ഗോഹട്ടി: ഐഎസ് എല്ലിലെ ഈ സീസണിലെ അദ്യ തോൽവി രൂചിച്ച നേർത്ത് ഈസ്റ്റ്. എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ വടക്കുകിഴക്കൻ ടീമിനെ തോൽപിച്ചത്. സ്വന്തം തട്ടകത്തിലായിരുന്നു നോർത്ത് ഈസ്റ്റിന്റെ ആദ്യ പരാജയം. മത്സരത്തിന്റെ ആറാം മിനിറ്റിൽ അർണോൾഡ് ഇസോകോ നേടിയ ഗോളിനാിയിരുന്നു മുംബൈയുടെ വിജയം. വിജയിച്ചിരുന്നെങ്കിൽ നോർത്ത് ഈസ്റ്റിന് ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു.

ജയത്തോടെ ഏഴു കളിയിൽനിന്ന് 13 പോയന്റായ മുംബൈ മൂന്നാം സ്ഥാനത്തേക്ക് കയറി. ലീഗിൽ ആദ്യ തോൽവിയറിഞ്ഞ നോർത്ത് ഈസ്റ്റ് ആറു കളിയിൽനിന്ന് 11 പോയന്റുമായി അഞ്ചാം സ്ഥാനത്താണ്.മക്കാഡോയുടെ ക്രോസിൽ നിന്ന് ആയിരുന്നു ഇസോകോയുടെ ഗോൾ. ക്രോസ് ഇസോകോയുടെ നെഞ്ചിൽ തട്ടി നോർത്ത് ഈസ്റ്റിന്റെ ഗോളി പവൻ കുമാറിന്റെ കൈയിലേക്ക് പോയി. പക്ഷെ പവൻ കുമാർ പന്തും പിടിച്ച ഗോൾ ലൈൻ കടന്നു എന്ന് റഫറി വിധിക്കുകയായിരുന്നു. ഗോൾ ഒഴിച്ചാൽ കളിയിൽ മുഴുവൻ ആധിപത്യം നോർത്ത് ഈസ്റ്റിനായിരുന്നു.

നോർത്ത് ഈസ്റ്റിന്റെ സ്റ്റാർ സ്ട്രൈക്കറും ക്യാപ്റ്റനുമായ ഒഗ്ബെചെയുടെ ഇന്നത്തെ പ്രകടനം മോശമായതും ഹോം ടീമിന് വിനയായി. ഗോളെന്ന് ഉറച്ച അവസരം വരെ ഒഗ്ബെചെക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇന്നത്തെ ജയം മുംബൈ സിറ്റിയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

4-3-2-1 ശൈലിയിലാണ് മുംബൈ എതിരാളിയുടെ ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്. മോദൗ സൗഗുവിനെ ഏക സ്‌ട്രൈക്കറാക്കിയ ടീം റാഫേൽ ബാസ്റ്റോസിനെയും അർനോൾഡ് ഇസോക്കോയെയും അറ്റാക്കിങ് മിഡ്ഫീൽഡിൽ നിയോഗിച്ചു. പൗളോ മച്ചാഡെ-സെഹ്നാജ് സിങ്-മിലൻ സിങ് ത്രയം തൊട്ടുപിന്നിൽ കളിച്ചു.

4-2-3-1 ശൈലിയിലാണ് നോർത്ത് ഈസ്റ്റ് കളിച്ചത്. നായകൻ ബർത്തലോമ്യു ഒഗ്‌ബെച്ചെ ഏക സ്‌ട്രൈക്കറായി. ഫെഡറിക്കോ ഗലാഗോ, യുവാൻ മാസിയ, റഹീം ലാങ് എന്നിവർ അറ്റാക്കിങ് മിഡ്ഫീൽഡിൽ വന്നു.പ്രതിരോധത്തിലൂന്നിയാണ് മുംബൈ ഗെയിംപ്ലാൻ തയ്യാറാക്കിയത്. പ്രതിരോധത്തിനുമുന്നിൽ മൂന്നുപേരെ നിയോഗിച്ച അവർ കണക്കുകൂട്ടിയപോലെ കാര്യങ്ങൾ നീങ്ങി. ഇതോടെ ലീഗിൽ മികച്ചുനിന്ന നോർത്ത് ഈസ്റ്റ് മുന്നേറ്റത്തിന് ആദ്യമായി താളം നഷ്ടപ്പെട്ടു. കളിയിൽ 69 ശതമാനം ആധിപത്യവും 18 ഷോട്ടുകളുമുണ്ടായിട്ടും നോർത്ത് ഈസ്റ്റിന് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല.