- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് നിയന്ത്രണത്തിലുള്ള അവസാന നഗരവും സിറിയ പിടിച്ചെടുത്തു; ഇറാഖിന് പുറമെ സിറിയയിൽ നിന്നും ഭീകരരുടെ പലായനം; സ്വയം പ്രഖ്യാപിത കിലാഫത്ത് അവസാനിച്ചത് ഇങ്ങനെ; ഒളിയാക്രമണങ്ങൾ തുടർന്നേക്കും
ലോകം മുഴുവൻ ഇസ്ലാമിക കിലാഫത്ത് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തി സിറിയയിലും ഇറാഖിലും പിടി മുറുക്കിയ ഐസിസ് ഭീകരരുടെ സാമ്രാജ്യത്തിന്റെ അവസാനത്ത ആണിക്കല്ല് കൂടി സഖ്യസേനകൾ പിഴുത് മാറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഐസിസ് നിയന്ത്രണത്തിലുള്ള അവസാന നഗരവും സിറിയ പിടിച്ചെടുത്തിരിക്കുകയാണ്. തൽഫലമായി ഇറാക്കിന് പുറമെ സിറിയയിൽ നിന്നും ഐസിസ് ഭീകരർ ജീവനും കൊണ്ട് പലായനം ചെയ്യുകയാണ്. ജിഹാദികളുടെ സ്വയം പ്രഖ്യാപിത കിലാഫത്ത് ഇത്തരത്തിൽ അവസാനിച്ച് കൊണ്ടിരിക്കുകാണ്. എന്നാൽ ഭീകരർ ഇനിയും കുറച്ച് നാളുകൾ കൂടി ഒളിയാക്രമണങ്ങൾ തുടർന്നേക്കുമെന്നും ആശങ്കയുയരുന്നുമുണ്ട്. സിറിയയിലും ഇറാഖിലും തങ്ങളുടെ കൈവശമുള്ള അവസാന പ്രദേശങ്ങൾ കൂടി ഇവരുടെ കൈയിൽ നിന്നും വിട്ട് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഐസിസിന്റെ കൈവശം സിറിയയിൽ ഉള്ള അവസാനത്തെ നഗരമായിരുന്നു ഡെയിർ ഇസോറും മോചിപ്പിച്ചുവെന്നാണ് പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ സൈന്യം ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐസിസിന്റെ പ്രഖ്യാപിച തലസ്ഥാനമായിരുന്നു റാഖ പിടിച്ചെട
ലോകം മുഴുവൻ ഇസ്ലാമിക കിലാഫത്ത് സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തി സിറിയയിലും ഇറാഖിലും പിടി മുറുക്കിയ ഐസിസ് ഭീകരരുടെ സാമ്രാജ്യത്തിന്റെ അവസാനത്ത ആണിക്കല്ല് കൂടി സഖ്യസേനകൾ പിഴുത് മാറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഐസിസ് നിയന്ത്രണത്തിലുള്ള അവസാന നഗരവും സിറിയ പിടിച്ചെടുത്തിരിക്കുകയാണ്. തൽഫലമായി ഇറാക്കിന് പുറമെ സിറിയയിൽ നിന്നും ഐസിസ് ഭീകരർ ജീവനും കൊണ്ട് പലായനം ചെയ്യുകയാണ്. ജിഹാദികളുടെ സ്വയം പ്രഖ്യാപിത കിലാഫത്ത് ഇത്തരത്തിൽ അവസാനിച്ച് കൊണ്ടിരിക്കുകാണ്. എന്നാൽ ഭീകരർ ഇനിയും കുറച്ച് നാളുകൾ കൂടി ഒളിയാക്രമണങ്ങൾ തുടർന്നേക്കുമെന്നും ആശങ്കയുയരുന്നുമുണ്ട്.
സിറിയയിലും ഇറാഖിലും തങ്ങളുടെ കൈവശമുള്ള അവസാന പ്രദേശങ്ങൾ കൂടി ഇവരുടെ കൈയിൽ നിന്നും വിട്ട് പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ഐസിസിന്റെ കൈവശം സിറിയയിൽ ഉള്ള അവസാനത്തെ നഗരമായിരുന്നു ഡെയിർ ഇസോറും മോചിപ്പിച്ചുവെന്നാണ് പ്രസിഡന്റ് ബാഷർ അൽ ആസാദിന്റെ സൈന്യം ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. ഐസിസിന്റെ പ്രഖ്യാപിച തലസ്ഥാനമായിരുന്നു റാഖ പിടിച്ചെടുത്ത് ആഴ്ചകൾക്ക് ശേഷമാണ് ഈ തിരിച്ചടി കൂടി ഐസിസിനുണ്ടായിരിക്കുന്നത്. അമേരിക്കയുടെ പിന്തുണയോടെ പൊരുതുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സുകളാണ് ഇത്തരത്തിൽ ഐസിസിനെ തുരത്തിയിരിക്കുന്നത്.
ഇതേ സമയം സിറിയൻ അതിർത്തിയിലുള്ള ഇറാഖി നഗരമായ അൽക്വായിം ഇറാഖി സൈന്യം ഭീകരരിൽ നിന്നും തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇറാഖിൽ തങ്ങളുടെ അധീനതയിൽ ഉണ്ടായിരുന്ന അവസാന നഗരം കൂടി ഐസിസിന് കൈവിട്ട് പോയിരിക്കുകയാണ്. ഇറാഖിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂൾ ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു സേന ഐസിസിൽ നിന്നും മോചിപ്പിച്ചിരുന്നത്. ഐസിസ് നേതാവ് അബുബക്കർ ബാഗ്ദാദി ഈ നഗരത്തിൽ വച്ചായിരുന്നു തന്റെ കിലാഫത്ത് രാജ്യം പ്രഖ്യാപിച്ചിരുന്നത്. 2014ൽ തങ്ങൾ സിറിയിയലും ഇറാഖിലുമായി പിടിച്ചെടുത്ത ഏതാണ്ട് എല്ലാ പ്രദേശങ്ങളും നിലവിൽ ഐസിസിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
സിറിയയിലെ സുഖ്‌ന പ്രദേശത്തിനടുത്തുള്ള മരുപ്രദേശങ്ങളാണ് നിലവിൽ ഐസിസിന്റെ കസ്റ്റഡിയിലുള്ളത്. ഇറാഖിലെ ബയ്ജിയിൽ നിന്നും ഏതാനും മൈലുകൾ അകലെയുള്ള പ്രദേശങ്ങളാണിവ. ഈ പ്രദേശത്ത് മായാഡിൻ, അൽബുകാമൽ എന്നിവിടങ്ങളിൽ മാത്രമാണ് ജനപ്പാർപ്പുള്ളത്. ഇത് യൂഫ്രട്ടീസ് നദിക്കരികെയാണ്. ഇതിന് പുറമെ നിരവധി ചെറിയ ടൗണുകളും ഇവിടെയുണ്ട്. റഷ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സിറിയൻ സേന നിലവിൽ ഡെയിർ എസോറിൽ നിന്നും ശേഷിക്കുന്ന ഭീകരരെ കൂടി തുരത്താനാരംഭിച്ചിട്ടുണ്ട്.