- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് വയാഗ്രയുടെ പരസ്യമിട്ട്; ഐസിസിനെതിരെ അനോണിമസിന്റെ പണി ഏറ്റുതുടങ്ങി
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വെബ്‌സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തത് വയാഗ്രയുടെ പരസ്യമുപയോഗിച്ച്. ഭീകരരോട് ശാന്തരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹാക്കർമാർ ഇതുചെയ്തത്. സെർച്ച് എൻജിനുകൾക്ക് പിടിതരാത്ത ഡാർക്ക് വെബ്ബിലെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. കഴിഞ്ഞയാഴ്ച സൈറ്റ് ഹാക്ക് ചെയ്തിരുന്നെങ്കിലും ഭീകരർ അത് പുനഃസ്ഥാപിച്ചിരുന്നു. ഐ

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വെബ്‌സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തത് വയാഗ്രയുടെ പരസ്യമുപയോഗിച്ച്. ഭീകരരോട് ശാന്തരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹാക്കർമാർ ഇതുചെയ്തത്. സെർച്ച് എൻജിനുകൾക്ക് പിടിതരാത്ത ഡാർക്ക് വെബ്ബിലെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. കഴിഞ്ഞയാഴ്ച സൈറ്റ് ഹാക്ക് ചെയ്തിരുന്നെങ്കിലും ഭീകരർ അത് പുനഃസ്ഥാപിച്ചിരുന്നു.
ഐസിസിനെക്കൊണ്ട് മടുത്തുവെന്നും ഈ മരുന്നുകഴിച്ചാൽ നമ്മുടെ ശേഷികൂട്ടാനാവുമെന്നും സൂചിപ്പിച്ചുകൊണ്ടാണ് ഹാക്കർമാർ ഐസിസിന് പണികൊടുത്തത്. തീവ്രവാദ വിരുദ്ധ രംഗത്ത് പ്രവർത്തിക്കുന്ന സൈബർ സേനയായ ഗോസ്റ്റ് സെക്യരിറ്റി ഗ്രൂപ്പാണ് സൈറ്റ് ഹാക്ക് ചെയ്തത്. ഡാർക്ക് വെബ്ബിൽ ഉൾപ്പെട്ട ഒരു സൈറ്റ് ഹാക്ക് ചെയ്യപ്പെടുന്നത് ആദ്യമായാണെന്ന് കരുതപ്പെടുന്നു.
ഗുഗിൾ ഉൾപ്പെടെയുള്ള സെർച്ച് എൻജിനുകളിലോ സോഷ്യൽ മീഡിയയിലോ പ്രത്യക്ഷപ്പെടാത്ത ഇന്റർനെറ്റ് സർവീസാണ് ഡീപ്പ് വെബ്. അതിന്റെ ഭാഗമാണ് ഡാർക്ക് വെബ്ബും. അധോലോകരംഗത്തെ കച്ചവടങ്ങൾക്കും രഹസ്യ സ്വഭാവമുള്ള ഇടപാടുകൾക്കുമാണ് ഡാർക്ക് വെബ് ഉപയോഗിക്കുന്നത്. കൂടുതലും കുറ്റകൃത്യങ്ങൾക്കായാണ് ഇത് ഉപയോഗിക്കുന്നത്.
ഐസിസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്ന സൂചന നേരത്തെതന്നെ ഗോസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് നൽകിയിരുന്നു. കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് കൊടുത്തു. സൈറ്റ് പുനഃസ്ഥാപിച്ചതോടെയാണ് വീണ്ടും ഹാക്ക് ചെയ്തതെന്ന് ഗ്രൂപ്പിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു. സൈറ്റിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ എഫ്.ബി.ഐക്ക് കൈമാറാനാണ് ഗ്രൂപ്പിന്റെ ഉദ്ദേശം.
പാരീസിൽ ഭീകരാക്രമണം നടത്തിയ ഭീകരരുടെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് മറ്റൊരു ഹാക്കിങ് ഗ്രൂപ്പായ അനോണിമസും പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കെതിരെ സൈബർ പോരാട്ടം ശക്തമാക്കുമെന്ന് പാരീസ് ആക്രമണത്തിന് തൊട്ടുപിന്നാലെ ഫ്രഞ്ച് യു ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അനോണിമസ് വ്യക്തമാക്കി.

