- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഫഷണൽ വീഡിയോകൾ ഒടുവിൽ ഫോട്ടോഷോപ്പിന് വഴിമാറി; അംഗപരിമിതരല്ലാത്ത ഒരാളുമില്ല ക്യാമറയ്ക്ക് മുന്നിൽവരാൻ; ഒളിത്താവളങ്ങളെക്കുറിച്ചുള്ള ഭീതി അലട്ടുന്നു; ഈ ആഴ്ച കൊല്ലപ്പെട്ടത് 150 പേർ; ഏതാനും വർഷങ്ങൾക്കകം ലോകം മുഴുവൻ ഖിലാഫത്ത് സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർക്ക് ഇപ്പോൾ നിലനിൽപ്പിനെക്കുറിച്ച് മാത്രം ചിന്ത
നിരപരാധികളെ കല്ലെറിഞ്ഞും കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്കെറിഞ്ഞും തീക്കൂനയിലെറിഞ്ഞുമൊക്കെ കൊലപ്പെടുത്തി ആനന്ദം കണ്ടെത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇന്ന് നിലനിൽപ്പിന്റെ പോരാട്ടത്തിൽ. ആശയപ്രചാരണത്തിന് ക്രൂരമായ വീഡിയോകൾ ചിത്രീകരിച്ചിരുന്ന ഭീകർക്ക് ഇപ്പോൾ, അതിനുപോലും ആളില്ലാത്ത അവസ്ഥയായി. വീഡിയോയിൽ പ്രത്യക്ഷപ്പെടാൻ ആക്രമണത്തിൽ കൈയോ കാലോ നഷ്ടപ്പെടാത്ത ആരുമില്ലാത്ത നിലയിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഐസിസ് ഇപ്പോൾ. ഈയാഴ്ച 150 പേർകൂടി സഖ്യസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, സിറിയയിലും ഇറാഖിലും അവശേഷിക്കുന്നത് ചുരുക്കം ഭീകരർ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശക്തികേന്ദ്രങ്ങളെന്ന് ഒരിക്കൽ കരുതിയിരുന്ന സ്ഥലങ്ങളിലെ ഒളിത്താവളങ്ങളിൽ പാത്തും പതുങ്ങിയും കഴിയുകയാണ് അവരിൽ പലരും. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ഐസിസ് കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും, അതിനും ആളെകിട്ടാത്ത അവസ്ഥയാണ്. പുതിയ ഐസിസ് വീഡിയോകളിലെത്തുന്നതൊക്കെ അംഗപരിമിതരാണ്. വീൽച്ചെയറിലെത്തുന്ന ഭീകരൻ, മനുഷ്യബോംബായി ചാവേറാക്രമണത്തിന
നിരപരാധികളെ കല്ലെറിഞ്ഞും കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്കെറിഞ്ഞും തീക്കൂനയിലെറിഞ്ഞുമൊക്കെ കൊലപ്പെടുത്തി ആനന്ദം കണ്ടെത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇന്ന് നിലനിൽപ്പിന്റെ പോരാട്ടത്തിൽ. ആശയപ്രചാരണത്തിന് ക്രൂരമായ വീഡിയോകൾ ചിത്രീകരിച്ചിരുന്ന ഭീകർക്ക് ഇപ്പോൾ, അതിനുപോലും ആളില്ലാത്ത അവസ്ഥയായി. വീഡിയോയിൽ പ്രത്യക്ഷപ്പെടാൻ ആക്രമണത്തിൽ കൈയോ കാലോ നഷ്ടപ്പെടാത്ത ആരുമില്ലാത്ത നിലയിലേക്ക് ചുരുങ്ങിയിരിക്കുകയാണ് ഐസിസ് ഇപ്പോൾ.
ഈയാഴ്ച 150 പേർകൂടി സഖ്യസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ, സിറിയയിലും ഇറാഖിലും അവശേഷിക്കുന്നത് ചുരുക്കം ഭീകരർ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശക്തികേന്ദ്രങ്ങളെന്ന് ഒരിക്കൽ കരുതിയിരുന്ന സ്ഥലങ്ങളിലെ ഒളിത്താവളങ്ങളിൽ പാത്തും പതുങ്ങിയും കഴിയുകയാണ് അവരിൽ പലരും. പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ ഐസിസ് കാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും, അതിനും ആളെകിട്ടാത്ത അവസ്ഥയാണ്.
പുതിയ ഐസിസ് വീഡിയോകളിലെത്തുന്നതൊക്കെ അംഗപരിമിതരാണ്. വീൽച്ചെയറിലെത്തുന്ന ഭീകരൻ, മനുഷ്യബോംബായി ചാവേറാക്രമണത്തിന് പോകുന്നതിനുമുമ്പ് ഭാര്യയോടും മകനോടും യാത്ര ചോദിക്കുന്നതാണ് വീഡിയോകളിലൊന്ന്. കാലില്ലാത്ത അമേരിക്കൻ വംശജനാണ് മറ്റൊരു വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പഴയ പോരാട്ട ചിത്രങ്ങളൊക്കെ ഉൾപ്പെടുത്തി ഫോട്ടോഷോപ്പിൽ തയ്യാറാക്കിയ പോസ്റ്ററുകളും ഐസിസ് പ്രചരിപ്പിക്കുന്നുണ്ട്. ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് പ്രൊഫഷണൽ വീഡിയോ പുറത്തിറക്കിയിരുന്ന സ്ഥാനത്താണിത്.
കഴിഞ്ഞവർഷം ആലെപ്പോയിലും റഖയിലും മൊസൂളിലുമൊക്കെയുണ്ടായ ഏറ്റുമുട്ടലുകളിൽ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്നവർ ഒട്ടുമുക്കാലും കൊല്ലപ്പെട്ടതോടെയാണ് സംഘടിത സ്വഭാവം ഇല്ലാതായതും വീഡിയോകളിലൂടെയുള്ള പ്രചാരണം ഏറെക്കുറെ അവസാനിച്ചതും. കൂട്ടക്കൊലകളും അരുംകൊലകളും ചിത്രീകരിച്ച് ലോകത്തെ നടുക്കിയിരുന്ന ഐസിസ് ഇപ്പോൾ, അവശേഷിക്കുന്ന, കൈയും കാലുമില്ലാത്ത ഭീകരരെക്കാണിച്ച് പുതിയ ഭീകരർക്കായുള്ള യാചനയിലാണ്.
ഭീകരപ്രസ്ഥാനത്തിലേക്ക് കുടുംബസമേതം സ്വാഗതമരുളുന്നതായിരുന്നു പഴയകാല വീഡിയോകൾ. ഇറാഖിലും സിറിയിയിലുമുള്ള ശക്തികേന്ദ്രങ്ങളിൽ സുഖജീവിതവും വാഗ്ദാനം ചെയ്തിരുന്നു. കേരളത്തിൽനിന്നടക്കം ഒട്ടേറെപ്പേർ പോയത് അങ്ങനെയാണ്. എന്നാൽ, സഖ്യസേനയുടെ ആക്രമണത്തിൽ അതെല്ലാം അപ്പാടെ തകർന്നു. 3000 ഭീകരർ കൂടി മാത്രമേ ശേഷിക്കുന്നുള്ളൂവെന്നാണ് അമേരിക്കൻ സൈന്യത്തിന്റെ കണക്കുകൂട്ടൽ. അതിൽ 150 പേരെയാണ് പോയ ആഴ്ച വധിച്ചത്. ഐസിസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശത്തിന്റെ 90 ശതമാനവും സൈന്യം തിരിച്ചുപിടിച്ചും കഴിഞ്ഞു.