ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്ക് ലീഗിലെ ആദ്യജയം. എഫ്‌സി ഗോവയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്കാണ് ചെന്നൈയിൻ തോൽപിച്ചത്. സ്റ്റീവൻ മെൻഡോസയുടെ ഹാട്രിക് ആണ് ചെന്നൈയ്ക്ക് അനായാസജയം സമ്മാനിച്ചത്. 10, 63, 75 മിനിറ്റുകളിലായിരുന്നു മെൻഡോസയുടെ ഗോളുകൾ. 43ാം മിനിറ്റിൽ എലാനോയാണ് ശേഷിക്കുന്ന ഒരു ഗോൾ നേടിയത്.