- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
പാക്കിസ്ഥാൻ പട്ടാള യൂണിഫോമും ഇന്ത്യൻ ആർമിയുടെ ഡ്രസ്സ് അണിഞ്ഞും പരേഡ് നടത്തി നിയമത്തെ വെല്ലുവിളിച്ചവരുടെ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടം; ലീഗിന്റെ കണ്ണുരട്ടൽ പേടിച്ച് ഉമ്മൻ ചാണ്ടി പിൻവലിച്ച 2300 കേസുകൾക്കുള്ള മറുപടി
കാസറഗോഡ് കാരായാ 16 പേർ ISIS ചേർന്ന വാർത്ത കേട്ടു കേരളം ഞെട്ടി പോലും .. ഞങ്ങൾ കാസറഗോഡ് കാർക്ക് ഒരു ഞെട്ടലും ഇല്ല .. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കാസറഗോഡ് നടന്ന ചെറിയ ചെറിയ പല സംഭവങ്ങളും കാര്യങ്ങളുടെ പോക്ക് ഇങ്ങോട്ടേക്ക് ഒക്കെ തന്നെ ആണെന്നതിന്റെ കൃത്യമായ സൂചനകൾ ആണ് .. മുസ്ലിം ലീഗും അവരുടെ അധികാരത്തിന്റെ ഹുങ്കും നൽകിയ പിന്തുണ ചെറുപ്പക്കാരെ ഇങ്ങനെ ഉള്ള മത മൗലിക വാദികളുടെ കൈയിൽ എത്തിച്ചതിൽ വഹിച്ച പങ്ക് ചെറുതൊന്നും അല്ല .. ആളുകൾ പോയി എന്നു പറയുന്ന പടന്ന തൃക്കരിപ്പൂർ പ്രദേശങ്ങൾ ലീഗിന്റെ കോട്ടകൾ ആണെന്നത് കൂടി ചേർത്തു വായിക്കണം .. ഈ 16 പേരുടെ വിവരങ്ങൾ പുറത്തു വന്നത് ഒരു അന്വേഷണ ഏജൻസികളും വഴി അല്ല .. മറിച് അവരുടെ വീട്ടുകാർ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയി എന്നു മനസ്സിലാക്കിയ ശേഷം പരാതിയും ആയി എത്തിയ ശേഷം ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഒക്കെ പതിന്മടങ്ങു ആളുകൾ ISIS അടക്കം ഉള്ള സംഘങ്ങളുടെ ഭാഗമായി കാസറഗോഡ് ഉണ്ടാകും എന്നു ഉറച്ച വിശ്വാസവും ഉണ്ട് .. കാഞ്ഞങ്ങാടും മലയോരത്തും എല്ലാം പാക്കിസ്ഥാൻ പട്ടാള യൂണിഫോമും ഇന്ത
കാസറഗോഡ് കാരായാ 16 പേർ ISIS ചേർന്ന വാർത്ത കേട്ടു കേരളം ഞെട്ടി പോലും .. ഞങ്ങൾ കാസറഗോഡ് കാർക്ക് ഒരു ഞെട്ടലും ഇല്ല .. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി കാസറഗോഡ് നടന്ന ചെറിയ ചെറിയ പല സംഭവങ്ങളും കാര്യങ്ങളുടെ പോക്ക് ഇങ്ങോട്ടേക്ക് ഒക്കെ തന്നെ ആണെന്നതിന്റെ കൃത്യമായ സൂചനകൾ ആണ് .. മുസ്ലിം ലീഗും അവരുടെ അധികാരത്തിന്റെ ഹുങ്കും നൽകിയ പിന്തുണ ചെറുപ്പക്കാരെ ഇങ്ങനെ ഉള്ള മത മൗലിക വാദികളുടെ കൈയിൽ എത്തിച്ചതിൽ വഹിച്ച പങ്ക് ചെറുതൊന്നും അല്ല .. ആളുകൾ പോയി എന്നു പറയുന്ന പടന്ന തൃക്കരിപ്പൂർ പ്രദേശങ്ങൾ ലീഗിന്റെ കോട്ടകൾ ആണെന്നത് കൂടി ചേർത്തു വായിക്കണം .. ഈ 16 പേരുടെ വിവരങ്ങൾ പുറത്തു വന്നത് ഒരു അന്വേഷണ ഏജൻസികളും വഴി അല്ല .. മറിച് അവരുടെ വീട്ടുകാർ തന്നെ കാര്യങ്ങൾ കൈ വിട്ടു പോയി എന്നു മനസ്സിലാക്കിയ ശേഷം പരാതിയും ആയി എത്തിയ ശേഷം ആണ്.
അതുകൊണ്ട് തന്നെ ഇതിന്റെ ഒക്കെ പതിന്മടങ്ങു ആളുകൾ ISIS അടക്കം ഉള്ള സംഘങ്ങളുടെ ഭാഗമായി കാസറഗോഡ് ഉണ്ടാകും എന്നു ഉറച്ച വിശ്വാസവും ഉണ്ട് .. കാഞ്ഞങ്ങാടും മലയോരത്തും എല്ലാം പാക്കിസ്ഥാൻ പട്ടാള യൂണിഫോമും ഇന്ത്യൻ ആർമി ടെ ഡ്രെസ്സ് അണിഞ്ഞും പരേഡ് നടത്തി നിയമത്തെ വെല്ലു വിളിച്ചവരുടെ പ്രവർത്തനത്തിന്റെ അടുത്ത ഘട്ടം ആയി ഇതിനെ കണ്ടാൽ മതി .. അത്തരം കേസുകൾ ഉണ്ടാകുമ്പോൾ പിന്തുണമായി ഓടി എത്തിയിട്ടുള്ളത് മുസ്ലിം ലീഗ് ആണ് .. കഴിഞ്ഞ യുഡിഫ് സർക്കാരിന്റെ കാലത്തു ലീഗിന്റെ കണ്ണുരുട്ടൽ പേടിച്ചു ഉമ്മൻ ചാണ്ടി പിൻവലിച്ചത് 2300 ലേറെ കേസുകൾ ആണ് .. അതിൽ ജ്വെല്ലരി മോഷണം മുതൽ കൊലപാതക ശ്രമം വരെ ഉണ്ട് .. പുറത്തു നിന്നു വരുന്ന പണത്തിന്റെ ഹുങ്കിൽ നാട്ടിൽ അശാന്തി വിതച്ചവർ കൊയ്തു കൂട്ടിയാ തെമ്മാടിത്തങ്ങൾക്ക് കണക്കില്ല ..
കാസര്‌ഗോട്ടെ ക്യമ്പസ്സുകൾ പോലും കൃത്യമായി വർഗീയ വൽക്കരിക്കാൻ ഉള്ള ശ്രമങ്ങൾ കുറെ കാലം ആയി തുടങ്ങിയിട്ട് .. ഗവ കോളേജിനകത്തു മുസ്ലിം പെൺകുട്ടികൾ MSF എന്ന ലീഗ് വിദ്യാർത്ഥി സങ്കടനയിൽ അല്ലാണ്ട് പ്രവർത്തിച്ചാൽ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭങ്ങൾ ഉണ്ടായിട്ടുണ്ട് .. ഫാത്തിമത് സുഹൈല എന്ന SFI നേതാവിനെ ആക്രമിച്ചത് അതി ക്രൂരം ആയിട്ടാണ് .. ആ കേസിലെ പ്രതികളെ 6 ലക്ഷം രൂപ ചെലവിട്ടാണ് ലീഗ് മുൻകൂർ ജാമ്യം നേടി കൊടുത്തത് .. കാസറഗോഡ് ഐടി, LBS എഞ്ചിനീറിങ് കോളേജ് തുടങ്ങി പലയിടത്തും നിരവധി വിദ്യാർത്ഥികൾ ഇവരുടെ അക്രമം കാരണം പഠനം പാതി വഴിക്ക് നിർത്തി പോകേണ്ടി വന്നിട്ടുണ്ട് .. ഗവ കോളേജിലെ MSF കാർ കഞ്ചാവിന് അടിമകൾ ആണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ തന്നെ നിയമസഭയിൽ K കുഞ്ഞിരാമൻ MLA യുടെ സബ് മിഷന് മറുപടി ആയി പറയേണ്ടി വന്നിട്ടുണ്ട് .. കഞ്ചാവ് കേസ് അല്ല എന്തു കേസ് വന്നലും ജയിലിൽ കിടക്കേണ്ട ലീഗ് നേതൃത്വം നോക്കിക്കോളും എന്ന ധിക്കാരം ആണ് ചുറുപ്പക്കാരെ തെമ്മാടികൾ ആക്കിയത് ..
ഇന്ന് ഇതിൽ പലരുടെയും മേലുള്ള നിയന്ത്രണം ലീഗിന്റെ കൈയിന്ന് പോയി എന്നെ ഉള്ളു .. ഇവർക്ക് എതിരെ എന്തെങ്കിലും നടപടി എടുക്കാൻ ഏതെങ്കിലും പൊലീസുകാരൻ മുന്നോട്ടു വന്നാൽ ആ നിമിഷം അവരെ ട്രാൻസ്‌ഫെർ ചെയ്യിക്കാൻ ലീഗ് നേതാക്കൾ ഉള്ളപ്പോൾ പിന്നെ പൊലീസുകാരും ഇത്തരം സങ്കങ്ങൾക്ക് ഓശാന പാടി . കഴിഞ്ഞ പഞ്ചായത്തു തെരെഞ്ഞെടുപ്പ് സമയത്തു പോലും വെറും വർഗീയ ലക്ഷ്യങ്ങളോടെ പഞ്ചായത്തുകൾ വെട്ടി മുറിക്കാൻ ഉള്ള ശ്രമം കോടതി ഇടപെട്ടതുകൊണ്ട് നടക്കില്ല .. ഉദുമ പള്ളിക്കര പഞ്ചായത്തു കളിലെ മുസ്ലിം പ്രദശങ്ങൾ മാത്രം എടുത്തു പുതിയ പഞ്ചായത്തു രൂപീകരിക്കുന്നതിന് പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടെന്നു അന്നേ ആക്ഷേപം ഉയർന്നതാണ് .. അന്താരാഷ്ട്ര കപ്പൽ റൂട്ട് ബേക്കലിൽ നിന്നും വിരലിൽ എണ്ണാവുന്ന കിലോമീറ്ററുകൾ ക്കു അടുത്താണെന്നും അതിന്റെ പുറകിൽ വിദേശ ബന്ധം ഉണ്ടെന്നും അന്നേ പരാതികൾ ഉയർന്നതാണ് .. തീരദേശ പ്രദേശങ്ങളിൽ നടക്കുന്ന ലീഗ് സിപിഐ(എം) സംഘർഷ പ്രദേശത്തും കൃത്യമായി വിദേശ സഹായം ലീഗിന് കിട്ടാറുണ്ട്..
കള്ളനോട്ട്, നോട്ടിടപാട്, കള്ളക്കടത്ത്, പാസ്പോർട്ട് തട്ടിപ്പ്, മയക്കുമരുന്ന് ഇടപാട്, കഞ്ചാവ് കടത്ത്, വെടിവെയ്‌പ്പ്, കവർച്ച, കൊള്ള തുടങ്ങിയവയുമായി ബന്ധപെട്ടു ജില്ലയിൽ രെജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ ഇന്നത്തെ അവസ്ഥ നോക്കിയാൽ മതി ഇവർക്ക് ഒക്കെ ഉള്ള ഭരണ ത്തിന്റെ സ്വാധീനം മനസ്സിലാക്കാൻ ... പുതിയ സർക്കാരിന്റെ പൊലീസ് എങ്കിലും നെഞ്ചൂക്കോടെ ഇവരെ നേരിട്ടില്ലെങ്കിൽ നാശത്തിലേക്കു ആയിരിക്കും കാസരഗോടിന്റെ പോക്ക്..കാസറഗോഡ് കലാപ സമയത്തു SP രാംദാസ് പോത്തൻ വെടി പൊട്ടിച്ചില്ലായിരുന്നെങ്കിൽ കാസറഗോഡ് കണ്ട ഏറ്റവും വലിയ വർഗീയ കലാപം നടക്കും ആയിരുന്നു .. എന്നാൽ കാസറഗോഡ് കലാപതെ കുറിച്ചുള്ള അന്വേക്ഷണ കമ്മീഷനെ പിരിച്ചു വിടുകയാണ് പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത്.. ഇടതു സർക്കാർ ആദ്യം ചെയ്യേണ്ടത് ആ അന്വേഷണ റിപ്പോർട് പൊടി തട്ടി എടുക്കുകയാണ്.