പനാജി: ഐഎസ്എൽ രണ്ടാം പാദ സെമിഫൈനലിൽ എഫ്‌സി ഗോവയെ മുംബൈ ഇന്ത്യൻസ് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ചു. അഞ്ചിനെതിരെ ആറ് ഗോളുകൾക്കാണ് മുംബൈയുടെ വിജയം. 90 മിനിറ്റും അധിക സമയം പോരുതിയിട്ടും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യ അഞ്ച് കിക്കിൽ മൂന്ന് കിക്കുകൾ ഇരു ടീമുകളും നഷ്ടപെടുത്തിയപ്പോൾ സഡൻ ഡെത്തിലൂടെയാണ് മുംബൈ ഫൈനൽ ഉറപ്പിച്ചത്.

എഫ്‌സി ഗോവക്ക് വേണ്ടി സഡൻ ഡെത്തിൽ ഒൻപതാം കിക്ക് എടുത്ത ഗ്ലാൻ മാർട്ടിൻസിന്റെ ശ്രമം പുറത്തുപോവുകയും തുടർന്ന് പെനാൽറ്റി കിക്ക് എടുത്ത റൗളിങ് ബോർഗസിന്റെ പെനാൽറ്റി കിക്ക് ഗോളാവുകയുമായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ശ്രദ്ധയോടെയാണ് ഇരു ടീമുകളും കളിച്ചത്. ഇരു ടീമുകളും ഗോൾ വഴങ്ങാതിരിക്കാൻ ശ്രമിച്ചതോടെ ന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഉണർന്നു കളിച്ചതോടെ മത്സരം കടുത്തതായി.

എന്നാൽ ഗോൾ മാത്രം അകന്നുനിന്നു.നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിയത്. നേരത്തെ ആദ്യ പാദത്തിൽ ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു.