- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതാണ് പോക്കെങ്കിൽ ഇനി മുതൽ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഒഴിഞ്ഞ ഗ്യാലറികളായിരിക്കുമെന്ന്' മഞ്ഞപ്പട;'കോച്ചിന്റെ ലോങ് ബോൾ ടാക്ടിക്‌സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നത്; കാണികൾ വരുന്നത് നല്ല മത്സരങ്ങൾ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നുകൊണ്ട് മാത്രം; ഈ രീതി തന്നെ തുടർന്നാൽ ആരാധകർ ടീമിനെ കൈവിടുമെന്നും' അന്ത്യശാസനം; അടുത്ത ഹോം മാച്ച് ബഹിഷ്കരിച്ചേക്കും
കൊച്ചി:ഐഎസ്എൽ അഞ്ചാം സീസണിലെ കേരള ബ്ലാസറ്റേഴ്‌സിന്റെ പ്രകടനം ശരാശരിയിലും പരിതാപകരമായി മുന്നോട്ട് പോകുന്നതിനിടെ ടീമിനും മാനേജ്‌മെന്റിനും അന്ത്യശാസനം നൽകി ബ്ലാസ്‌റ്റേഴ്‌സിന്റെ 12ാം അംഗമെന്ന് വിളിക്കുന്ന ആരാധക കൂട്ടായ്മ മഞ്ഞപ്പട രംഗത്തെത്തി. ആരും ടീമിനേക്കാൾ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള ആരാധകരുടെ ഈ അതൃപ്തി കൂടുതൽ വ്യക്തമാകുന്ന സംഭവങ്ങളാണ് മഞ്ഞപ്പടയുടെ ഫേസ്‌ബുക്ക് പേജിൽ അരങ്ങേറുന്നത്. നാലാം തിയതി ജെംഷഡ്പൂരിനെതിരെ നടക്കുന്ന ഹോം മാച്ച് കാണാൻ നിങ്ങൾ പോകുമോ എന്ന് ചോദിച്ച് മഞ്ഞപ്പട ആരാധകർ ഫേസ്‌ബുക്കിൽ പോൾ ചെയ്തു. വോട്ട് ചെയ്തവരിൽ 84 ശതമാനം പേരും കളി ബഹിഷ്‌കരിക്കും എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ ജെംഷഡ്പൂരിനെതിരായ മത്സരത്തിൽ മഞ്ഞപ്പടയുടെ ഗാലറി നിറയില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്. വോട്ടെടുപ്പിന് പിന്നാലെ വിശദീകരണ പോസ്റ്റുമായി മഞ്ഞപ്പട രംഗത്തെത്തി. 'മാനേജ്‌മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒര
കൊച്ചി:ഐഎസ്എൽ അഞ്ചാം സീസണിലെ കേരള ബ്ലാസറ്റേഴ്‌സിന്റെ പ്രകടനം ശരാശരിയിലും പരിതാപകരമായി മുന്നോട്ട് പോകുന്നതിനിടെ ടീമിനും മാനേജ്‌മെന്റിനും അന്ത്യശാസനം നൽകി ബ്ലാസ്‌റ്റേഴ്‌സിന്റെ 12ാം അംഗമെന്ന് വിളിക്കുന്ന ആരാധക കൂട്ടായ്മ മഞ്ഞപ്പട രംഗത്തെത്തി. ആരും ടീമിനേക്കാൾ വലുതല്ലെന്ന് പരിശീലകനെതിരെ നിലപാട് വ്യക്തമാക്കി മാനേജ്‌മെന്റിന് മഞ്ഞപ്പട നേരത്തെ കത്തയച്ചിരുന്നു. ക്ലബിന്റെ മോശം പ്രകടനത്തിലുള്ള ആരാധകരുടെ ഈ അതൃപ്തി കൂടുതൽ വ്യക്തമാകുന്ന സംഭവങ്ങളാണ് മഞ്ഞപ്പടയുടെ ഫേസ്‌ബുക്ക് പേജിൽ അരങ്ങേറുന്നത്.
നാലാം തിയതി ജെംഷഡ്പൂരിനെതിരെ നടക്കുന്ന ഹോം മാച്ച് കാണാൻ നിങ്ങൾ പോകുമോ എന്ന് ചോദിച്ച് മഞ്ഞപ്പട ആരാധകർ ഫേസ്‌ബുക്കിൽ പോൾ ചെയ്തു. വോട്ട് ചെയ്തവരിൽ 84 ശതമാനം പേരും കളി ബഹിഷ്‌കരിക്കും എന്നാണ് രേഖപ്പെടുത്തിയത്. ഇതോടെ ജെംഷഡ്പൂരിനെതിരായ മത്സരത്തിൽ മഞ്ഞപ്പടയുടെ ഗാലറി നിറയില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്.
വോട്ടെടുപ്പിന് പിന്നാലെ വിശദീകരണ പോസ്റ്റുമായി മഞ്ഞപ്പട രംഗത്തെത്തി. 'മാനേജ്‌മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം വോട്ടെടുപ്പിനെ കാണാൻ. ടീമിനുള്ളിലെ പ്രശ്‌നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചു മുന്നോട്ടുപോകാൻ ആയില്ലെങ്കിൽ വരുംനാളുകളിൽ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. കോച്ചിന്റെ ലോങ് ബോൾ ടാക്ടിക്‌സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നതെന്നും' ഡേവിഡ് ജെയിംസിനെ ലക്ഷ്യംവെച്ച് മഞ്ഞപ്പട കുറിച്ചു.
ഇതിനു മുകളിൽ ഒന്നുംതന്നെ അദ്ദേഹത്തിന്റെ പക്കലില്ല എന്ന് ഇതുവരെയുള്ള കളികളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. ഈ സീസണിൽ കുറച്ചു നല്ല താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കഴിവുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി ഉണ്ടാകും എന്ന വിശ്വാസവും ഞങ്ങൾക്കില്ല. നിങ്ങൾ ചെയ്യേണ്ടത് എത്രയും വേഗം ചെയ്താൽ അത്രയും നല്ലതെന്നും മഞ്ഞപ്പട താക്കീത് നൽകിയിട്ടുണ്ട്. 9 മത്സരങ്ങളിൽ നിന്ന് ഒരു വിജവും 5 സമനിലയും 3 തോൽവിയുമായി ലീഗിൽ 7ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. മുന്നോട്ട് പോകണമെങ്കിൽ ടീമിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.
മഞ്ഞപ്പടയുടെ കുറിപ്പ്
'കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനങ്ങൾ കണ്ടു വിഷമിച്ചിരിക്കുന്ന ഈ അവസരത്തിൽ മഞ്ഞപ്പട ആരാധകർക്കിടയിൽ ഒരു വോട്ടിങ് നടത്തുകയുണ്ടായി.
അടുത്ത ഹോം മാച്ചിൽ നമ്മൾ കളി കാണാൻ പോകണമോ വേണ്ടയോ എന്നതായിരുന്നു ചോദ്യം. ഞങ്ങൾ പ്രതീഷിച്ചതിനെക്കാളേറെ പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തു നിന്ന് ലഭിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ ഒരു താക്കീതായി വേണം ഇതിനെ കാണാൻ. ടീമിനുള്ളിലെ പ്രശ്‌നങ്ങൾ നല്ല രീതിയിൽ പരിഹരിച്ചു മുന്നോട്ടു പോകാൻ നിങ്ങൾക്കായില്ലെങ്കിൽ വരും നാളുകളിൽ ഒഴിഞ്ഞ ഗാലറികളായിരിക്കും നിങ്ങളെ സ്വാഗതം ചെയ്യുക. ഓരോ മത്സരങ്ങൾ കഴിയുന്തോറും ടീമിനെ കുറിച്ചുള്ള മതിപ്പു പതിയെ പതിയെ ആരാധകർക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്റ്റേഡിയം തിങ്ങി നിറഞ്ഞു കാണികൾ വരുന്നത് നല്ല മത്സരങ്ങൾ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നുകൊണ്ട് മാത്രമാണ്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് ഈ ശക്തമായ ആരാധക കൂട്ടായ്മയെ മുതലെടുത്തുകൊണ്ടു മാനേജ്‌മെന്റിന്റേതായ കാര്യങ്ങൾ നടത്തുക മാത്രമാണ്. ഫുട്‌ബോൾ എന്ന മന്ത്രികതയോടുള്ള സ്‌നേഹവും അടങ്ങാത്ത ആവേശവും ഒക്കെയാണ് ഈ ആരാധകരെ ഒന്നിച്ചു നിർത്തുന്നത്. ഇപ്പോഴുള്ള രീതി തുടരാൻ തന്നെയാണ് തീരുമാനം എങ്കിൽ ടീമിന്റെ ജയത്തിലും തോൽവിയിലും 'നമ്മൾക്ക് നമ്മളുണ്ട് ' എന്ന ആപ്തവാക്യത്തിൽ ഉറച്ചു നിന്ന അതെ ഫാൻസ് തന്നെ ടീമിനെ തിരിഞ്ഞു നോക്കാത്ത അവസ്ഥ അധികം വൈകാതെ സംജാതമാകും.ഒഴിഞ്ഞ ഗാലറികൾ തന്നെ വേണം എന്നാണ് നിങ്ങളുടെ കാഴ്ചപ്പാടെങ്കിൽ അത് അധികം വൈകാതെ സംഭവിക്കും. കോച്ചിന്റെ ലോങ് ബോൾ ടാക്ടിക്‌സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നത്. ഇതിനു മുകളിൽ ഒന്നുംതന്നെ അദ്ദേഹത്തിന്റെ പക്കലില്ല എന്ന് ഇതുവരെയുള്ള കളികളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. ഈ സീസണിൽ കുറച്ചു നല്ല താരങ്ങളെ നമുക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ കഴിവുകൾ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇനി ഉണ്ടാകും എന്ന വിശ്വാസവും ഞങ്ങൾക്കില്ല. നിങ്ങൾ ചെയ്യേണ്ടത് എത്രയും വേഗം ചെയ്താൽ അത്രയും നല്ലത്. ഇല്ലെങ്കിൽ ഒഴിഞ്ഞ ഗാലറികളിൽ കളിക്കേണ്ട ഗതികേട് അടുത്ത് തന്നെ സംഭവിക്കും'.
ക്ലബിനോടുള്ള അടങ്ങാത്ത സ്‌നേഹത്തോടെ,
മഞ്ഞപ്പട
We have been conducting a poll regarding whether or not to attend next game. We have been receiving overwhelming response suggesting not to attend. This is a harsh reminder to our management. If you don't make ammends to rectify the issues within the team, even a mass boycott can happen. Its time you realise that you are slowly loosing ground among the fans. We have always filled the stadiums, expecting to see good football. What have you given back to us apart from taking us for granted. All we wanted is to see good football, which is clearly not happening right now. Instead you took advantage of our passion and never cared about our emotions towards the club. These are the same fans who filled the stands and supported the team through thick and thin. We don't intend to boycott our club's matches as our moto itself is 'Nammalk Nammalund'. But if you don't stop taking advantage of that, this is going to hapen real oosn. If not next match, surely the one after that. The decline in attendance will help in giving a better insight. We don't come to stadium to see this long ball tactics that doenst suite Indian Football. The coach doens't know any better either. We have got osme really good players this seaosn, who were under utilized by our coach. This all leads to one inevitable oslution. The oosner you do it, the better it is.
Forever in love with the club,
Manjappada