- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടിമണി തടുത്തിട്ടതു കൊമ്പന്മാരുടെ മൂന്നു കിക്കുകൾ; ലക്ഷ്യം കണ്ടത് ആയുഷ് അധികാരി മാത്രം; ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത് ഡയസിനെയും വാസ്‌ക്വസിനെയും ഷൂട്ടൗട്ടിന് മുമ്പ് പിൻവലിച്ചത്; കരിനിഴൽ വീഴ്ത്തി വീണ്ടും ഷൂട്ടൗട്ട് പരീക്ഷണം
പനാജി: 2016 ലെ ഐ എസ് എൽ ഫൈലൻ കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ആരാധകരും അത്ര പെട്ടെന്ന് മറക്കാൻ ഇടയില്ല.അന്ന് കൊൽക്കത്തക്കെതിരെ കലാശപ്പോരിൽ മുഴുവൻ സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ചപ്പോൾ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.പക്ഷെ 4- 3 ന് അന്ന് കേരളത്തിന്റെ മോഹം പൊലിഞ്ഞു.ആറു വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടുമൊരു ഫൈനൽ എത്തിയപ്പോൾ ഷൂട്ടൗട്ട് ആകല്ലെ എന്ന് ആരാധകർ പ്രാർത്ഥിച്ചതും ഇ ഓർമ്മ മനസിൽ ഉള്ളതുകൊണ്ട് തന്നെയാണ്. പക്ഷെ പെനാൽട്ടിയിലെ ഭൂതം ഇത്തവണയും കേരളത്തെ വെറുതെ വിട്ടില്ല.മൂന്നുമൂഴത്തിലും പെനാൽട്ടിയിൽ കണ്ടത് കേരളത്തിന്റെ കണ്ണീർ.
ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശിൽപി. യോർഗെ ഡയസിനെയും അൽവാരോ വാസ്‌ക്വസിനെയും ഷൂട്ടൗട്ടിന് മുമ്പ് പിൻവലിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.ലെസ്‌കോവിച്ച്, നിഷു കുമാർ, ജീക്ക്സൺ സിങ് എന്നിവരുടെ കിക്കുകൾ കട്ടിമണി രക്ഷപ്പെടുത്തിയപ്പോൾ ആയുഷ് അധികാരി മാത്രമാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഹൈദരാബാദിനായി ഹാളിചരൺ നർസാരി, ഖാസ കമാറ, ജാവോ വിക്ടർ എന്നിവർ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി.
നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.ഫൈനലിലെ ദൗർഭാഗ്യം കേരളത്തെ ഇനിയും വിട്ടുപോയില്ല എന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിന്റെ തുടക്കം മുതലുള്ള ദൃശ്യങ്ങൾ മികച്ച അവസരങ്ങൾ സൃഷ്ടിച്ച് മുന്നേറിയപ്പോഴും കളിയിൽ ആധിപത്യം പുലർത്തിയപ്പോളും ഗോൾ മാത്രം അകന്നുനിന്നു.
14ാം മിനിറ്റിൽ ഹർമൻജോത് ഖബ്ര ബോക്സിലേക്ക് നൽകിയ ക്രോസ് ഫലപ്രദമായി ഉപയോഗിക്കാൻ യോർഗെ ഡയസിന് സാധിച്ചില്ല. 23-ാം മിനിറ്റിൽ പുട്ടിയ വാസ്‌ക്വസിന് നൽകിയ മികച്ചൊരു ത്രൂ ബോൾ ആകാശ് മിശ്ര സ്ലൈഡ് ചെയ്ത് രക്ഷപ്പെടുത്തുകയും ചെയ്തു.
39-ാം മിനിറ്റ് ബ്ലാസ്റ്റേഴ്സ് ആരാധകർ തലയിൽ കൈവെച്ചുപോയ നിമിഷമായിരുന്നു. അൽവാരോ വാസ്‌ക്വസിന്റെ ഷോട്ട് ബാറിലിടിച്ച് മടങ്ങി.
മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോഴും കണ്ടു ദൗർഭാഗ്യങ്ങളുടെ ഘോഷയാത്ര.കോർണറിൽ നിന്നുള്ള ലെസ്‌കോവിച്ചിന്റെ ഹെഡർ ബാറിലിടിച്ചത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. 110-ാം മിനിറ്റിൽ ഓഗ്ബെച്ചെയുടെ ഷോട്ട് ഗോൾ ലൈനിൽ വെച്ച് ലെസ്‌കോവിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്