- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛേത്രിയും ലിങ്‌ദോയും കോടിപതികൾ; തിരൂർക്കാരൻ റിനോയ്ക്ക് 90 ലക്ഷം രൂപയും; ഐഎസ്എൽ താരലേലത്തിൽ തിളിങ്ങയവർ ഇവർ; കേരളാ ബ്ലാസ്റ്റേഴ്സ് ആരേയും സ്വന്തമാക്കിയില്ല
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിന്റെ താരലേലത്തിന് തുടക്കമായി. സുനിൽ ഛേത്രിയും യൂജിൻസൺ ലിങ്‌ദോയും ഒരു കോടിയിലേറെ രൂപ ലേലത്തുകയായി നേടി. എൺപതു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഛേത്രിയെ 1.20 കോടി രൂപയ്ക്കാണ് മുംബൈ സിറ്റി എഫ്.സി സ്വന്തമാക്കിയത്. എന്നാൽ, 27.5 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന മിഡ്ഫീൽഡർ യൂജിൻസൺ ലിങ്‌ദോയെ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം സീസണിന്റെ താരലേലത്തിന് തുടക്കമായി. സുനിൽ ഛേത്രിയും യൂജിൻസൺ ലിങ്‌ദോയും ഒരു കോടിയിലേറെ രൂപ ലേലത്തുകയായി നേടി.
എൺപതു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഛേത്രിയെ 1.20 കോടി രൂപയ്ക്കാണ് മുംബൈ സിറ്റി എഫ്.സി സ്വന്തമാക്കിയത്. എന്നാൽ, 27.5 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന മിഡ്ഫീൽഡർ യൂജിൻസൺ ലിങ്‌ദോയെ 1.05 കോടി രൂപയ്ക്ക് പുണെ എഫ്.സി. സ്വന്തമാക്കിയത്. കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്നത്തെ ലേലത്തിൽ കളിക്കാരെയൊന്നും സ്വന്തമാക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞ ഐ ലീഗ് സീസണിൽ ബാംഗ്ലൂർ എഫ്.സിയുടെ താരമായിരുന്നു ഷില്ലോങ് സ്വദേശിയായ യൂജിൻസൺ. ലേലത്തിൽ വൻ കൊയ്ത്തു നടത്തിയ മറ്റൊരു താരം മലയാളി ഡിഫൻഡർ റിനോ ആന്റോയാണ്. 17.5 ലക്ഷം രൂപ മാത്രം അടിസ്ഥാനവിലയിട്ട റിനോയെ 90 ലക്ഷം രൂപയ്ക്കാണ് അത്‌ലറ്റിക്കോ ഡി കൊൽക്കത്ത സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും കുറഞ്ഞ അടിസ്ഥാന വിലയായിരുന്നു റിനോയുടേത്. ബാംഗ്ലൂർ എഫ്.സി.യുടെ താരമായിരുന്നു റിനോ തൃശൂർ സ്വദേശിയാണ്. നേരത്തെ കോഴിക്കോട് ക്വാർട്‌സിനുവേണ്ടിയും മോഹൻബഗാനുവേണ്ടിയും സാൽഗോക്കറിനുവേണ്ടിയും കളിച്ചിട്ടുണ്ട്.
40 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന മറ്റൊരു മലയാളി താരമായ അനസ് എടത്തൊടികയ്ക്ക് 41 ലക്ഷം രൂപ മാത്രമാണ് നേടാനായത്. ഡൽഹി ഡയനാമോസാണ് അനസിനെ സ്വന്തമാക്കിയത്. ബെംഗളൂരു എഫ്.സിയുടെ മറ്റൊരു താരമായ തോയ്‌സിങ്ങിനും ലേലത്തിൽ മികച്ച തുക ലഭിച്ചു. 39 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട തോയ് സിങ്ങിനെ ചെന്നൈയിൻ എഫ്.സി. 86 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്.
20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സെ്ത്യാസെൻ സിങ്ങിനെ നോർത്ത് ഈസ്റ്റ് എഫ്.സി 56 ലക്ഷം രൂപയ്ക്കും 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന സ്‌ട്രൈക്കർ റോബിൻ സിങ്ങിനെ ഡൽഹി ഡയനാമോസ് 51 ലക്ഷം രൂപയ്ക്കും ഗോൾകീപ്പർ കരൺജിത്ത് സിങ്ങിനെ അടിസ്ഥാന വിലയായ 60 ലക്ഷം രൂപയ്ക്ക് ചെന്നൈയിൻ എഫ്.സി.യും 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ജാക്കിചന്ദ് സിങ്ങിനെ 45 ലക്ഷം രൂപയ്ക്ക് പുണെ സിറ്റി എഫ്.സി.യും സ്വന്തമാക്കി.
സെയ്ത്യസെൻ സിങ്, റോബിൻസിങ്, യൂജിൻസൺ ലിങ്‌ദോ എന്നിവർക്കുവേണ്ടി തുടക്കത്തിൽ രംഗത്തുണ്ടായിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്നീട് പിന്മാറി. കൊൽക്കത്തയാണ് ഏറ്റവും കൂടുതൽ തുക ചെലവിട്ടത്. 1.58 കോടി രൂപയ്ക്കാണ് അവർ രണ്ട് താരങ്ങളെ സ്വന്തമാക്കിയത്. രണ്ടു പേർക്ക് പുണെ ഒന്നര കോടിയും ചെന്നൈയിൻ 1.46 കോടിയും ഡൽഹി 92 ലക്ഷം രൂപയുമാണ് ചെലവിട്ടത്. നോർത്ത് ഈസ്റ്റും പുണെയും ഓരോ കളിക്കാരെയാണ് വാങ്ങിയത്. എഫ്.സി. ഗോവയാണ് കളിക്കാരെ വാങ്ങാതിരുന്ന മറ്റൊരു ഫ്രാഞ്ചൈസി.