- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസരങ്ങൾ തുലച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്; ഒരു ഗോളടിച്ച ഒഡീഷയ്ക്ക് ജയം; ജയത്തോടെ പോയന്റിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന് ഒഡീഷ
തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഒഡിഷ എഫ്.സി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയിട്ടും നോർത്ത് ഈസ്റ്റിന് വിജയം നേടാനായില്ല. ഒഡിഷയ്ക്ക് വേണ്ടി ജൊനാതാസ് ക്രിസ്റ്റ്യനാണ് വിജയ ഗോൾ നേടിയത്.
സുവർണാവസരങ്ങൾ ഏറെ ലഭിച്ചിട്ടും അതൊന്നും മുതലാക്കാൻ നോർത്ത് ഈസ്റ്റിന്റെ മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല.ഈ ജയത്തോടെ നാല് മത്സരങ്ങളിൽ മൂന്നും ജയിച്ച ഒഡീഷ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തണ്. അഞ്ച് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച നോർത്ത് ഈസ്റ്റ് നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.
പന്തടക്കത്തിൽ ഒഡീഷയ്ക്കായിരുന്നു മുൻതൂക്കമെങ്കിലും ഏറ്റവും കൂടുതൽ ഷോട്ടുകളുതിർത്തത് നോർത്ത് ഈസ്റ്റായിരുന്നു. 19 ഷോട്ടുകളാണ് നോർത്ത ഈസ്റ്റ് താരങ്ങളിൽ നിന്നുണ്ടായത്. ഇതിൽ രണ്ടെണ്ണം ഗോൾ കീപ്പറെ പരീക്ഷിച്ചു. മറുവശത്ത് ഒഡീഷയാവട്ടെ നാല് തവണ നോർത്ത് ഗോൾ കീപ്പർക്ക് ജോലിയുണ്ടാക്കി. ഇതിൽ ഒരെണ്ണം ഗോൾവര കടക്കുകയും ചെയ്തു.
81-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. തൊയ്ബ സിങ് മൊയ്‌രാംഗ്തേമിന്റെ ക്രോസ് ജോനതാസ് ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റി. താരത്തിന്റെ ആദ്യ ഐഎസ്എൽ ഗോളായിരുന്നു ഇത്. മത്സരം അവസാനിക്കാൻ ഒമ്പത് മിനിറ്റ് മാത്രമുള്ള ഗോൾ തിരിച്ചടിക്കാൻ നോർത്ത് ഈസ്റ്റിനായില്ല. മാത്രമല്ല, മുമ്പ് നഷ്ടമാക്കിയ രണ്ട് സുവർണാവസരങ്ങൾക്ക് കനത്ത വിലയും നേൽകേണ്ടി വന്നു.
നാളെ രണ്ട് മത്സരങ്ങളാണുള്ളത്. 7.30ന നടക്കുന്ന ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാൻ, ചെന്നൈയിൻ എഫ്സിയെ നേരിടും. 9.30ന് ഗോവ എഫ്സി- ബംഗളൂരു എഫ്സി ഗ്ലാമർ പോരും നടക്കും.
സ്പോർട്സ് ഡെസ്ക്