- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ ആദ്യമായി ബെംഗളൂരു എഫ് സി പ്ലേ ഓഫ് കാണാതെ പുറത്ത്; ഗോവയോട് പരാജയപ്പെട്ടത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആതിഥേയർ മൂന്നാം സ്ഥാനത്ത്
ഫറ്റോർഡ: ഐഎസ്എൽ ഏഴാം സീസണിൽ ബെംഗളൂരു എഫ്സി പ്ലേ ഓഫ് കാണാതെ പുറത്ത്. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ സുനിൽ ഛേത്രിയും സംഘവും ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ഗോവയോട് പരാജയപ്പെട്ടത്. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് മുൻചാമ്പ്യന്മാരായ ബെംഗളുരു പ്ലേ ഓഫിന് യോഗ്യത നേടാതിരിക്കുന്നത്.
മത്സരം തുടങ്ങി 25 മിനുറ്റിനുള്ളിൽ തന്നെ രണ്ട് ഗോൾ ഗോവ ലീഡെടുത്തു . 20-ാം മിനുറ്റിൽ ഗ്ലാൻ മാർട്ടിനസിന്റെ അസിസ്റ്റിൽ ഇഗോർ അംഗൂളോയും 23-ാം മിനുറ്റിൽ റദീം തലാങും ലക്ഷ്യം കണ്ടു. അലക്സാണ്ടർ ജെസൂരാജിന്റേതായിരുന്നു അസിസ്റ്റ്. എന്നാൽ കൂളിങ് ബ്രേക്ക് കഴിഞ്ഞെത്തി 33-ാം മിനുറ്റിൽ സുരേഷ് വാങ്ജം ബെംഗളൂരുവിനായി ഗോൾ മടക്കി. ക്ലീറ്റൻ സിൽവയുടേതായിരുന്നു അസിസ്റ്റ്.
ഇതോടെ ഗോവയ്ക്ക് അനുകൂലമായി(2-1) ഇടവേളയ്ക്ക് പിരിഞ്ഞു. രണ്ടാം പകുതിയിലും ഏഴ് മിനുറ്റ് ഇഞ്ചുറിസമയത്തും ബെംഗളൂരു കിണഞ്ഞ് പരിശ്രമിച്ചെങ്കിലും തിരിച്ചുവരാൻ കഴിഞ്ഞില്ല. 19 മത്സരങ്ങൾ ഇരു ടീമുകളും പൂർത്തിയാക്കിയപ്പോൾ 30 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കുയർന്നു എഫ്സി ഗോവ. അതേസമയം 22 പോയിന്റുകളേ ബെംഗളൂരുവിനുള്ളൂ. പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള എടികെ മോഹൻ ബഗാനും മുംബൈ സിറ്റിയുമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ.