മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റി എഫ്.സിക്ക് ജയം. എതതിരില്ലാത്ത രണ്ട് ഗോളിനാണ് അവർ പൂണെ സിറ്റി എഫ്‌സിയെ തറപറ്റിച്ചത്. 25ാം മിനിറ്റിലും 45ാം മിനിറ്റിലുമാണ് മുംബൈയുടെ ഗോളുകൾ വന്നത്. 25ാം മിനിറ്റിൽ മോഡുവോ സോഗു ആദ്യ ഗോൾ നേടിയപ്പോൾ 45ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് റാഫേൽ ബാസ്റ്റോസാണ് മുംബൈ സിറ്റിയുടെ പട്ടിക പൂർത്തിയാക്കിയത്.