- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാഖിലെയും സിറിയയിലെയും പ്രഭവകേന്ദ്രങ്ങൾ തകർത്തെങ്കിലും ഐസിസ് വൈറസ് ലോകം എങ്ങും പടർന്ന് പിടിച്ചു; യൂറോപ്പിലും ഗൾഫിലുമായി കണ്ടെത്തിയത് ഒരു ഡസനിൽ അധികം ഐസിസ് സെല്ലുകൾ; കലാപഭൂമിയിൽ നിന്നും പലായനം ചെയ്തവർ ലോകം എങ്ങും പോരിനിറങ്ങുമെന്ന് റിപ്പോർട്ട്
യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും കൂടാതെ റഷ്യയുടെയും മാസങ്ങളോളം നീണ്ട കടുത്ത ആക്രമണത്തിന്റെ ഫലമായി ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ഐസിസ് സ്ഥാപിച്ച ഇസ്ലാമിക് ഖിലാഫത്തിന്റെ അടിവേരറുക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ ഐസിസിന്റെ പ്രഭവകേന്ദ്രങ്ങൾ തകർത്തെറിഞ്ഞുവെങ്കിലും ഇനി ഐസിസ് എവിടെയും ഉണ്ടാവില്ലെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. അതായത് ഹൃദയഭൂമികളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തെറിഞ്ഞിട്ടുണ്ടെങ്കിലും ഐസിസ് വൈറസ് ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നുവെന്നാണ് അടുത്തിടെ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം നടന്ന പരിശോധനയിൽ യൂറോപ്പിലും ഗൾഫിലുമായി കണ്ടെത്തിയത് ഒരു ഡസനിൽ അധികം ഐസിസ് സെല്ലുകളാണ്. ചുരുക്കിപ്പറഞ്ഞാൽ ഇറാഖിലെയും സിറിയയിലെയും കലാപഭൂമികളിൽ നിന്നും പലായനം ചെയ്തവർ ലോകം എങ്ങും പോരിനിറങ്ങുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇറാഖിലും സിറിയയിലുമേറ്റ തിരിച്ചടിയിൽ തളരാതെ പുതിയ രാജ്യങ്ങളിൽ അധികാരം സ്ഥാപിക്കാനാണ് ഐസിസ് ഇപ്പോൾ ശ്രദ്ധ കേന്ദ്ര
യുഎസിന്റെയും സഖ്യരാജ്യങ്ങളുടെയും കൂടാതെ റഷ്യയുടെയും മാസങ്ങളോളം നീണ്ട കടുത്ത ആക്രമണത്തിന്റെ ഫലമായി ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ ഐസിസ് സ്ഥാപിച്ച ഇസ്ലാമിക് ഖിലാഫത്തിന്റെ അടിവേരറുക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലെ ഐസിസിന്റെ പ്രഭവകേന്ദ്രങ്ങൾ തകർത്തെറിഞ്ഞുവെങ്കിലും ഇനി ഐസിസ് എവിടെയും ഉണ്ടാവില്ലെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് മുന്നറിയിപ്പേകുന്നു. അതായത് ഹൃദയഭൂമികളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തൂത്തെറിഞ്ഞിട്ടുണ്ടെങ്കിലും ഐസിസ് വൈറസ് ലോകം മുഴുവൻ പടർന്ന് പിടിച്ചിരിക്കുന്നുവെന്നാണ് അടുത്തിടെ വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം നടന്ന പരിശോധനയിൽ യൂറോപ്പിലും ഗൾഫിലുമായി കണ്ടെത്തിയത് ഒരു ഡസനിൽ അധികം ഐസിസ് സെല്ലുകളാണ്. ചുരുക്കിപ്പറഞ്ഞാൽ ഇറാഖിലെയും സിറിയയിലെയും കലാപഭൂമികളിൽ നിന്നും പലായനം ചെയ്തവർ ലോകം എങ്ങും പോരിനിറങ്ങുമെന്നാണ് പുതിയ മുന്നറിയിപ്പ്.
ഇറാഖിലും സിറിയയിലുമേറ്റ തിരിച്ചടിയിൽ തളരാതെ പുതിയ രാജ്യങ്ങളിൽ അധികാരം സ്ഥാപിക്കാനാണ് ഐസിസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലാഴ്ചക്കിടെ ഐസിസ് സെല്ലുകൾ റഷ്യ, അയർലണ്ട്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോ എന്നിവിടങ്ങളിലേക്കാണ് വ്യാപിച്ചിരിക്കുന്നത്. ഐസിസിന്റെ ഇത്തരത്തിലുള്ള വ്യാപനം ചിത്രീകരിക്കുന്ന മാപ്പ് ക്ലാറിയോൺ പ്രൊജക്ടിന്റെ സഹായത്തോടെ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം വടക്കെ ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ, എന്നിവിടങ്ങളില് ഐസിസ് അടുത്തിടെ കൂടുതൽ സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
ഇതിന് പുറമെ യൂറോപ്പിലും മധ്യ ആഫ്രിക്കയിലും പുതിയ ഇടങ്ങളിൽ ഐസിസ് വേരുറപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. തക്കം കിട്ടിയാൽ ഇവിടുത്തെ ചില പ്രദേശങ്ങളെങ്കിലും ഭീകകരർ പിടിച്ചെടുക്കുന്ന അവസ്ഥയും വൈകാതെ ഉണ്ടായേക്കും. ഇവിടങ്ങളിൽ ഇതിന് മുന്നോടിയായിട്ടുള്ള ഐസിസ് അനുകൂല വെബ്‌സൈറ്റുകലും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പെരുകി വരുന്നുമുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദി കോംഗോയിലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ ചേരാൻ ഐസിസിനെ പിന്തുണയ്ക്കുന്നവരോട് ഒരാൾ അറബിയിൽ ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
നിലിൽ ഇറാഖിൽ നിന്നും സിറിയയിൽ നിന്നും പലായനം ചെയ്യുന്ന ഐസിസ് ഭീകരർ ലിബിയിലേക്കാണ് ചേക്കേറുന്നത്. അവിടെ ഐസിസിന്റെ സാന്നിധ്യം ശക്തിപ്പെട്ട് വരുന്നുമുണ്ട്. സമീപത്തെ മറ്റ് രാജ്യങ്ങളിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണ് ഐസിസ് ലിബിയയെ കണക്കാക്കുന്നതെന്നും സൂചനയുണ്ട്. ലിബിയയുടെ അയൽരാജ്യങ്ങളായ ടുണീഷ്യ, ഈജിപ്ത്, എന്നിവിടങ്ങളിൽ സെപ്റ്റംബർ അവസാനം മുതൽ ഐസിസിന്റെ നാല് സെല്ലുകൾ ശക്തമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. സിറിയയിലെയും ഇറാഖിലെയും തകർച്ചയ്ക്ക് ശേഷം ഐസിസ് എവിടെയാണ് അടുത്ത് തന്നെ ശക്തമാവുകയെന്ന് പ്രവചിക്കാൻ ബുദ്ധിമുട്ടാണെന്നാണ് ക്ലാറിയോൺ പ്രോജക്ടിന്റെ അറബിക് സ്‌പെഷ്യലിസ്റ്റായ റാൻ മെയിർ പറയുന്നത്.
കിഴക്കൻ രാജ്യങ്ങളിൽ ഫിലിപ്പീൻസിൽ ഐസിസിന്റെ ശക്തമായ സാന്നിധ്യമുണ്ടെന്നും അയൽരാജ്യമായ മലേഷ്യയിലേക്കും ഇത് കടന്നിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിന് പുറമെ ഐസിസിന് യൂറോപ്യൻ രാജ്യങ്ങളിൽ നിലവിൽ തന്നെ സ്ലീപ്പർ സെല്ലുകളുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ ഇറാൻ, സൗദി, ഗൾഫ് സ്റ്റേറ്റുകൾ എന്നിവയിൽ ഐസിസ് പ്രബലമായി വരുന്നുവെന്നും അദ്ദേഹം ഉയർത്തിക്കാട്ടുന്നു. 2015 ജൂണിൽ തന്നെ ഐസിസ് റഷ്യയിൽ സജീവമായി തുടങ്ങിയിരുന്നു.
എന്നാൽ മോസ്‌കോയിൽ രണ്ട് ടെറർ സെല്ലുകൾ ഈ ആഴ്ച തകർക്കപ്പെട്ടിരുന്നു. എന്നാൽ അവ നോർത്ത് കൗകാസസ് റീജിയണിൽ നിന്നും രാജ്യമാകമാനം പരക്കുമെന്നുള്ള പുതിയ ആശങ്ക ശക്തമായിരിക്കുയാണിപ്പോൾ. സിറിയയിലും ഇറാഖിലും ഐസിസ്തുടച്ച് നീക്കപ്പെട്ടുവെങ്കിലും മറ്റ് ഏഴ് രാജ്യങ്ങളിലേക്ക് ഐസിസ് അനുകൂല സംഘടനകൾ പടർന്ന് പിടിച്ചിട്ടുണ്ട്. ഐസിസിന്റെ പോഷകസംഘടനകൾ പോലെയാണിവ പ്രവർത്തിക്കുന്നത്. ഫിലിപ്പീൻസിൽ ഇത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ലനാവോ എന്നാണറിയപ്പെടുന്നത്. മെയ് മാസത്തിൽ ഇവർ മറാവി നഗരത്തിൽ ആക്രമണം നടത്തിയിരുന്നു.
ഫിലിപ്പീൻസിൽ ഒരു ഐസിസ് കലിഫത്ത് സ്ഥാപിക്കുകയാണിവരുടെ ലക്ഷ്യം. ഈജിപ്തിൽ ഐസിസിൽ അഫിലിയേറ്റ് ചെയ്ത വിൽയാറ്റ് സിനായ് എന്ന ഭീകരസംഘടന പ്രവർത്തിക്കുന്നുണ്ട്. 2015 ഒക്ടോബറിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് സോമാലിയ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിരവധി ജിഹാദി ആക്രമണങ്ങൾ ഇവർ സോമാലിയയിൽ നടത്തിയിട്ടുണ്ട്. വെസ്റ്റ് ആഫ്രിക്കൻ ഭീകരസംഘടനയായ ബോക്കോ ഹറാം ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് എന്നാണ് അറിയപ്പെടുന്നത്. 2015 മാർച്ചിൽ ഇത് ഐസിസിനോട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. യെമൻ, അൽജീരിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഐസിസിന് വേരുകളുണ്ടായിത്തുടങ്ങിയിരിക്കുന്നു.