- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദിന്റെ സ്ഥാനമോഹങ്ങൾക്ക് തിരിച്ചടി നൽകി ചെന്നൈയിൻ; ഹൈദരാബാദ് - ചെന്നൈ മത്സരം സമനിലയിൽ; സമനിലയോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്ത്
ബംബോലിം: ഐഎസ്എല്ലിൽ ജയിച്ചാൽ രണ്ടാം സ്ഥാനം ഉറപ്പിക്കാമായിരുന്ന ഹൈദരാബാദ് എഫ് സി ചെന്നൈയിൻ എഫ്സിയോട് സമനിലയിൽ കുരുങ്ങി. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് പോയന്റ് പങ്കിട്ടപ്പോൾ ഹൈദരാബാദ് പോയന്റ് പട്ടികയിൽ മുംബൈ സിറ്റി എഫ് സിയെ പിന്തള്ളി മൂന്നാം സ്ഥനത്തേക്ക് കയറി. സമനിലയോടെ ചെന്നൈയിൻ അഞ്ചാം സ്ഥാനത്ത് എത്തി.
കളിയുടെ തുടക്കം മുതൽ ആധിപത്യം ഹൈദരാബാദിനായിരുന്നെങ്കിലും ഗോളടിച്ചത് ചെന്നൈയിനായിരുന്നു. ക്യാപ്റ്റൻ അനിരുദ്ധ ഥാപ്പ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് മുഹമ്മദ് സാജിദ് ചെന്നൈയിനെ പതിമൂന്നാം മിനിറ്റിൽ മുന്നിലെത്തിച്ചു.എങ്കിലും ആദ്യപകുതിയിൽ പന്തടക്കത്തിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഹൈദരാബാദിനായിരുന്നു മുൻതൂക്കം. പലപ്പോഴും പോസ്റ്റിന് താഴെ ദേബ്ജിത് മജൂംദാറിന്റെ മനസാന്നിധ്യമാണ് ചെന്നൈയിനെ കൂടുതൽ ഗോൾ വഴങ്ങാതെ കാത്തത്.
എന്നാൽ ഗോൾ വീണശേഷം ഹൈദരാബാദിന്റെ തുടർച്ചയായ ആക്രമണങ്ങളാണ് കണ്ടത്. ഇടതുവിംഗിൽ നിന്ന് അങ്കീത് ജാഥവ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ പക്ഷെ ഹൈദരാബാദ് മുന്നേറ്റനിരക്കായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സമനില ഗോൾ കണ്ടെത്തിയ ഹൈദരാബാദ് പക്ഷെ രണ്ടാം പകുതിയിൽ ലീഡിനായി ലക്ഷ്യം വെച്ചെങ്കിലും പലപ്പോഴും നിർഭാഗ്യം അവരുടെ ഭാഗത്തായി.
74-ാം മിനിറ്റിൽ ചെന്നൈയിനും മുന്നിലെത്താൻ അവസരം ലഭിച്ചെങ്കിലും മീറ്റിലിന്റെ തകർപ്പൻ ഷോട്ട് ഹൈദരാബാദിന്റെ ക്രോസ് ബാറിൽ തട്ടി മടങ്ങി.അവസാന നിമിഷം വിജയഗോളിനായി ഇരു ടീമും തുടർച്ചയായി ആക്രമിച്ചെങ്കിലും പ്രതിരോധം ഉറച്ചു നിന്നതോടെ ലക്ഷ്യം കാണാനായില്ല
മറുനാടന് മലയാളി ബ്യൂറോ