- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ഭീകരാക്രമണ മുന്നറിയിപ്പുമായി ഐസിസ്; കഴിഞ്ഞ ദിവസം പിടികൂടിയവരിൽ ഇന്ത്യക്കാരനെന്നും സൂചന
കുവൈറ്റിൽ ഭീകരാക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായി ഐസിസിന്റെ ഫോൺ സന്ദേശമെത്തി. ജഹറ പൊലീസ് സ്‌റ്റേഷനിലെ ടെലിഫോണിലേക്കാണ് സന്ദേശമെത്തിയത്. ഐഎസ് ഭീകരൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഭീഷണി. അതേസമയം, കഴിഞ്ഞ ദിവസം പിടികൂടിയ ഐസിസ് തീവ്രരാദികളിൽ ഒരാൾ ഇന്ത്യക്കാരനാണെന്നാണ് സൂചന. മുകേഷ് കുമാർ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഏതു സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല. മൂന്നു സ്ഥലങ്ങളിൽ നിന്ന് എട്ടു പേരെയാണ് പിടികൂടിയത്. ഇതിൽ മൂന്നാമത്തെ സംഘത്തിലായിരുന്നു മുകേഷ് ഉണ്ടായിരുന്നത്. പിടികൂടിയവരിൽ ഒരാൾ ജിസിസി പൗരനും രണ്ടു പേർ കുവൈറ്റ് സ്വദേശികളുമാണ്. കടത്തിക്കൊണ്ടുവന്ന ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. റമദാനോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ജാഫരി മോസ്‌ക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസുകൾ എന്നിവിടങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.
കുവൈറ്റിൽ ഭീകരാക്രമണം നടക്കുമെന്ന മുന്നറിയിപ്പുമായി ഐസിസിന്റെ ഫോൺ സന്ദേശമെത്തി. ജഹറ പൊലീസ് സ്‌റ്റേഷനിലെ ടെലിഫോണിലേക്കാണ് സന്ദേശമെത്തിയത്. ഐഎസ് ഭീകരൻ എന്ന് പരിചയപ്പെടുത്തിയായിരുന്നു ഭീഷണി. അതേസമയം, കഴിഞ്ഞ ദിവസം പിടികൂടിയ ഐസിസ് തീവ്രരാദികളിൽ ഒരാൾ ഇന്ത്യക്കാരനാണെന്നാണ് സൂചന.
മുകേഷ് കുമാർ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഏതു സംസ്ഥാനക്കാരനാണെന്ന് വ്യക്തമായിട്ടില്ല. മൂന്നു സ്ഥലങ്ങളിൽ നിന്ന് എട്ടു പേരെയാണ് പിടികൂടിയത്. ഇതിൽ മൂന്നാമത്തെ സംഘത്തിലായിരുന്നു മുകേഷ് ഉണ്ടായിരുന്നത്. പിടികൂടിയവരിൽ ഒരാൾ ജിസിസി പൗരനും രണ്ടു പേർ കുവൈറ്റ് സ്വദേശികളുമാണ്. കടത്തിക്കൊണ്ടുവന്ന ആയുധങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
റമദാനോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ജാഫരി മോസ്‌ക്ക്, ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസുകൾ എന്നിവിടങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.