- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നദീതീരത്ത് ഒറ്റപ്പെട്ട് പോയ ബ്രിട്ടീഷ് സേനാംഗങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനുള്ള ഐസിസ് ഭീകരരുടെ പദ്ധതി പൊളിച്ചത് സിനിമ രംഗത്തെ വെല്ലുന്ന അടിപിടിയോടെ; വെടിയുണ്ടകൾ തീർന്നിട്ടും ശത്രുവിനെ വെള്ളത്തിൽ വരെ മുക്കി കൊന്ന് ബ്രിട്ടീഷ് സേനാംഗങ്ങൾ
നോർത്തേൺ ഇറാഖിലെ മൊസൂളിലുള്ള നദീതീരത്ത് ഒറ്റപ്പെട്ട് പോയ ബ്രിട്ടീഷ് സേനാംഗങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനുള്ള ഐസിസ് ഭീകരരുടെ പദ്ധതി പൊളിഞ്ഞു. സിനിമയിലെ സംഘട്ടനത്തെ വെല്ലുന്ന അടിപിടിയോടെയായിരുന്നു സ്പെഷ്യൽ എയർ സർവീസ് (എസ്എഎസ്) സേനാംഗങ്ങൾ ചെറുത്ത് നിന്ന് ജിഹാദികളെ തോൽപ്പിച്ചതെന്നാണ് റിപ്പോർട്ട്. എസ്എഎസുകാരുടെ കൈയിൽ വെടിയുണ്ടകൾ തീർന്നിട്ടും വിട്ട് കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഇതിന്റെ ഭാഗമായി ശത്രുവിനെ വെള്ളത്തിൽ മുക്കി കൊന്ന് വരെബ്രിട്ടീഷ് സേനാംഗങ്ങൾ തങ്ങളുടെ വീര്യവും കരുത്തും തെളിയിക്കുകയായിരുന്നു. ഏതാണ്ട് 50 ഐസിസുകാരായിരുന്നു എസ്എഎസ് സേനാംഗങ്ങളെ വളഞ്ഞിട്ട് കഴിഞ്ഞ ദിവസം പിടിച്ചിരുന്നത്. തുടർന്ന് നടന്ന നേർക്ക് നേരുള്ള പോരാട്ടത്തിൽ സേന നിരവധി ഐസിസുകാരെ വെടിവച്ചിട്ടിരുന്നു. എന്നാൽ പൊടുന്നനെ തങ്ങളുടെ കൈവശമുള്ള വെടിയുണ്ടകൾ തീർന്ന് പോയതിനെ തുടർന്നായിരുന്നു ബ്രിട്ടീഷ് സേന പ്രതിസന്ധിയിലായത്. എന്നാൽ അതിന് മുന്നിൽ പതറാത്ത ബ്രിട്ടീഷ് പട്ടാളക്കാർ സന്ദർഭോചിതമായി പ്രവർത്തിക്കുകയും ഐസിസുകാരെ ശക്തമ
നോർത്തേൺ ഇറാഖിലെ മൊസൂളിലുള്ള നദീതീരത്ത് ഒറ്റപ്പെട്ട് പോയ ബ്രിട്ടീഷ് സേനാംഗങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനുള്ള ഐസിസ് ഭീകരരുടെ പദ്ധതി പൊളിഞ്ഞു. സിനിമയിലെ സംഘട്ടനത്തെ വെല്ലുന്ന അടിപിടിയോടെയായിരുന്നു സ്പെഷ്യൽ എയർ സർവീസ് (എസ്എഎസ്) സേനാംഗങ്ങൾ ചെറുത്ത് നിന്ന് ജിഹാദികളെ തോൽപ്പിച്ചതെന്നാണ് റിപ്പോർട്ട്. എസ്എഎസുകാരുടെ കൈയിൽ വെടിയുണ്ടകൾ തീർന്നിട്ടും വിട്ട് കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. ഇതിന്റെ ഭാഗമായി ശത്രുവിനെ വെള്ളത്തിൽ മുക്കി കൊന്ന് വരെബ്രിട്ടീഷ് സേനാംഗങ്ങൾ തങ്ങളുടെ വീര്യവും കരുത്തും തെളിയിക്കുകയായിരുന്നു.
ഏതാണ്ട് 50 ഐസിസുകാരായിരുന്നു എസ്എഎസ് സേനാംഗങ്ങളെ വളഞ്ഞിട്ട് കഴിഞ്ഞ ദിവസം പിടിച്ചിരുന്നത്. തുടർന്ന് നടന്ന നേർക്ക് നേരുള്ള പോരാട്ടത്തിൽ സേന നിരവധി ഐസിസുകാരെ വെടിവച്ചിട്ടിരുന്നു. എന്നാൽ പൊടുന്നനെ തങ്ങളുടെ കൈവശമുള്ള വെടിയുണ്ടകൾ തീർന്ന് പോയതിനെ തുടർന്നായിരുന്നു ബ്രിട്ടീഷ് സേന പ്രതിസന്ധിയിലായത്. എന്നാൽ അതിന് മുന്നിൽ പതറാത്ത ബ്രിട്ടീഷ് പട്ടാളക്കാർ സന്ദർഭോചിതമായി പ്രവർത്തിക്കുകയും ഐസിസുകാരെ ശക്തമായി നേരിടുകയുമായിരുന്നു. ഈ നിർണായക ഘട്ടത്തിൽ തോക്കുകൾ ഉപയോഗിച്ച് അവർ ജിഹാദികളെ പ്രഹരിക്കുകയും കത്തിയുപയോഗിച്ച് കുത്തുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിനിടെയായിരുന്നു ഒരു ബ്രിട്ടീഷ് സേനാംഗം ഒരു ഐസിസുകാരനെ നദിയിലെ വെള്ളത്തിൽ മുക്കി കൊല്ലുകയും ചെയ്തത്. തുടർന്ന് ഇതേ സേനാംഗം തന്നെ ഒരു കല്ലെടുത്ത് മറ്റൊരു ജിഹാദിയുടെ മുഖത്തേക്ക് എറിയുകയും ചെയ്തിരുന്നു. തങ്ങൾ എന്തായാലും മരിക്കുമെന്ന് ബോധ്യപ്പെട്ട ബ്രിട്ടീഷ് സേനാംഗങ്ങൾ രണ്ടും കൽപ്പിച്ച പോരാട്ടമായിരുന്നു നടത്തിയിരുന്നതെന്നും അത് ഐസിസുകാരെ തറ പറ്റിക്കുകയായിരുന്നു വെന്നുമാണ് ഒരു ഉറവിടം വെളിപ്പെടുത്തുന്നത്. തങ്ങൾ മരിക്കുന്നതിന് മുമ്പ് പരമാവധി ഐസിസുകാരെ കൊന്ന് തള്ളുകയെന്നതായിരുന്നു അവർ ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുണ്ട്.
തങ്ങളുടെ കൈവശം വെറും പത്ത് വെടിയുണ്ടകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഐസിസുകാർ പിന്നെ കൈയിലുള്ള മറ്റ് ആയുധങ്ങളെല്ലാമെടുത്ത് പരമാവധി പോരാടുകയായിരുന്നു. പിടിക്കപ്പെട്ടാൽ ഐസിസുകാർ പീഡിപ്പിച്ച് കൊല്ലുമെന്നുറ പ്പായതിനാൽ ബ്രിട്ടീഷുകാർ പോരാടി മരിക്കാൻ തീരുമാനിക്കുയായിരുന്നുവെന്നും ഒരു ഉറവിടം വെളിപ്പെടുത്തുന്നു. തുടർന്ന് നാല് മണിക്കൂറോളം നീണ്ട് പോരാട്ടത്തിനൊടുവിൽ 32 ഐസിസുകാരെയാണ് ബ്രിട്ടീഷ് സേന വകവരുത്തിയിരിക്കുന്നത്. തുടർന്ന് ബാക്കിയുള്ള ഐസിസുകാർ പേടിച്ചരണ്ട് ഓടി രക്ഷപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
തുടർന്ന് എസ്എഎസ് യൂണിറ്റ് അഞ്ച് മൈൽ നടക്കുകയും ഒരു കുർദിഷ് പോരാളിയെ കണ്ടെത്തുകയും അയാളുടെ സഹായത്തോടെ തങ്ങളുടെ ബേസിൽ തിരിച്ചെത്തുകയു മായിരുന്നു. തുടർന്ന് രണ്ട് ദിവസങ്ങൾക്കകം ഇതേ പട്ടാളക്കാർ തങ്ങളുടെ ഡ്യൂട്ടിയിലേക്ക് തിരിച്ചെത്തുകയുംചെയ്തിരുന്നു. പടിഞ്ഞാറൻ മൊസൂൾ ഐസിസിൽ നിന്നും മോചിപ്പിക്കുന്നതിനായി ആർഎഎഫ് ഇറാഖി സേനകളെ പിന്തുണക്കുന്നത് തുടരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയം വിശദീകരിക്കുന്നത്.എന്നാൽ ഇടുങ്ങിയ തെരുവുകളും അടുത്തടുത്ത കെട്ടിടങ്ങളും ഇവിടുത്തെ പോരാട്ടം ദുസ്സഹമാക്കുന്നുവെന്നും സൂചനയുണ്ട്.