മഡ്ഗാവ്: ഐഎസ്എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ച മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്‌ത്തി ജംഷഡ്പൂർ. 72-ാം മിനിറ്റിൽ ബോറിസ് സിംഗും ഇഞ്ചുറി ടൈമിൽ ഡേവിഡ് ഗ്രാൻഡെയുമാണ് ജംഷഡ്പൂരിന്റെ ഗോളുകൾ നേടിയത്.

ജയത്തോടെ 19 കളികളിൽ 24 പോയന്റുമായി ജംഷഡ്പൂർ പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിർത്തി. തോറ്റെങ്കിലും 18 കളികളിൽ 34 പോയന്റുമായി മുംബൈ സിറ്റി എഫ് സി രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്.



72ാം മിനിറ്റിൽ കോർണറിൽ നിന്ന് ബോറിസ് സിംഗാണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്. സമനില ഗോളിനായി മുംബൈ ശ്രമിച്ചെങ്കിലും ജംഷഡ്പൂർ പ്രതിരോധം വഴങ്ങിയില്ല.

ഇഞ്ചുറി ടൈമിൽ ജംഷഡ്പൂരിന്റെ വിജയം ഉറപ്പിച്ച് പകരക്കാരാനായി എത്തിയ ഡേവിഡ് ഗ്രാൻഡെ രണ്ടാം ഗോളും നേടി.