- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് ലോകത്തോട് കാണിച്ച അതേ ഭീകരത ഐസിസുകാരോട് കാണിച്ച് ഇറാഖി പട്ടാളം; കെട്ടിടത്തിന്റെ മുകളിൽ നിന്നും വലിച്ചെറിഞ്ഞ ശേഷം വെടി വച്ച് കൊല്ലുന്ന വീഡിയോ പുറത്ത്
ഒരു ഇറാഖി പട്ടാളക്കാരൻ ഐസിസ് ഭീകരനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വലിച്ചെറിയുകയും വെടി വയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. ഐസിസ് തങ്ങൾ തടവിലാക്കിയവരോട് കാണിച്ച അതേ ക്രൂരതയാണ് ഇറാഖി പട്ടാളം ഇപ്പോൾ ഐസിസുകാരോടും ഇത്തരത്തിൽ പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇയാളെ കൊല്ലുന്നതിന് മുമ്പ് ഒരു പട്ടം ഇറാഖി പട്ടാളക്കാർ പരിഹസിക്കുകയും മർദിക്കുകയും ചെയ്യുന്നുമുണ്ട്. മരണത്തെ മുഖാമുഖം കണ്ട ഈ ഐസിസുകാരൻ കരഞ്ഞ് കാലുപിടിച്ച് അപേക്ഷിക്കുന്നുവെങ്കിലും ഇറാഖി പട്ടാളക്കാർ അയാളോട് തരിമ്പും കരുണ കാട്ടുന്നില്ല. തങ്ങളുടെ പിടിയിലാകുന്ന ബന്ദികളെ കെട്ടിടങ്ങളുടെ മുകളിൽ നിന്നും പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നും തള്ളിയിട്ട് ക്രൂരമായി കൊലപ്പെടുത്തുന്ന നടപടി ഇതിന് മുമ്പ് ഐസിസുകാരും പ്രയോഗിച്ചിരുന്നു. ഇപ്പോൾ ഇതേ നാണയത്തിൽ ഇറാഖി പട്ടാളക്കാരും ഐസിസുകാരോട് തിരിച്ചടിക്കുകയാണ്. കുറേക്കാലമായി ഐസിസുകാരുടെ കസ്‌ററഡിയിലായിരുന്ന മൊസൂൾ ഇക്കഴിഞ്ഞ ദിവസം ഇറാഖി സൈന്യം തിരിച്ച് പിടിച്ചിരുന്നു. അതിനെ തുടർന്നാണീ വീഡിയോയിലെ സംഭവം
ഒരു ഇറാഖി പട്ടാളക്കാരൻ ഐസിസ് ഭീകരനെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വലിച്ചെറിയുകയും വെടി വയ്ക്കുകയും ചെയ്യുന്ന വീഡിയോ പുറത്ത് വന്നു. ഐസിസ് തങ്ങൾ തടവിലാക്കിയവരോട് കാണിച്ച അതേ ക്രൂരതയാണ് ഇറാഖി പട്ടാളം ഇപ്പോൾ ഐസിസുകാരോടും ഇത്തരത്തിൽ പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇയാളെ കൊല്ലുന്നതിന് മുമ്പ് ഒരു പട്ടം ഇറാഖി പട്ടാളക്കാർ പരിഹസിക്കുകയും മർദിക്കുകയും ചെയ്യുന്നുമുണ്ട്. മരണത്തെ മുഖാമുഖം കണ്ട ഈ ഐസിസുകാരൻ കരഞ്ഞ് കാലുപിടിച്ച് അപേക്ഷിക്കുന്നുവെങ്കിലും ഇറാഖി പട്ടാളക്കാർ അയാളോട് തരിമ്പും കരുണ കാട്ടുന്നില്ല.
തങ്ങളുടെ പിടിയിലാകുന്ന ബന്ദികളെ കെട്ടിടങ്ങളുടെ മുകളിൽ നിന്നും പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിന്നും തള്ളിയിട്ട് ക്രൂരമായി കൊലപ്പെടുത്തുന്ന നടപടി ഇതിന് മുമ്പ് ഐസിസുകാരും പ്രയോഗിച്ചിരുന്നു. ഇപ്പോൾ ഇതേ നാണയത്തിൽ ഇറാഖി പട്ടാളക്കാരും ഐസിസുകാരോട് തിരിച്ചടിക്കുകയാണ്. കുറേക്കാലമായി ഐസിസുകാരുടെ കസ്‌ററഡിയിലായിരുന്ന മൊസൂൾ ഇക്കഴിഞ്ഞ ദിവസം ഇറാഖി സൈന്യം തിരിച്ച് പിടിച്ചിരുന്നു. അതിനെ തുടർന്നാണീ വീഡിയോയിലെ സംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് കരുതുന്നത്. ഈ വീഡിയോ ഒറിജിനലാണെന്നും ഇതിലെ സൈനികനെ നീതിപീഠത്തിന് മുന്നിൽ കൊണ്ടു വരുമെന്നുമാണ് ഇറാഖി അഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് പറയുന്നതെന്ന് ബിബിസി വെളിപ്പെടുത്തുന്നു.
ഐസിസുകാർക്കെതിരെ ചില ഇറാഖി സൈനികർ അതിക്രൂരമായാണ് തിരിച്ചടിക്കുന്നതെന്ന് ചില മനുഷ്യാവകാശ ഗ്രൂപ്പുകൾ വെളിപ്പെടുത്തുന്നുണ്ട്. ഇതിൽ ചില ഇറാഖി സൈനികർക്ക് കടുത്ത കുറ്റബോധമുണ്ടെന്നും വെളിപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തിൽ പെട്ട ആളാണ് ഫലാഹ് അസീസ്. 50ൽ പരം ഐസിസ് പോരാളികളുടെ തലയറുത്തതിൽ ഇയാൾക്ക് ഇപ്പോൾ കുറ്റബോധമുണ്ട്. ഐസിസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്നും വലിച്ചെറിയുന്ന വീഡിയോ മൊസൂൾ ഐ ബ്ലോഗിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസിന്റെ പിന്തുണയോടെ തങ്ങൾ മൊസൂൾ തിരിച്ച് പിടിച്ചുവെന്ന് ഇറാഖി സേന പ്രഖ്യാപിച്ചതിന് ശേഷം ദിവസങ്ങൾ തികയുന്നതിന് മുമ്പെയാണ് പ്രസ്തുത വീഡിയോ പുറത്ത് വന്നിരിക്കുന്നത്. 2014ൽ ആയിരുന്നു ഐസിസ് മൊസൂൾ പിടിച്ചടക്കിയിരുന്നത്.
മൊസൂളിന്റെ ഉൾഭാഗങ്ങളിൽ നിലവിലും ഇറാഖി സേനയും ഐസിസും തമ്മിലുള്ള പോരാട്ടം തുടരുന്നുണ്ട്. ചുരുക്കം ചില ഐസിസുകാർ നിലവിലും മൊസൂളിന്റെ വിവിധ ഭാഗങ്ങളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. എന്നാൽ ഇവരുടെ എണ്ണം എത്രത്തോളമുണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. മൊസൂൾ എങ്ങനെയെങ്കിലും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ പോരാട്ടത്തിന്റെ അവസാന നാളുകളിൽ ചില ഇറാഖി സൈനികർ യുദ്ധത്തിന്റെ അടിസ്ഥാന നിയമങ്ങൾ പോലും തെറ്റിച്ച് കൊണ്ട് ഐസിസുകാരോട് അധികമായ ക്രൂരത കാട്ടിയിരുന്നുവെന്നാണ് ഹ്യൂമൻ റൈറ്റ്‌സ് വാച്ചിലെ മുതിർന്ന ഗവേഷക ബെൽക്കിസ് വില്ലെ വെളിപ്പെടുത്തുന്നു.