- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന മത്സരത്തിൽ ഗോൾരഹിത സമനില; പ്ലേ ഓഫ് ഉറപ്പിച്ച് ഗോവ; ഹൈദരാബാദ് എഫ്.സി പുറത്ത്
ഫത്തോർഡ: ഐ.എസ്.എല്ലിലെ അവസാന മത്സരത്തിൽ എഫ്.സി ഗോവയ്ക്കെതിരേ ഗോൾരഹിത സമനില വഴങ്ങിയ ഹൈദരാബാദ് എഫ്.സി സെമിഫൈനൽ കാണാതെ പുറത്ത്. സെമിയിലെത്താൻ വിജയം അനിവാര്യമായിരുന്ന ഹൈദരാബാദിനെ സ്വന്തം സ്റ്റേഡിയത്തിൽ ഗോവ പൂട്ടുകയായിരുന്നു.
മത്സരം സമനിലയായതോടെ സെമിഫൈനലിൽ കടക്കുന്ന നാലാമത്തെ ടീമായി ഗോവ കടന്നുകൂടി. 20 മത്സരങ്ങളിൽ നിന്ന് ഏഴു ജയങ്ങളോടെ 31 പോയന്റുമായാണ് ഗോവയുടെ സെമി പ്രവേശനം.
ഹൈദരാബാദിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 29 പോയന്റേ നേടാൻ സാധിച്ചുള്ളൂ. എ.ടി.കെ മോഹൻ ബഗാൻ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾ നേരത്തെ സെമി ബർത്ത് ഉറപ്പിച്ചിരുന്നു.
മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് പലപ്പോഴും ഹൈദരാബാദിന് തിരിച്ചടിയായത്. ഗോവ ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ സേവുകളും പലപ്പോഴും ഗോവയുടെ രക്ഷയ്ക്കെത്തി.
സ്പോർട്സ് ഡെസ്ക്