റോം: ഇസ്ലാമിക്ക് സ്‌റ്റേറ്റ് ഭീകരർക്കായി കൊണ്ട് പോവുകയായിരുന്ന 24 മില്യൺ പെയിൻ കില്ലേഴ്‌സാണ് ഇറ്റാലിയൻ പൊലീസ് പിടിച്ചത്. ഇന്ത്യയിൽ നിന്ന് ലിബിയയിലെ ഗോറിയാ റ്റൂറോ തുറമുഖത്തേക്ക് കൊണ്ടുപോകുന്ന കപ്പിലിൽ നിന്നാണ് സിന്തറ്റിക് ഒപിയറ്റ് എന്ന ടാബ്ലറ്റ് എന്ന പിടികൂടിയത്. 'ഫൈറ്റർ മയക്കുമരുന്ന്' എന്ന് പേരുള്ള ഈ ഗുളികകൾ ജിഹാദികളുടെ ഇടയിൽ വേദനയും ക്ഷീണവും ഇല്ലാതാക്കാൻ ഉപയോഗിക്കാനായിരുന്നു കൊണ്ട് പോയത്.

50 മില്ല്യൺ യൂറോ വില വരുന്ന ഗുളികകൾ ആണ് ഇത്. ഒരു ഗുളികയ്ക്ക് 2 ഡോളർ എന്ന നിലയിലാണ് ഇതിന് വില വരുന്നത്. സമാന സാഹചര്യത്തിൽ കുറച്ച് നാൾ മുമ്പ് ജനീവയിൽ വെച്ച് മറ്റൊരു കപ്പൽ കണ്ടെത്തിയിരുന്നു. ഐ.എസ് തീവ്രവാദികൾ ഇത് മൊത്തമായി സ്വന്തമാക്കിയതിന് ശേഷം മറ്റ് തീവ്രവാദി ഗ്രൂപ്പുകൾക്ക് കൈമാറുകയാണ് ചെയ്യാറുള്ളത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ലിബിയ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ ചെറിയ തീവ്രവാദ ഗ്രൂപ്പുകൾക്കാണ് ഇത് കൂടുതലും നൽകുന്നത്.

'ഇന്ത്യയിലും പാക്കിസ്ഥാനിലും വളരെ വിലകുറഞ്ഞ ഉത്പന്നമാണ് ട്രാമാഡോൾ, ഇതാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യാൻ കാരണം. എന്നാൽ ഇത്രയും വലിയ ശേഖരം പോർട്ട് വഴി ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കടത്താൻ കഴിയില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഐ.എസ് തീവ്രവാദികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം കണ്ടെത്തെണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.ഒരു ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഇതിന്റെ പിന്നിലെന്നാണ് കണ്ടെത്തിയത്.

ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ തന്നെ ലഭിക്കുന്ന മരുന്നുകളുടെ ഉപയോഗം, നൈജീരിയൻ ഭീകര സംഘടന ബോക്കോഹരാമിന്റെ പോരാളികൾക്കിടയിൽ വ്യാപകമാണ്.