നിരപരാധികളായ മനുഷ്യരെ കല്ലെറിഞ്ഞും പച്ചയ്ക്ക് കത്തിച്ചും കൊന്നൊടുക്കിയ, ക്രൂരത വിനോദമാക്കിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കും മരണഭയം തെല്ലും കുറവല്ല. സിറിയൻ സേനയുടെ മിസൈൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ഐസിസ് സംഘം മരണവെപ്രാളത്തോടെ നടത്തുന്ന ശ്രമത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നു. യുദ്ധഭൂമിയിൽനിന്ന് ഭീരുക്കളെപ്പോലെ പലായനം ചെയ്യുന്ന ഭീകരരുടെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. മരണം എന്നത് ഏത് ഭീകരനും ഒരു നിമിഷം പേടി തന്നെ എന്നതാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്.

ഹിസ്ബുള്ളയുടെയും സിറിയൻ സൈന്യത്തിന്റെയും ആക്രമണത്തിൽ കൂടെയുള്ള ഭീകരർ വെടിയേറ്റ് വീഴുന്നതുകണ്ട് ഭയപ്പാടോടെ ഓടിയൈാളിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിരിക്കുന്നത്. ടാങ്കിൽക്കയറി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഭീകരരുടെ മേൽ മിസൈൽ വീഴുന്നതും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഐഎസ്എസിന്റെ നിരവധി ക്രൂര ദൃശ്യങ്ങളും കൊലപാതകങ്ങളും കണ്ടിട്ടുള്ളവർ ആദ്യമായാണ് ഐഎസ്എസ് ന് ഒരു അപകടം ഉണ്ടാകുന്നത് വീഡിയോയിൽ കാണുന്നത്.

ബന്ദികളെ പല രീതിയിൽ അറത്തുകൊല്ലുന്ന ഭീകരർ ഒരു നിമിഷം മരണത്തിന് മുന്നിൽ ഭയക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഈ വീഡിയോ അന്താരാഷ്ട്ര തരത്തിൽ തന്നെ വാർത്തയായിട്ടുമുണ്ട്. രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്നോണം എങ്ങോട്ടെന്നില്ലാതെ പായുന്ന ടാങ്കിൽനിന്ന് മറ്റു ടാങ്കിലുള്ളവർക്ക് റേഡിയോയിലൂടെ നിർദേശങ്ങൾ നൽകുന്നതും കാണം. സൈന്യത്തിന്റെ മിസൈലുകളിൽനിന്ന് രക്ഷ്പ്പെടാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് ഒടുവിൽ മിസൈൽ പതിച്ച് ഇവർ സഞ്ചരിച്ച ടാങ്ക് അഗ്‌നിഗോളമായി മാറുന്നതോടെ വീഡിയോ അവസാനിക്കുന്നു.

നിരപരാധികളെ കൊല്ലാൻ ഒരിക്കൽ ഉപയോഗിച്ച മാർഗം വീണ്ടും അനുവർത്തിക്കാൻ ക്രൂരതയുടെ പര്യായമായ ഐസിസിന് താൽപര്യമില്ല. സഹജീവികളെ കൊല്ലാൻ വേണ്ടി അനുദിനമെന്നോണം പുതിയ പുതിയ രീതികൾ പരീക്ഷിക്കുന്ന ഐസിസിനും മരിക്കാൻ ഇത്രയും ഭയമോ എന്നാണ് വീഡിയോ കാണുന്നവർ ചോദിക്കുന്നത്. വ്യത്യസ്ത രീതികളിൽ ബന്ദികളെ കൊല്ലുന്ന ദൃശ്യങ്ങൾ ഐസിസി തന്നെ പുറത്ത് വിട്ടിട്ടുള്ളതാണ്. ഇതിനോടകം നിരവധി പേർ വീഡിയോ കാണുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ കൂടെയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ ഐസിസ് ഭീകരരുടെയും പക്കൽ മെഷീൻ ഗണ്ണുകൾ കാണാം. മനുഷ്യത്വരഹിതമായ ഐസിസിന്റെ പ്രവർത്തനം ഇതിലൂടെ ചിത്രീകരിക്കപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ ഐസിസ് സമീപകാലത്തായി ശക്തിപ്പെട്ട് വരുകയാണെന്നാണ് സൂചന.

തങ്ങളുടെ നേർക്ക് മിസൈലോ ബോംബോ ഏതുനിമിഷവും പതിച്ചേക്കുമെന്ന പരിഭ്രാന്തി സംഘത്തലവന്റെ വാക്കുകളിലുണ്ട്. സേനയുടെ ടാങ്ക് നോക്കി വാഹനമോടിക്കാൻ ഇയാൾ ഡ്രൈവറോട് ആജ്ഞാപിക്കുന്നതും കേൾക്കാം. സ്ഫോടനത്തിന് തൊട്ടുമുമ്പുമാത്രമാണ് ഇയാളുടെ ദൃശ്യം വീഡിയോയിൽ വരുന്നത്. ഇയാളുടെ പക്കൽ എ.കെ.-47 തോക്കും കാണാം.

സെപ്റ്റംബറിൽ റെക്കോഡ് ചെയ്ത ദൃശ്യമാണിതെന്നാണ് കരുതുന്നത്. ഐസിസ് ഭീകരരുടെ പക്കലുണ്ടായിരുന്ന ഗോ പ്രോ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിതെന്നാമ് കരുതുന്നത്. യുദ്ധമേഖലയിൽ ഭീകരർ ഈ ക്യാമറയാണ് ഉപയോഗിക്കാറുള്ളത്.