രുപതോളം മലയാളികൾ ഐസിസിൽ ചേർന്നുവെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവരുന്നത്. എന്നാൽ, ഇതിനൊന്നും സ്ഥിരീകരണം ഉണ്ടായിട്ടുമില്ല. എന്തിനെയും ഏതിനെയും ട്രോളുന്ന മലയാളികൾ സൈബർ ലോകത്ത് ഐസിസിലേക്കുള്ള മലയാളി പ്രവേശനവും ട്രോളി കൊല്ലുലയാണ്. മലയാളികൾ ഐഎസിൽ ചേർന്നതായി സംശയിക്കുന്നുവെന്ന വാർത്ത വന്നതോടെ ട്രോൾ ഗ്രൂപ്പുകൾ വിശ്രമമില്ലാതെ പണി തുടങ്ങി.

മലയാളികളുടെ പൊതു സ്വഭാവം എന്താകും എന്ന് എല്ലാവർക്കും അറിവുള്ളതു കൊണ്ട് അതുവച്ചാണ് ട്രോളുകൾ പെരുകുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന് മലയാളികൾ ശരിക്കും തലവേദന തീർക്കുമെന്നാണ് ട്രോൾ ഗ്രൂപ്പുകാർപറയുന്നത്. രാവിലെ കാപ്പിക്ക് അപ്പമാണോ മുട്ടയാണോ. ഐഎസ് തലവന്റെ ഭാര്യ മലയാളിയുടെ കൂടെ ഒളിച്ചോടി തുടങ്ങിയ രസകരമായ ക്യാപ്ഷനും ട്രോളുകൾക്ക് ഒപ്പമുണ്ട്. സീരിയൽ കാണാതെ എങ്ങനെ മലയാളി സ്ത്രീകൾ ഐഎസിൽ നിൽക്കും, ഐഎസ് ക്യാമ്പിൽ ഇക്കാഫാനും, ഏട്ടൻ ഫാനും തമ്മിൽ ഫാൻ യുദ്ധം നടക്കും ഇങ്ങനെ നീളുന്നു ട്രോളുകൾ.

മലയാളികൾ എത്തിക്കഴിഞ്ഞാൽ പിന്നെ ഐസിസ് പെട്ടെന്ന് തകർന്നോളും എന്നാണ് ട്രോളേഴ്സിന്റെ കണ്ടെത്തൽ. മലയാളികളെ എത്ര പെട്ടെന്ന് മെരുക്കാനൊന്നും തീവ്രവാദികൾക്ക് കഴിയില്ലത്രെ. പിന്നെ സ്വതസിദ്ധമായ തൊഴുത്തിൽക്കുത്തും തമ്മിലടിയും മലയാളികൾ ഐസിസിലെത്തിയാലും തുടരില്ലേ എന്നാണ് ചോദ്യം.

കേരളത്തിന്റെ 'തനത് ആഘോഷ'മായ ഹർത്താലും ബന്ദും പോലും ഇനി സിറിയയിൽ കാണാൻ പറ്റുമായിരിക്കും. ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി ചന്ദനമഴ സീരിയൽ കണ്ട് കരയുന്നത് മുതൽ മിസൈൽ മോഡലിൽ പുട്ടുണ്ടാക്കുന്നത് വരെ ട്രോളുകളിലുണ്ട്. ചുരുക്കത്തിൽ ഐസിസ് തീവ്രവാദികൾ പോലും ഈ ട്രോളുകൾ കണ്ട് പൊട്ടിച്ചിരിക്കും...