ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവയ്ക്ക് ആദ്യജയം. ത്രില്ലറിനൊടുവിൽ ഈസ്റ്റ് ബംഗാളിനെ 43നാണ് ഗോവ തോൽപ്പിച്ചത്. ആൽബെർട്ടോ നൊഗ്വേരയുടെ ഇരട്ടഗോൾ ഗോവയുടെ വിജയത്തിൽ നിർണായകമായി. ഓർട്ടിസ് മെൻഡോസ ഒരു ഗോൾ നേടിയപ്പോൾ മറ്റൊന്ന് ഈസ്റ്റ് ബംഗാൾ താരത്തിന്റെ ദാനമായിരുന്നു. അന്റോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി രണ്ട് ഗോൾ നേടി. അമിർ ഡെർവിസെവിച്ചിന്റെ വകയായിരുന്നു മറ്റൊരു ഗോൾ.

ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ 3-2ന് മുന്നിലായിരുന്നു. 14-ാം മിനിറ്റിൽ നൊഗ്വേര ലോംഗ്റേഞ്ച് ഷോട്ടിലൂടെ ആദ്യഗോൾ നേടി. എന്നാൽ ഈസ്റ്റ് ബംഗാളിന്റെ മറുപടിയും മറ്റൊരു ലോംഗ്റേഞ്ചിലൂടെയായിരുന്നു. പെരോസെവിച്ചിന്റെ വക സമനില ഗോൾ. 32-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ മെൻഡോസ ഗോവയ്ക്ക് ലീഡ് നൽകി. എന്നാൽ 37-ാം മിനിറ്റിൽ ഡെർവിസെവിച്ചിന്റെ സമനില ഗോളെത്തി. എന്നാൽ പെരോസെവിച്ചിന്റെ സെൽഫ് ഗോൾ ഗോവയെ മുന്നിലെത്തിച്ചു.

സെൽഫ് ഗോളിന് പെരോസെവിച്ച് തന്നെ പ്രായശ്ചിതം ചെയ്തു. സ്‌കോർ 3-3. എന്നാൽ ഗോവ പിന്നോട്ട് പോയില്ല. 80-ാം മിനിറ്റിൽ നൊഗ്വേരയുടെ വിജയമുറപ്പിച്ച ഗോൾ പിറന്നു.

ജയത്തോടെ ഗോവയ്ക്ക് നാല് മത്സരങ്ങളിൽ നിന്ന് പോയിന്റായി. അഞ്ച് മത്സരങ്ങളിൽ രണ്ട് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്താണ്. മൂന്്ന മത്സരങ്ങൾ അവർ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.