പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ പുണെ സിറ്റി എഫ്‌സിയും ഗോവ എഫ്‌സിയും തമ്മിലുള്ള മൽസരം സമനിലയിൽ. ഓരോ ഗോളടിച്ച് ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. ഇരുടീമുകളും ഒട്ടേറെ അവസരങ്ങൾ പാഴാക്കുന്നതു കണ്ട മൽസരത്തിൽ പുണെ താരം റോജർ ജോൺസൻ വഴങ്ങിയ സെൽഫ് ഗോളിന്റെ ബലത്തിൽ ഗോവ മുന്നിൽക്കയറിയെങ്കിലും 64ാം മിനിറ്റിൽ യൂജിൻസൺ ലിങ്‌ദോ നേടിയ ഗോൾ പുണെയ്ക്ക് സമനില നേടിക്കൊടുത്തു.