- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം ഭരണാധികാരികൾ ഭരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുക ലക്ഷ്യം; ജിഹാദ് ആക്രമണങ്ങൾ മധ്യേഷ്യയിലേക്ക് അഫ്ഗാനിസ്താനിൽ നിന്നും കയറ്റുമതി ചെയ്യും; ഇന്ത്യയിൽ 'ഖിലാഫത്ത്' സ്ഥാപിക്കും; കേരളവും കാശ്മീരും താവളമാക്കും; ഐഎസ് നോട്ടമിടുന്നത് മലയാളികളെ
ന്യൂഡൽഹി: അഫ്ഗാനിലെ താലിബാൻ തിരിച്ചു വരവിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് തന്നെ. ഐഎസ് ഭീകരർ ഇനി ലക്ഷ്യമിടുന്നത് ഇന്ത്യയാണ്. കാശ്മീരും കേരളവുമാണ് അവരുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങൾ. ഇന്ത്യയെ രണ്ടറ്റത്തു നിന്നും ആക്രമിക്കാനാണ് അവരുടെ പദ്ധതി.
ഇന്ത്യയിൽ 'ഖിലാഫത്ത്' സ്ഥാപിക്കാൻ ഐഎസ് ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് സംഘത്തിന് വിവരം ലഭിച്ചെന്ന് എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. കാബൂൾ വിമാനത്താവളത്തിനു സമീപത്തെ ബോംബ് സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരസംഘം ഇന്ത്യയെയും ഉന്നമിടുന്നുണ്ട്.
അഫ്ഗാനിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാൻ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും 'ജിഹാദ്' വ്യാപിപ്പിക്കും എന്നാണ് റിപ്പോർട്ട്. ഭീകരാക്രമണങ്ങൾ നടത്തുക, സംഘടനയിലേക്കു യുവാക്കളെ ചേർക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിനാണ് അവർ തയ്യാറെടുക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ ജാഗ്രത കൂട്ടും.
ആശയപരമായി ഇന്ത്യയെ അടക്കം ഉൾപ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയാണ് പദ്ധതി. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ഭീകരസംഘങ്ങൾക്കു സ്വൈര്യവിഹാരം നടത്താവുന്ന സ്ഥിതിയായി. ഇത് പരമാവധി ഉപയോഗിക്കും. പാക്കിസ്ഥാനിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വം അവരുടെ പ്രവർത്തനം അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്കു മാറ്റി.
ലഷ്‌കർ നേതൃത്വവും കിഴക്കൻ അഫ്ഗാനിലെ കുനാറിലേക്കു പ്രവർത്തനം മാറ്റി. താലിബാൻ പറയുന്ന സുരക്ഷിതത്വം അവർക്കു നൽകാൻ സാധിക്കില്ലെന്നു തെളിയിക്കാനാണ് ഐഎസ് കാബൂളിൽ സ്‌ഫോടനം നടത്തിയതെന്നും സൂചനയുണ്ട്. 2014ൽ കിഴക്കൻ അഫ്ഗാനിലാണ് ഐഎസ് ഖൊറാസാൻ രൂപമെടുത്തത്. പാക്കിസ്ഥാനിൽനിന്ന് രക്ഷപ്പെട്ട താലിബാൻ അംഗങ്ങളാണ് ഇതു സ്ഥാപിച്ചത്. അധികം വൈകാതെ അതിക്രൂരമായ ആക്രമണങ്ങളിലൂടെ അവർ ലോകമെങ്ങും ഭീതി പരത്തി.
മുസ്ലിംഭരണാധികാരികൾ ഭരിക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ജിഹാദ് ആക്രമണങ്ങൾ മധ്യേഷ്യയിലേക്ക് അഫ്ഗാനിസ്താനിൽ നിന്നും കയറ്റുമതി ചെയ്യുന്നതോടൊപ്പം ഇന്ത്യയിലേക്ക് കൂടി എത്തിക്കുകയാണ് ലക്ഷ്യമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാൻ രഹസ്യസേനവിഭാഗത്തിലെ ഒരു പ്രതിനിധി വ്യക്തമാക്കി. ഇതിനായി ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യും. ഇന്ത്യയിൽ മൂസ്ലിം ഭരണരാഷ്ട്രം സ്ഥാപിക്കുകയാണ് ആത്യന്തികലക്ഷ്യം.
കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും ധാരാളം ചെറുപ്പക്കാർ ഐഎസ് ഐഎസിൽ ചേർന്നിട്ടുണ്ട്. മൗലികവാദികളുടെ ഇടയിൽ ഗ്രൂപ്പിന് നല്ല കരുത്തുണ്ട്. വൈകാതെ ഇന്ത്യയിൽ നിരവധി ഐ എസ് സെല്ലുകൾ രൂപീകൃതമാകും. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കിയതോടെ രാജ്യം തീവ്രവാദസംഘങ്ങളുടെ പറുദീസയായി മാറും.
മറുനാടന് മലയാളി ബ്യൂറോ