- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഡുകൾ കളിച്ച മത്സരത്തിൽ ഗോവയെ തകർത്ത് ബെംഗളൂരു; രണ്ടു ചുവപ്പു കാർഡുകൾ കണ്ട മത്സരത്തിൽ ബംഗളൂരുവിനായി സുനിൽ ഛേത്രിയും രാഹുൽ ബെക്കെയും സ്കോർ ചെയ്തു; ഗോവയ്ക്കായി ആശ്വാസ ഗോൾ നേടി ബ്രണ്ടൻ ഫെർണാണ്ടസ്
പനാജി: കാർഡുകൾ കളിച്ച മത്സരത്തിൽ ആറാം ജയവുമായി ബംഗളൂരു എഫ്.സി. രണ്ട് റെഡ് കാർഡടക്കം നാല് കാർഡുകൾ കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. സ്വന്തം തട്ടകത്തിൽ തോൽവി വഴങ്ങിയെങ്കിലും ഗോവ ഒന്നാം സ്ഥാനത്ത് തുടരും. മുപ്പത്തിനാലാം മിനിറ്റിൽ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിനുവേണ്ടി ആദ്യം ഗോൾ നേടിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസ് ഗോവയെ ഒപ്പമെത്തിച്ചു. എന്നാൽ, അഞ്ച് മിനിറ്റിനുള്ളിൽ സുനിൽ ഛേത്രി ബെംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു. കോർണറിൽ നിന്ന് സിസ്‌കോയുടെ വോളിയാണ് ഗോളിന് വഴിവച്ചത്. പന്ത് കിട്ടിയ രാഹുൽ ബെക്കെ ഇടത് കാൽ കൊണ്ട് പന്ത് ഫ്‌ളിക്ക് ചെയ്താണ് വല കുലുക്കിയത്.ഇരു ടീമുകളുടെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്തു പേരെ വീതം വച്ചാണ് ഇരു ടീമുകളും കളിക്കുന്നത്. എഫ്.സി. ഗോവയുടെ ഡിഫൻണ്ടർ മുഹമ്മദ് അലിയും ബെംഗളൂരുവിന്റെ മിഡ്ഫീൽഡർ ഡിമാസ് ഡെൽഗാഡോയുമാണ് ചുവപ്പ് കാർഡ് കണ്ടത്. 10 ഫൗളുകൾ നടത്തി ഗോവ മുന്നിട്ട് നിന്നപ്പോൾ 9 എണ്ണവുമായി ബെംഗളൂരും പിന്നാ
പനാജി: കാർഡുകൾ കളിച്ച മത്സരത്തിൽ ആറാം ജയവുമായി ബംഗളൂരു എഫ്.സി. രണ്ട് റെഡ് കാർഡടക്കം നാല് കാർഡുകൾ കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. സ്വന്തം തട്ടകത്തിൽ തോൽവി വഴങ്ങിയെങ്കിലും ഗോവ ഒന്നാം സ്ഥാനത്ത് തുടരും.
മുപ്പത്തിനാലാം മിനിറ്റിൽ രാഹുൽ ബെക്കെയാണ് ബെംഗളൂരുവിനുവേണ്ടി ആദ്യം ഗോൾ നേടിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസ് ഗോവയെ ഒപ്പമെത്തിച്ചു. എന്നാൽ, അഞ്ച് മിനിറ്റിനുള്ളിൽ സുനിൽ ഛേത്രി ബെംഗളൂരുവിനെ വീണ്ടും മുന്നിലെത്തിച്ചു.
കോർണറിൽ നിന്ന് സിസ്‌കോയുടെ വോളിയാണ് ഗോളിന് വഴിവച്ചത്. പന്ത് കിട്ടിയ രാഹുൽ ബെക്കെ ഇടത് കാൽ കൊണ്ട് പന്ത് ഫ്‌ളിക്ക് ചെയ്താണ് വല കുലുക്കിയത്.ഇരു ടീമുകളുടെയും ഓരോ താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ പത്തു പേരെ വീതം വച്ചാണ് ഇരു ടീമുകളും കളിക്കുന്നത്. എഫ്.സി. ഗോവയുടെ ഡിഫൻണ്ടർ മുഹമ്മദ് അലിയും ബെംഗളൂരുവിന്റെ മിഡ്ഫീൽഡർ ഡിമാസ് ഡെൽഗാഡോയുമാണ് ചുവപ്പ് കാർഡ് കണ്ടത്. 10 ഫൗളുകൾ നടത്തി ഗോവ മുന്നിട്ട് നിന്നപ്പോൾ 9 എണ്ണവുമായി ബെംഗളൂരും പിന്നാലെ എത്തി.
തോറ്റെങ്കിലും എട്ട് കളികളിൽ നിന്ന് പതിനാറ് പോയിന്റോടെ എഫ്.സി. ഗോവ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലർത്തി.ആറ് കളികളിൽ നിന്ന് പതനാറു പോയിന്റുള്ള ബെംഗളൂരു രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകളും 5 മത്സരങ്ങൾ വീതമാണ് ജയിച്ചിരിക്കുന്നത്.