- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യ വിജയം; മുട്ടുകുത്തിച്ചത് കരുത്തരായ ഹൈദരാബാദ് എഫ്.സിയെ
ബംബോലിം: കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത് കരുത്തരായ ഹൈദരാബാദ് എഫ്.സിയെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യവിജയം നേടിയത്. മലയാളി താരം അബ്ദുൾ ഹക്കുവും ജോർദാൻ മുറെയും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ജിക്സൺ സിങ് ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ആദ്യപകുതിയിൽ കളി 28-ാം മിനിറ്റിൽ എത്തിയപ്പോഴാണ് അബ്ദുൾ ഹക്കു ഗോൾവല കുലുക്കിയത്. ബോക്സിലേക്ക് ഉയർന്നുവന്ന കോർണർ കിക്ക് ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെ വലയിലെത്തി. ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കുവിന്റെ സീസണിലെ ആദ്യ ഗോളുമാണിത്.
ആദ്യ പകുതിയിൽ ഉണർന്നു കളിച്ച ഹൈദരാബാദ് ബ്ലാസ്റ്റേഴ്സ് ബോക്സിനുള്ളിൽ നിരന്തരം ഇരച്ചുകയറിയെങ്കിലും സ്കോർ പിറന്നില്ല. രണ്ടാം പകുതിയിൽ കിട്ടിയ അവസരങ്ങൾ കൈവിട്ടതും നിർഭാഗ്യവും ഹൈദരാബാദിന് വിലങ്ങായി. 87-ാം മിനിട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. ജോർദാൻ മുറെ സീസണിൽ നേടിയ രണ്ടാമത്തെ ഗോളാണ് ഇത്.
മറുനാടന് ഡെസ്ക്