ഹി ഈസ് ദി ബെസ്റ്റെന്ന് ഉറക്കെ പറഞ്ഞെത്തിയ ഐശ്വര്യ, കൊച്ചുകുട്ടികളെ പോലെ പെരുമാറിയ മരുമകളോട് കൊച്ചുമകൾ ആരാധ്യയെ പോലെ പെരുമാറരുതെന്ന് തമാശയുള്ള മറുപടിയുമായി ബിഗ് ബിയും. സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോയാണിത്. 2015 ൽ നടന്ന സംഭവമാണിത്.

2015ൽ അവാർഡ് സ്വീകരിച്ച ശേഷം മാധ്യമങ്ങളെ കാണുന്ന ആഷിന്റെയും ബച്ചന്റെയും രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഐശ്വര്യയുടെ ഫാൻ ക്ലബാണ് ഇപ്പോൾ വിഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത്.

സ്റ്റാർഡസ്റ്റ് അവാർഡ്‌സ് 2015ൽ ജസ്ബയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം ഐശ്വര്യയും പികുവിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ബച്ചനുമാണ് നേടിയിരുന്നത്. പുരസ്‌കാരം സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളെ കാണവേയാണ് ഐശ്വര്യ കൊച്ചുകുട്ടികളെപ്പോലെ അമിതാഭ് ബച്ചനോടു പെരുമാറുന്നത്. ബച്ചനെ ചൂണ്ടിക്കാണിച്ച് 'ഹി ഈസ് ദി ബെസ്റ്റ്' എന്നുറക്കെ പറഞ്ഞ് അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന ഐശ്വര്യയെ കാണാം

നാല് കലാകാരന്മാരുള്ള കുടുംബത്തിൽ അവർ നേടിയെടുത്ത ട്രോഫികള്ഡ കാണുമ്പോൾ എങ്ങിനെയാണ് ആരാധ്യയുടെ പ്രതികരണമെന്നായിരുന്നു ഒരു മാധ്യമ പ്രവർത്തകൻ ബിഗ് ബിയോട് ചോദിച്ചത്. നാല് പേരല്ല, തന്റെ പിതാവ് ഹരിവൻഷ് റായ് ബച്ചൻ ഉൾപ്പെടെ അഞ്ച് പേരുണ്ടെന്ന് അമിതാഭ് തിരുത്തി. പിന്നീടിത് ആറാണെന്നായി ബിഗ് ബി. രണ്ട് വയസ് മുതൽ ആരാധ്യ തന്റെ കഴിവുകൾ പ്രകടിപ്പിച്ച് തുടങ്ങിയതായി അമിതാഭ് പറയുന്നു.