാ ലംഘനവും മനഷ്യരുടെ സ്വാതന്ത്ര്യത്തിന്ന് നേരെയുള്ള കയ്യേറ്റവുമാണെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ജനാധിപത്യ ഇന്ത്യയിൽ വ്യത്യസ്ത മതമുള്ളവരും ഇല്ലാത്തവരും വിവിധ പരിപാടികൾ നടത്തി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൊതുയോഗങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖ വിതരണം, പത്രങ്ങൾ , ടി.വി.ചാനലുകൾ തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെയാണ് അവരെല്ലാം ജനങ്ങളിലേക്കെത്തുന്നത്. എന്നാൽ ഇസ് ലാമിന്റെ പേരിൽ ഒരു നോട്ടീസ് വിതരണം ചെയ്താൽ അവരെ മതസ്പർദ്ദയുണ്ടാക്കുന്നവർ എന്നാരോപിച്ച് ഫാസിസ്റ്റുകൾ തല്ലിക്കൊല്ലാൻ ശ്രമിക്കുമ്പോൾ നീതിയുടെ പക്ഷത്ത് നിൽക്കേണ്ട നിയമ പാലകർ അക്രമികളുടെ പക്ഷം ചേരുന്നത് മതേതര ഭാരതത്തിന് തീരാ കളങ്കമാണ്. ഇന്ത്യയിലെ മുഖ്യധാരാ മുസ് ലിം സംഘടനകളെല്ലാം തീ വ്രവാദത്തിന്നും ഭീകരതക്
കുവൈത്ത്: ഞായറാഴ്ച പറവൂരിൽ ലഘുലേഖ വിതരണം ചെയ്ത വിസ്ഡം പ്രവർത്തകരെ കേരള പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സംഘ പരിവാർ പ്രവർത്തകർ മർദ്ദിച്ചത് ഭരണഘടനാ ലംഘനവും മനഷ്യരുടെ സ്വാതന്ത്ര്യത്തിന്ന് നേരെയുള്ള കയ്യേറ്റവുമാണെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
ജനാധിപത്യ ഇന്ത്യയിൽ വ്യത്യസ്ത മതമുള്ളവരും ഇല്ലാത്തവരും വിവിധ പരിപാടികൾ നടത്തി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. പൊതുയോഗങ്ങൾ, ഗൃഹസന്ദർശനങ്ങൾ, ലഘുലേഖ വിതരണം, പത്രങ്ങൾ , ടി.വി.ചാനലുകൾ തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെയാണ് അവരെല്ലാം ജനങ്ങളിലേക്കെത്തുന്നത്. എന്നാൽ ഇസ് ലാമിന്റെ പേരിൽ ഒരു നോട്ടീസ് വിതരണം ചെയ്താൽ അവരെ മതസ്പർദ്ദയുണ്ടാക്കുന്നവർ എന്നാരോപിച്ച് ഫാസിസ്റ്റുകൾ തല്ലിക്കൊല്ലാൻ ശ്രമിക്കുമ്പോൾ നീതിയുടെ പക്ഷത്ത് നിൽക്കേണ്ട നിയമ പാലകർ അക്രമികളുടെ പക്ഷം ചേരുന്നത് മതേതര ഭാരതത്തിന് തീരാ കളങ്കമാണ്. ഇന്ത്യയിലെ മുഖ്യധാരാ മുസ് ലിം സംഘടനകളെല്ലാം തീ വ്രവാദത്തിന്നും ഭീകരതക്കുമെതിരിൽ ഏറ്റവും കൂടുതൽ പ്രചാരണം നടത്തുന്നവരാണ്.
അത്തരം പ്രവർത്തനങ്ങളിൽ എല്ലാ മത രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലുംപെട്ട ഉത്തരവാദിത്തപ്പെട്ട പ്രമുഖർ പങ്കെടുത്ത് വരുന്നുമുണ്ട്. ഈ അക്രമത്തിന്നെതിരിൽ പൊതു സമൂഹവും വിശ്വാസികളും പ്രതികരിക്കണം. നിയമം കയ്യിലെടുക്കുന്നവരെയും നിയമപാലനത്തിൽ പക്ഷപാതപരമായി പെരുമാറുന്നവരെയും നിലക്ക് നിർത്താൻ സർക്കാർ ഇച്ഛാ ശക്തി കാണിക്കുകയും ജനങ്ങൾക്ക് സുരക്ഷാ ബോധം ഉറപ്പ് വരുത്തുകയും വേണമെന്ന് ഐ.ഐ.സി നേതാക്കൾ ആവശ്യപ്പെട്ടു.