- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീകളെ എങ്ങനെയെല്ലാം പീഡിപ്പിക്കാമോ അങ്ങനെയൊക്കെ ചെയ്യാൻ അനുമതി; വിദേശ രാജ്യത്തുനിന്നും ഐസിസിൽ ചേർന്ന വനിതകളുടെ ഇഷ്ടവിനോദം ക്രൂരമായ പീഡനം
സ്ത്രീകളെ അവരുടെ മാതാപിതാക്കളുടെയും ഭർത്താവിന്റെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി പീഡിപ്പിക്കുക. എങ്ങനെയൊക്കെ ശാരീരികമായി ഉപദ്രവിക്കാമോ അതൊക്കെ ചെയ്യുക...ഐസിസിൽ ചേർന്ന വിദേശത്തുനിന്നുള്ള വനിതകൾക്ക് നേതൃത്വം നൽകിയിട്ടുള്ള നിർദേശമിതാണ്. സിറിയയിലെയും ഇറാഖിലെയും ഗ്രാമങ്ങളിൽനിന്ന് പിടികൂടുന്ന നിരപരാധികളായ സ്ത്രീകളെ ഇത്തരത്തിൽ കൊടും ക്രൂരതകൾക്ക് വിധേയരാക്കുന്നതാണ് ഐസിസിന്റെ വനിതാവിഭാഗമായ അൽ-ഖൻസായിലെ അംഗങ്ങളുടെ മുഖ്യവിനോദം. ഐസിസിൽനിന്ന് തിരിച്ചെത്തിയ ഹാജെർ എന്ന യുവതിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 2014-ൽ അൽ-ഖൻസായിൽ ചേർന്ന ഹാജെർ, ഭീകരരുടെ ക്രുരതകൾ മടുത്താണ് അതിൽനിന്ന് മടങ്ങിയത്. ബ്രിട്ടനിൽനിന്നെത്തിയ അൽ-ഖൻസായുടെ ഭാഗമായ യുവതികളാണ് മറ്റുള്ള സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ മുന്നിലെന്നും ഹാജെർ വെളിപ്പെടുത്തുന്നു. മറ്റുള്ളവരുടെ നിലവിളി കേൾക്കുന്നതാണ് ഇവരുടെ ഇഷ്ടവിനോദമെന്നും അവർ പറയുന്നു. വനിതകളെ യുദ്ധം ചെയ്യാൻ അനുവദിക്കുന്ന ഭീകരസംഘടനയെന്ന നിലയ്ക്കാണ് താൻ അതിൽ ചേർന്നതെന്ന് ഹാജെർ പറഞ്ഞു. സ
സ്ത്രീകളെ അവരുടെ മാതാപിതാക്കളുടെയും ഭർത്താവിന്റെയും മക്കളുടെയും മുന്നിലിട്ട് ക്രൂരമായി പീഡിപ്പിക്കുക. എങ്ങനെയൊക്കെ ശാരീരികമായി ഉപദ്രവിക്കാമോ അതൊക്കെ ചെയ്യുക...ഐസിസിൽ ചേർന്ന വിദേശത്തുനിന്നുള്ള വനിതകൾക്ക് നേതൃത്വം നൽകിയിട്ടുള്ള നിർദേശമിതാണ്. സിറിയയിലെയും ഇറാഖിലെയും ഗ്രാമങ്ങളിൽനിന്ന് പിടികൂടുന്ന നിരപരാധികളായ സ്ത്രീകളെ ഇത്തരത്തിൽ കൊടും ക്രൂരതകൾക്ക് വിധേയരാക്കുന്നതാണ് ഐസിസിന്റെ വനിതാവിഭാഗമായ അൽ-ഖൻസായിലെ അംഗങ്ങളുടെ മുഖ്യവിനോദം.
ഐസിസിൽനിന്ന് തിരിച്ചെത്തിയ ഹാജെർ എന്ന യുവതിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 2014-ൽ അൽ-ഖൻസായിൽ ചേർന്ന ഹാജെർ, ഭീകരരുടെ ക്രുരതകൾ മടുത്താണ് അതിൽനിന്ന് മടങ്ങിയത്. ബ്രിട്ടനിൽനിന്നെത്തിയ അൽ-ഖൻസായുടെ ഭാഗമായ യുവതികളാണ് മറ്റുള്ള സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുന്നതിൽ മുന്നിലെന്നും ഹാജെർ വെളിപ്പെടുത്തുന്നു. മറ്റുള്ളവരുടെ നിലവിളി കേൾക്കുന്നതാണ് ഇവരുടെ ഇഷ്ടവിനോദമെന്നും അവർ പറയുന്നു.
വനിതകളെ യുദ്ധം ചെയ്യാൻ അനുവദിക്കുന്ന ഭീകരസംഘടനയെന്ന നിലയ്ക്കാണ് താൻ അതിൽ ചേർന്നതെന്ന് ഹാജെർ പറഞ്ഞു. സിറിയൻ എഴുത്തുകാരൻ അഹമ്മദ് ഇബ്രാഹിനോടാണ് ഹാജെറിന്റെ വെളിപ്പെടത്തൽ. ആദ്യം ഐസിസിലും പിന്നീട്സ അൽ-ഖൻസായിലും പ്രവർത്തിച്ചു. ബ്രിട്ടനിൽനിന്നെത്തിയ ഷമീമ ബീഗം, അമിറ അബേസ്, ഖദീസ സുൽത്താന, സാലി ജോൺസ് തുടങ്ങിയവർ അവിടെയുണ്ടായിരുന്നതായും ഹാജെർ വെളിപ്പെടുത്തി.
സിറിയയിലെ റഖയിൽ താമസിക്കുവർ മതനിയമയങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലായിരുന്നു അൽ-ഖൻസായുടെ ചുമതല. സംശയം തോന്നുന്നവരെ പിടികൂടി ക്രൂരമായി പീഡിപ്പിച്ചു. സിറിയൻ യുവതികളെ അവരുടെ ഭർത്താവിന്റെയും മാതാപിതാക്കളുടെയും മുന്നിലിട്ട് പീഡിപ്പിക്കുന്നതിൽ താനും ആഹ്ലാദം കണ്ടെത്തിയിരുന്നുവെന്ന് ഹാജെർ പറയുന്നു.
പച്ചമാംസം മുറിക്കുന്നതുൾപ്പെടെയുള്ള പീഡനമുറകളാണ് ബ്രിട്ടീഷ് യുവതികൾ നടപ്പാക്കിയിരുന്നതെന്ന് ഹാജെർ പറയുന്നു. ഉം സലാമ എന്ന അൽ-ഖൻസ അംഗമാണ് ബൈറ്റിങ് എന്നറിയപ്പെട്ടിരുന്ന ഉപകരണമുപയോഗിച്ച് ഈ ക്രൂരത നടത്തിയിരുന്നത്. ജോർദാനിയൻ പൈലറ്റ് മുത്താ അൽ-കസാസ്ബേയെ കൂട്ടിലടച്ച് ജീവനോടെ കത്തിച്ച സംഭവത്തിന് താൻ ദൃക്സാക്ഷിയായിരുന്നുവെന്നും ഹാജെർ പറഞ്ഞു. 2015 ജനുവരിയിലാണ് ഇതിന്റെ വീഡിയോ ഐസിസ് പുറത്തുവിട്ടത്.