- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം
ഫറ്റോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മുംബൈ സിറ്റി എഫ് സിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇരുവരും ഓരോ ഗോൾ വീതം നേടി. അഹമ്മദ് ജഹൗഹാണ് മുംബൈയുടെ ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിനായി മലയാളി താരം മുഹമ്മദ് ഇർഷാദും ഗോൾ നേടി.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനുള്ള സുവർണാവസരമാണ് മുംബൈ ഇന്ന് കളഞ്ഞുകുളിച്ചത്. 30-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ജഹൗഹ് വല കുലുക്കിയത്. ആദ്യ പകുതി ഒരു ഗോളോടെ അവസാനിക്കുകയും ചെയ്തു. എന്നാൽ 79-ാം മിനിറ്റിൽ ഇർഷാദിലൂടെ നോർത്ത് ഈസ്റ്റ് തിരിച്ചടിച്ചു. തിരിച്ചടിക്കാനുള്ള മുംബൈയുടെ ശ്രമങ്ങൾ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഇഞ്ചുറി സമയത്ത് മുംബൈ താരം അമി റനാവാഡെ ചുവപ്പ് കാർഡുമായി പുറത്താവുകയും ചെയ്തു. മത്സരത്തിൽ മുംബൈക്കായിരുന്നു ആധിപത്യമെങ്കിലും ഒരിക്കൽ മാത്രമാണ് ഗോൾ നേടാൻ സാധിച്ചത്.
നാലാം സ്ഥാനത്താണ് മുംബൈ. 12 മത്സരങ്ങളിൽ 18 പോയിന്റാണ് മുംബൈക്കുള്ളത്. 14 മത്സരങ്ങളിൽ 10 പോയിന്റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. നാളെ ബെംഗളൂരു എഫ്സി- ചെന്നൈയിൻ എഫ്സിയെ നേരിടും. ജയിച്ചാൽ ചെന്നൈയിന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. നിലവിൽ 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ചെന്നൈയിൻ. 14 പോയിന്റുള്ള ബംഗളൂരു 12-ാം സ്ഥാനത്തും.
സ്പോർട്സ് ഡെസ്ക്