കെന്റിലെ മുൻ പങ്ക് റോക്കറും മതം മാറി ഇസ്ലാമായി ഐസിസ് ഭീകരരൻ ജുനൈദ് ഹുസൈനെ വിവാഹം കഴിച്ച് സിറിയയിലേക്ക് പോവുകയും അവിടെ ഐസിസിന് വേണ്ടി ബ്രിട്ടീഷ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തിരുന്ന സാലി ജോൺസിന് ഇപ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ തിരിച്ചെത്തിയാൽ മതിയെന്നായിരിക്കുന്നു. 21കാരനായ ഐസിസ് ഭീകരൻ ജുനൈദ് ഹുസൈനെ വിവാഹം ചെയ്തതിന് ശേഷമാണ് കെന്റിലെ ചാത്തമിലുള്ള കുടുംബത്തെ ഉപേക്ഷിച്ച് സാലി സിറിയിലേക്ക് കടന്നിരുന്നത്.

ഐസിസ് ഭീകരനായ ഭർത്താവ് ജുനൈദ് കൊല്ലപ്പെട്ടതോടെ സിറിയയിൽ കഴിയുന്നതിനേക്കാൾ ഭേദം ബ്രിട്ടീഷ് ജയിൽ ആണെന്നാണ് ഈ വെള്ളക്കാരിയായ വിധവ പറയുന്നതെന്നാണ് സൂചന.മറ്റൊരു ഐസിസ് ഭീകരന്റെ ഭാര്യയും സായുധ കുർദിഷ് സേനയുടെ പിടിയിൽ കഴിയുന്നയാളുമായ അയ്ഷ എന്ന സ്തീര സ്‌കൈ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സാലിയുടെ ഇപ്പോഴത്തെ നിലപാട് വെളിപ്പെടുത്തിയിരിക്കുന്നത്.

2016ൽ ഡ്രോൺ ആക്രമണത്തിൽ ഭർത്താവായ് ജുനൈദ് കൊല്ലപ്പെട്ടതിന് ശേഷം നാളിതുവരെ ഐസിസ് കസ്റ്റഡിയിൽ തന്നെ കഴിയുന്ന സാലി ഇപ്പോൾ കരയുകയും മനംമടുത്ത് ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് അയ്ഷ വെളിപ്പെടുത്തുന്നത്. എന്നാൽ ഐസിസ് ഭീകരർ ആ സ്ത്രീയെ തിരിച്ച് വരുന്നതിൽ നിന്നും തടഞ്ഞ് നിർത്തുകയാണ്. സാലി ജോൺസ് ഉമ്മ ഹുസൈൻ അൽ ബ്രിട്ടാനി എന്ന പേരിലാണ് ഐസിസിലേക്ക് ബ്രിട്ടീഷ് യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്തിരുന്നത്. എന്നാൽ നിലവിൽ ബ്രിട്ടനിലേക്ക് തിരിച്ച് വന്ന ജീവപര്യന്തം തടവിൽ കഴിയാനാണ് സാലി ആഗ്രഹിക്കുന്നതെന്ന് അയ്ഷ വെളിപ്പെടുത്തുന്നു.

ഈ സ്ത്രീയുടെ ബ്രിട്ടീഷുകാരനായ 12 വയസുള്ള മകൻ ഐസിസിന്റെ ചൈൽഡ് ഫൈറ്ററായി പ്രവർത്തിക്കുന്നുണ്ട്. പട്ടാളക്കാരെ കൊല്ലാനാണ് ഈ ബാലനെ നിയോഗിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. അബു അബ്ദുള്ളാ അൽ-ബ്രിട്ടാനി എന്ന പേരിൽ അറിയപ്പെടുന്ന ഈ ബാലൻ സാലിയുടെ പുത്രനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇയാൾ കുർദിഷ് തടവ് പുള്ളികളെ വെടിവച്ച് കൊല്ലുന്ന വീഡിയോ കഴിഞ്ഞ വർഷം ഐസിസ് പുറത്ത് വിട്ടിരുന്നു. ഏതാണ്ട് 50 വയസ് പ്രായമുണ്ടെങ്കിലും നിലവിലും സാലിയെ കാണാൻ നല്ല ചന്തമാണെന്നും അയ്ഷ വെളിപ്പെടുത്തുന്നു.

അള്ളാഹുവിന്റെ വലി ശത്രുവിനോടേറ്റ് മുട്ടിയിട്ടാണ് തന്റെ ഭർത്താവ് മരിച്ചതെന്നോർക്കുമ്പോൾ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഭർത്താവിന്റെ മരണ ശേഷം സാലി ട്വീറ്റ ്ചെയ്തിരുന്നു. ബ്രിട്ടീഷ് യുവതികളെ ഐസിസിലേക്ക് ആകർഷിച്ച് റിക്രൂട്ട് ചെയ്തുവെന്ന കുറ്റവും സാലിയുടെ പേരിലുണ്ട്. ഐസിസിന് വേണ്ടി പ്രവർത്തിക്കുന്ന രഹസ്യസേനയായ അൻവർ അൽ-അവ്ലാകി എന്ന സ്ത്രീകളുടെ സംഘത്തിന് സാലി നേതൃത്വം നൽകിയിരുന്നുവെന്നാണ് കൗണ്ടർ ടെററിസം വെബ്സൈറ്റ് വെളിപ്പെടുത്തുന്നത്. ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന എല്ലാ യൂറോപ്യൻ യുവതികളെയും പരിശീലിപ്പിക്കുകയെന്ന ഉത്തരവാദിത്വവും സാലിക്കായിരുന്നു. മുഹാജിറാത്ത് എന്നറിയപ്പെടുന്ന ഈ യുറോപ്യൻ ജിഹാദികളെയാണ് പാശ്ചാത്യ രാജ്യങ്ങളിൽ ആത്മഹത്യാ ബോംബർമാരായി നിയോഗിക്കുന്നതെന്ന് ഐസിസ് രേഖകൾ വ്യക്തമാക്കുന്നു.