- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദ്രാതിർത്തികളിൽ യുദ്ധക്കപ്പലുകൾ; ആകാശത്തു വട്ടമിട്ടു പറക്കുന്ന ഹെലിക്കോപ്ടറുകൾ; ഒരുലക്ഷത്തോളം സൈനികർ; ഐസിസ് ഭീതിയുടെ നടുവിൽ ആദ്യ ഒളിമ്പിക്‌സ് ചരിത്രത്തിൽ ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തോടെ
റിയോ ഡി ജനീറോ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെക്കുറിച്ചുള്ള ആശങ്കയിലാണ് ലോകം. ഐസിസ് ലോകത്തെ ഭയപ്പെടുത്തി മരണം വിതയ്ക്കുമ്പോൾ ഒളിമ്പിക്‌സും അതിൽനിന്ന് മുക്തമാവില്ലല്ലോ. ചരത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തോടെയാണ് ബ്രസീലിലെ റിയോ ഡി ജനൈറോ ഒളിമ്പിക്‌സിനായി അണിഞ്ഞൊരുങ്ങുന്നത്. യുദ്ധസമാനമായ സാഹചര്യമാണ് ബ്രസീലിൽ. കോപ്പകബാനയിലും ഇപ്പനേമയിലും തമ്പടിച്ചിട്ടുള്ള യുദ്ധക്കപ്പലുകളും ആകാശത്ത് സദാ ജാഗരൂകരായി വട്ടമിട്ട് പറക്കുന്ന ഹെലിക്കോപ്റ്ററുകളും അതിന് തെളിവാണ്. തെരുവുകളിലുടനീളം സൈനികർ. ഒരുലക്ഷത്തോളം സൈനികരെയും പൊലീസുദ്യോഗസ്ഥരെയുമാണ് ഇതിനായി വിനിയോഗിച്ചിരിക്കുന്നത്. ഐസിസിൽനിന്ന് ഏതുതരത്തിലുള്ള ആക്രമണമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ലാത്തതിനാൽ എല്ലാത്തരം പ്രതിസന്ധികളെയും നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്രസീൽ നടത്തുന്നത്. രാസായുധപ്രയോഗം പോലും അധികൃതർ ഭയക്കുന്നു. 90 കോടി ഡോളറാണ് സുരക്ഷിതമായ ഒളിമ്പിക്‌സിനുവേണ്ടി ബ്രസീൽ ചെലവാക്കുന്നത്. ഒളിമ്പിക്‌സ് നടക്കുമ്പോൾ 12,000-ത്തോളം കായികതാരങ്ങൾക്ക് പുറമെ അഞ്ചുലക്ഷത
റിയോ ഡി ജനീറോ: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെക്കുറിച്ചുള്ള ആശങ്കയിലാണ് ലോകം. ഐസിസ് ലോകത്തെ ഭയപ്പെടുത്തി മരണം വിതയ്ക്കുമ്പോൾ ഒളിമ്പിക്‌സും അതിൽനിന്ന് മുക്തമാവില്ലല്ലോ. ചരത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ സന്നാഹത്തോടെയാണ് ബ്രസീലിലെ റിയോ ഡി ജനൈറോ ഒളിമ്പിക്‌സിനായി അണിഞ്ഞൊരുങ്ങുന്നത്.
യുദ്ധസമാനമായ സാഹചര്യമാണ് ബ്രസീലിൽ. കോപ്പകബാനയിലും ഇപ്പനേമയിലും തമ്പടിച്ചിട്ടുള്ള യുദ്ധക്കപ്പലുകളും ആകാശത്ത് സദാ ജാഗരൂകരായി വട്ടമിട്ട് പറക്കുന്ന ഹെലിക്കോപ്റ്ററുകളും അതിന് തെളിവാണ്. തെരുവുകളിലുടനീളം സൈനികർ. ഒരുലക്ഷത്തോളം സൈനികരെയും പൊലീസുദ്യോഗസ്ഥരെയുമാണ് ഇതിനായി വിനിയോഗിച്ചിരിക്കുന്നത്.
ഐസിസിൽനിന്ന് ഏതുതരത്തിലുള്ള ആക്രമണമാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ലാത്തതിനാൽ എല്ലാത്തരം പ്രതിസന്ധികളെയും നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്രസീൽ നടത്തുന്നത്. രാസായുധപ്രയോഗം പോലും അധികൃതർ ഭയക്കുന്നു. 90 കോടി ഡോളറാണ് സുരക്ഷിതമായ ഒളിമ്പിക്‌സിനുവേണ്ടി ബ്രസീൽ ചെലവാക്കുന്നത്.
ഒളിമ്പിക്‌സ് നടക്കുമ്പോൾ 12,000-ത്തോളം കായികതാരങ്ങൾക്ക് പുറമെ അഞ്ചുലക്ഷത്തോളം സഞ്ചാരികളും ബ്രസീലിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഐസിസ് ഭീകരത ലോകത്തെ ബാധിച്ചശേഷം ആദ്യമായി നടക്കുന്ന ഒളിമ്പിക്‌സ് കൂടിയാണിത്. സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെങ്കിലും ഭീകരർ നുഴഞ്ഞുകയറാനുള്ള സാധ്യത അധികൃതരെ ആശങ്കപ്പെടുത്തുന്നു.
ഈമാസമാദ്യം ഐസിസ് ബന്ധമുള്ള ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് ബ്രസീൽ സുരക്ഷ കർശനമാക്കിയത്. 1,30.000-ത്തോളം പൊലീസ്, കര-നാവിക-വ്യോമസേനാംഗങ്ങൾ എന്നിവരെ സുരക്ഷാച്ചുമതലയ്ക്കായി വിനിയോഗിച്ചുകഴിഞ്ഞു. അമേരിക്കൻ യുദ്ധതന്ത്രജ്ഞരുടെ സഹായത്തോടെയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഒളിമ്പിക്‌സിനിടെ സുരക്ഷാ ഭീഷണി ശക്തമാണെന്ന് ബ്രസീൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബ്രിട്ടീഷ് റോയൽ നേവിയിൽനിന്ന് 1997-ൽ വാങ്ങിയ റേഡ്‌മേക്കർ എന്ന യുദ്ധക്കപ്പലാണ് കോപ്പക്കബാനയിൽ നിലയുറപ്പിച്ചിടേടുള്ളത്. മിസൈൽ ലോഞ്ചറുകളും വിമാനവേധ ആയുധങ്ങളും ബോഫോഴ്‌സ് പീരങ്കികളുമൊക്കെ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. സഞ്ചാരികളിലധികവും തമ്പടിക്കാൻ സാധ്യതയുള്ള കോപ്പകബാനയിൽ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് ബ്രസീൽ നൽകിയിട്ടുള്ളത്.