- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് എല്ലിൽ ചെന്നൈയിൻ എഫ്സിക്ക് രണ്ടാം വിജയം; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക്
ഫറ്റോർഡ: ഐഎസ്എല്ലിൽ രണ്ടാം വിജയവുമായി ചെന്നൈയിൻ എഫ്സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ട് ഗോളിന് പരാജയപ്പെടുത്തി.
41-ാം മിനിറ്റിൽ ലാലിയാൻസുല ചാങ്തെയുടെ ഗോളിൽ ചെന്നൈയിൻ ലീഡെടുത്തു. എന്നാൽ 50-ാം മിനിറ്റിൽ വിശാൽ കെയ്തിന്റെ സെൽഫ് ഗോളിൽ നോർത്ത് ഈസ്റ്റ് ഒപ്പം പിടിച്ചു. പിന്നീട് 74-ാം മിനിറ്റിൽ ചെന്നൈയിൻ വിജയഗോൾ നേടി. അനിരുദ്ധ് താപ്പയാണ് ലക്ഷ്യം കണ്ടത്.
വിജയത്തോടെ രണ്ട് മത്സരങ്ങളിൽ ആറു പോയിന്റുമായി ചെന്നൈയിൻ രണ്ടാം സ്ഥാനത്താണ്. അതേസമയം, രണ്ട് തോൽവിയും ഒരു സമനിലയും അക്കൗണ്ടിലുള്ള നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്
Next Story