- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ഇസ്ലാഹി ഐക്യ സമ്മേളനം; എം.എം. അക്‌ബർ കുവൈത്തിലെത്തി
കുവൈത്ത് : നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ എം.മുഹമ്മദ് അക്‌ബറിന് എയർപോർട്ടിൽ ഇസ്ലാഹി സെന്റർ പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി. സ്വീകരണ സംഗമത്തിൽ അബ്ദുറഹിമാൻ അടക്കാനി, മുഹമ്മദ് അലി വേങ്ങര, ഷമീമുള്ള സലഫി, ഷബീർ കൊല്ലം, ഷാനവാസ്, മുജീബുറഹ്മാൻ പൊന്നാനി, ഫഹദ് പട്ടേൽത്താഴം, സകരിയ്യ പാലക്കാട് എന്നിവർ പങ്കെടുത്തു. ഇന്ത്യൻ ഇസ്ലാഹി സെന്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.എൻ.എം) സംയുക്തമായി ഫെബ്രുവരി 10 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളനത്തിൽ എം.എം അക്‌ബർ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി, കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി എന്നീ പണ്ഡിതരും ഔക്കാഫ് അറബി പ്രതിനിധികളും മറ്റുപ്രമുഖരും പങ്കെടുക്കും.
കുവൈത്ത് : നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറും പ്രമുഖ വാഗ്മിയും പണ്ഡിതനുമായ എം.മുഹമ്മദ് അക്‌ബറിന് എയർപോർട്ടിൽ ഇസ്ലാഹി സെന്റർ പ്രവർത്തകർ ഊഷ്മള സ്വീകരണം നൽകി. സ്വീകരണ സംഗമത്തിൽ അബ്ദുറഹിമാൻ അടക്കാനി, മുഹമ്മദ് അലി വേങ്ങര, ഷമീമുള്ള സലഫി, ഷബീർ കൊല്ലം, ഷാനവാസ്, മുജീബുറഹ്മാൻ പൊന്നാനി, ഫഹദ് പട്ടേൽത്താഴം, സകരിയ്യ പാലക്കാട് എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.എൻ.എം) സംയുക്തമായി ഫെബ്രുവരി 10 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളനത്തിൽ എം.എം അക്‌ബർ മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി, കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി എന്നീ പണ്ഡിതരും ഔക്കാഫ് അറബി പ്രതിനിധികളും മറ്റുപ്രമുഖരും പങ്കെടുക്കും.