- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്ത ഡെർബിയിൽ എ.ടി.കെ മോഹൻബഗാന് ജയം; ഈസ്റ്റ് ബംഗാളിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ഗോളടിച്ചും അടിപ്പിച്ചും മിന്നും താരമായി റോയ് കൃഷ്ണ
ഫത്തോർഡ: ഐ.എസ്.എല്ലിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് എ.ടി.കെ മോഹൻ ബഗാൻ. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് എ.ടി.കെയുടെ ജയം.
15-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ എ.ടി.കെയാണ് ആദ്യം മുന്നിലെത്തിയത്. എ.ടി.കെ ബോക്സിൽ നിന്ന് പന്ത് ലഭിച്ച ടിരി നൽകിയ ലോങ് ബോളിൽ നിന്നായിരുന്നു എ.ടി.കെയുടെ ആദ്യ ഗോൾ. ഓഫ് സൈഡ് കെണി പൊട്ടിച്ച് മുന്നോട്ടുകയറിയ റോയ് കൃഷ്ണ പന്തുമായി ഒറ്റയ്ക്ക് മുന്നേറി തടയാനെത്തിയ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.
41-ാം മിനിറ്റിൽ ടിരിയുടെ സെൽഫ് ഗോളിലാണ് ഈസ്റ്റ് ബംഗാൾ ഒപ്പമെത്തിയത്. ബോക്സിലേക്ക് വന്ന രാജു ഗെയ്ക്വാദിന്റെ ത്രോ ഇൻ ക്ലിയർ ചെയ്യാൻ ശ്രമിച്ച ടിരിയുടെ തലയിൽ തട്ടി പന്ത് സ്വന്തം വലയിലെത്തുകയായിരുന്നു.
ആദ്യ പകുതിയിൽ സമിനലയുടെ ആശ്വാസത്തിൽ പിരിഞ്ഞെങ്കിലും 72ാം മിനിറ്റിൽ ഡേവിഡ് വില്യംസിലൂടെ വീണ്ടും ലീഡെടുത്തു.ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന്റെ പിഴവിൽ നിന്നുമാണ് എ.ടി.കെ രണ്ടാം ഗോൾ നേടിയത്.
റോയ് കൃഷ്ണയുടെ ഹെഡർ കൈപ്പിടിയിലാക്കിയ സുബ്രതാ പോൾ പന്ത് നേരെ മാറ്റി സ്റ്റെയ്ന്മാന് നൽകുന്നു. സ്റ്റെയ്ന്മാന്റെ പാസ് നേരെ ഡാനിയൽ ഫോക്സിലേക്ക്. ഓടി വന്ന റോയ് കൃഷ്ണയെ നിസ്സാരനായി കണ്ട ഫോക്സിന് പിഴച്ചു. പന്ത് റാഞ്ചിയ കൃഷ്ണ അത് നേരേ ഡേവിഡ് വില്യംസിന് മറിച്ചു. വില്യംസിന്റെ കിക്ക് വലയിൽ.
89-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ കോർണറിൽ നിന്ന് ഹാവിയർ ഹെർണാണ്ടസ് എ.ടി.കെയുടെ മൂന്നാം ഗോളും നേടി. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ സി്റ്റി ജംഷേദ്പുരിനെ നേരിടും.
സ്പോർട്സ് ഡെസ്ക്