- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ രണ്ടാം ദിനവും ഐഎസ്എല്ലിൽ സമനില; എഫ്സി ഗോവ- നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയിൽ ; ഇനിയും മുന്നേറുക പ്രയാസം
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്സി ഗോവ- നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. ഇരുവരും ഓരോ ഗോൾ വീതം നേടി. ഹെർനാൻ സന്റാനയുടെ ഗോളിലൂടെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാൽ അയ്റാം കബ്രേറയുടെ ഗോൾ ഗോവയ്ക്ക് സമനില സമ്മാനിച്ചു.
പന്തടക്കത്തിലും ഷോട്ടുകളുതിർക്കുന്നതിലും ഗോവയ്ക്ക് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ മത്സരത്തിന്റെ ഒഴുക്കിന് വിപരീതായി രണ്ടാം മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. എന്നാൽ ഒരു ഗോളിന്റെ കടം വീട്ടാൻ ആദ്യ പാതിയിൽ തന്നെ ഗോവയ്ക്ക് സാധിച്ചു. ആൽബർട്ടോ നൊഗ്വേരയുടെ പാസിൽ നിന്നായിരുന്നു കബ്രേറയുടെ ഗോൾ.
സമനിലയോടെ ഇരു ടീമിന്റേയും നിലനിൽപ്പ് അവതാളത്തിലായി. 11 മത്സരങ്ങളിൽ 13 പോയിന്റുള്ള എഫ്സി ഗോവ എട്ടാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ 9 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്തും.
നാളെ വമ്പന്മാർ നേർക്കുനേർ വരും. എടികെ മോഹൻ ബഗാൻ, ബംഗളൂരു എഫ്സിയെ നേരിടും. പോയിന്റ് പട്ടികയിൽ അഞ്ചാമതാണ് എടികെ. ബംഗളൂരു ഏഴാം സ്ഥാനത്തും. ജയിച്ചാൽ എടികെയ്ക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാം. ബംഗളൂരുവിനാണ് ജയമെങ്കിൽ 16 പോയിന്റോടെ അഞ്ചാമതെത്തും.
സ്പോർട്സ് ഡെസ്ക്