- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ ജയത്തോടെ ഗോവ നാലാം സ്ഥാനത്ത്; ഒഡീഷയെ കീഴടക്കിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; പ്ലേ ഓഫ് സാധ്യത നിലനിർത്തി; വ്യാഴാഴ്ച നോർത്ത് ഈസ്റ്റും ചെന്നൈയിനും ഏറ്റുമുട്ടും
ഫത്തോർഡ: ഐഎസ്എല്ലിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ഒഡീഷ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി എഫ്സി ഗോവ. ജയത്തോടെ 18 കളികളിൽ 27 പോയന്റുമായി ഗോവ നാലാം സ്ഥാനത്തേക്ക് മുന്നേറി. 26 പോയിന്റുള്ള നോർത്ത് ഈസ്റ്റിനെ മറികടന്നാണ് ഗോവയുടെ മുന്നേറ്റം. 17 കളികളിൽ 13 പോയന്റുമായി ഒഡീഷ അവസാന സ്ഥാനത്ത് തുടരുകയാണ്.
പതിനെട്ടാം മിനിറ്റിൽ ഇവാൻ ഗോൺലസിന്റെ പാസിൽ നിന്ന് ആൽബർട്ടോ നോഗ്വേറയാണ് ഗോവയുടെ സ്‌കോറിങ് തുടങ്ങിവെച്ചത്. എട്ട് മിനിറ്റിനുശേഷം സേവിയർ ഗാമയുടെ പാസിൽ നിന്ന് ജോർജെ ഓർട്ടിസ് ഗോവയുടെ ലീഡ് രണ്ടാക്കി ഉയർത്തി.
രണ്ടുഗോൾ ഗോൾ വഴങ്ങിയെങ്കിലും ആക്രമിച്ചു കളിച്ച ഒഡീഷ നാലു മിനിറ്റിനകം ഒരു ഗോൾ മടക്കി കളി ആവേശകരമാക്കി. രാകേഷ് പ്രഥാന്റെ പാസിൽ നിന്ന് ഡീഗോ മൗറീഷ്യോ ആണ് ഒഡീഷക്കായി ഒരു ഗോൾ മടക്കിയത്. ആദ്യ പകുതിയിൽ പിന്നീട് കാര്യമായ അവസരങ്ങളൊന്നും ഇരു ടീമുകൾക്കും സൃഷ്ടിക്കാനായില്ല.
രണ്ടാം പകുതിയിലും ഇരു ടീമും ഒപ്പത്തിനൊപ്പം പൊരുതിയതോടെ കളി ആവേശകരമായി. 63ാം മിനിറ്റിൽ ഡീഗോ മൗറീഷ്യോക്ക് സമനില ഗോളിനായി അവസരം ഒരുങ്ങിയെങ്കിലും ഫൈനൽ ടച്ച് നഷ്ടമായി. എന്നാൽ 75-ാം മിനിറ്റിൽ ഒഡീഷയുടെ സമനില പ്രതീക്ഷകൾ തകർത്ത് കോർണറിൽ നിന്ന് ഇവാൻ ഗോൺസാലസ് ഗോവയുടെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. തൊട്ടു പിന്നാലെ കോർണറിൽ നിന്ന് ഈവാൻ ഗോൺസാലസിന്റെ മറ്റൊരു ഹെഡ്ഡർ ക്രോസ് ബാറിൽ തട്ടി മടങ്ങിയത് ഒഡീഷയുടെ തോൽവിഭാരം കുറച്ചു.
വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ നോർത്ത് യുണൈറ്റഡ് ചെന്നൈയിൻ എഫ് സിയെ നേരിടും. ജയം നേടാനായാൽ ഹൈദരാബാദിനെയും ഗോവയേയും മറികടന്ന് നോർത്ത് ഈസ്റ്റിന് മൂന്നാം ്സ്ഥാനത്തെത്താം.
സ്പോർട്സ് ഡെസ്ക്