- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ പ്രണയിച്ച് മലപ്പുറം സ്വദേശിയുടെ കൂടെ പോയി; പൊലീസിനും എൻഐഎയ്ക്കും പരാതി കൊടുത്തപ്പോൾ പ്രണയ വിവാഹത്തിൽ ഇടപെടില്ലെന്ന് പറഞ്ഞ് പിൻവാങ്ങി; ഒടുവിൽ മകളെ ഐസിസിൽ ചേർക്കാൻ നീക്കമെന്ന് ആരോപിച്ച് കോട്ടയംകാരനായ പിതാവ് കോടതിയിൽ; രാജ്യത്തിന് പുറത്തേക്ക് കൊണ്ട് പോകില്ലെന്ന് നിരീക്ഷിക്കാൻ ഉത്തരവിട്ട് കോടതി
കൊച്ചി : മുസ്ലീമിനെ പ്രണയിച്ച് മറ്റൊരു ജാതിക്കാരിയോ ജാതിക്കാരനോ കല്ല്യാണം കഴിച്ചാൽ അതെങ്ങനെ ഭീകരവാദമാകും? ഐസിസിൽ മലയാളികൾ ചേർന്നെന്നും അതിൽ ചില ഹിന്ദു യുവതികളുമുണ്ടെന്ന വാർത്തകളെ സമർത്ഥമായി ഉപയോഗിക്കുകയാണ് ചിലർ. യഥാർത്ഥ പ്രണയ വിവാഹത്തെ പോലും ഐസിസായി ചിത്രീകരിച്ച് തകർക്കാനാണ് നീക്കം. അതിന് തെളിവാണ് ഈ കേസും. അവിവാഹിതയായ മകളെ ഐഎസിൽ ചേർക്കാൻ വിദേശത്തേക്കു കടത്തുമെന്ന ആശങ്കയിൽ പിതാവു നൽകിയ ഹേബിയസ് ഹർജിയിൽ പെൺകുട്ടിയെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്നു നിരീക്ഷിക്കാൻ ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകി. ബിഎച്ച്എംഎസ് ബിരുദധാരിയായ മകളെ ഐഎസിൽ ചേരാൻ സിറിയയിലേക്കു കടത്തിക്കൊണ്ടുപോകുമെന്ന് ആരോപിച്ചു കോട്ടയം ജില്ലക്കാരനായ അശോകനാണു കോടതിയിലെത്തിയത്. അടുത്തയാഴ്ച പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയിൽ എത്തിയാൽ പ്രണയിച്ച ആളിനോട് ഒപ്പം പോകണമെന്ന് കോടതി പറഞ്ഞാൽ അത് നിർണ്ണായകമാകും. നിലവിൽ മലപ്പുറം സ്വദേശികളുടെ നിയന്ത്രണത്തിൽ കഴിയുന്ന മകൾ ചതിക്കപ്പെടാൻ സാധ്യതയുണ്ടെന

കൊച്ചി : മുസ്ലീമിനെ പ്രണയിച്ച് മറ്റൊരു ജാതിക്കാരിയോ ജാതിക്കാരനോ കല്ല്യാണം കഴിച്ചാൽ അതെങ്ങനെ ഭീകരവാദമാകും? ഐസിസിൽ മലയാളികൾ ചേർന്നെന്നും അതിൽ ചില ഹിന്ദു യുവതികളുമുണ്ടെന്ന വാർത്തകളെ സമർത്ഥമായി ഉപയോഗിക്കുകയാണ് ചിലർ. യഥാർത്ഥ പ്രണയ വിവാഹത്തെ പോലും ഐസിസായി ചിത്രീകരിച്ച് തകർക്കാനാണ് നീക്കം. അതിന് തെളിവാണ് ഈ കേസും.
അവിവാഹിതയായ മകളെ ഐഎസിൽ ചേർക്കാൻ വിദേശത്തേക്കു കടത്തുമെന്ന ആശങ്കയിൽ പിതാവു നൽകിയ ഹേബിയസ് ഹർജിയിൽ പെൺകുട്ടിയെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്നു നിരീക്ഷിക്കാൻ ഹൈക്കോടതി പൊലീസിനു നിർദ്ദേശം നൽകി. ബിഎച്ച്എംഎസ് ബിരുദധാരിയായ മകളെ ഐഎസിൽ ചേരാൻ സിറിയയിലേക്കു കടത്തിക്കൊണ്ടുപോകുമെന്ന് ആരോപിച്ചു കോട്ടയം ജില്ലക്കാരനായ അശോകനാണു കോടതിയിലെത്തിയത്. അടുത്തയാഴ്ച പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. കോടതിയിൽ എത്തിയാൽ പ്രണയിച്ച ആളിനോട് ഒപ്പം പോകണമെന്ന് കോടതി പറഞ്ഞാൽ അത് നിർണ്ണായകമാകും.
നിലവിൽ മലപ്പുറം സ്വദേശികളുടെ നിയന്ത്രണത്തിൽ കഴിയുന്ന മകൾ ചതിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ഹർജിക്കാരൻ ആരോപിക്കുന്നു. ഗൂഢ ഉദ്ദേശ്യത്തോടെ പെൺകുട്ടിയെ മതംമാറ്റി. മുൻപു പലതവണ കോടതിയിൽ ഹാജരാക്കിയെങ്കിലും മറ്റു പലരുടെയും നിയന്ത്രണത്തിലാണു പെൺകുട്ടി എത്തിയത്. തീവ്രവാദ സംഘവുമായി ബന്ധമുള്ള ആളുമായി പെൺകുട്ടിയുടെ സമ്മതമില്ലാതെ ഉടൻ വിവാഹം നടത്താൻ നീക്കമുണ്ടെന്നും ആരോപിക്കുന്നു.
പൊലീസ് ഉന്നതർക്കും എൻഐഎക്കും മറ്റും പരാതി നൽകിയിട്ടും ഫലപ്രദമായ നടപടിയില്ല. നീതിയുടെ താൽപര്യവും ദേശതാൽപര്യവും മുൻനിർത്തി കോടതി ഇടപെടണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. പെൺകുട്ടിയെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തു പാർപ്പിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
എന്നാൽ ഇദ്ദേഹം നൽകിയ പരാതിയിൽ പൊലീസും എൻഐഎയും വിശദമായ പരിശോധന നടത്തിയെന്നതാണ് വസ്തുത. പ്രണയവും ഒളിച്ചോട്ടവും മാത്രമാണ് ഇത്. ഇതിലേക്ക് തന്ത്രപരമായി ഐസിസ് ആരോപണം കൊണ്ടുവരികെയാണെന്നും മനസ്സിലായി. ഇതോടെ നടപടിയൊന്നും എടുത്തില്ല. ഇതേ തുടർന്നാണ് കോടതിയിൽ ഹർജിയുമായി പിതാവ് എത്തിയത്.

