- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ മൂന്നാം സീസണിൽ കേരളാ ബ്ലാസ്റ്റേഴിസിന് തോൽവിയോടെ തുടക്കം; ഉദ്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് തോറ്റത് ഒരു ഗോളിന്
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിന് മൂന്നാം സീസണ് ഗുവാഹത്തിയിൽ വർണ്ണാഭമായ തുടക്കം. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നനഞ്ഞ തുടക്കവും. ഉത്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തോൽവി രുചിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. നോർത്ത് ഈസ്റ്റിനായി ജപ്പാൻ താരം യൂസ കറ്റ്‌സുമിയാണ് ഗോൾ നേടിയത്. ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ കിക്കോഫിന് ക്രിക്കറ്റ് ഇതിഹാസവും കേരള ബഌസ്‌റ്റേഴ്‌സ് ടീം ഉടമയുമായ സച്ചിൻ തെണ്ടുൽക്കറും മഹേന്ദ്ര സിങ് ധോണിയും സ്‌റ്റേഡിയത്തിലെത്തി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിന് ഇന്ന് വൈകിട്ട് ഏഴിനാണ് തുടക്കായത്. ഐഎസ്എല്ലിന്റെ ആദ്യ പതിപ്പിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞവർഷം ഏറ്റവും പിറകിലായിരുന്നു. ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, വരുൺ ധവാൻ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരും ടീം ഉടമസ്ഥരായ രൺബീർ കപൂറും ജോൺ എബ്രഹാമും അണിനിരന്നു. വടക്ക് കിഴക്കൻ സംസ്ഥാന
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിന് മൂന്നാം സീസണ് ഗുവാഹത്തിയിൽ വർണ്ണാഭമായ തുടക്കം. കേരളാ ബ്ലാസ്‌റ്റേഴ്‌സിന് നനഞ്ഞ തുടക്കവും. ഉത്ഘാടന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് തോൽവി രുചിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. നോർത്ത് ഈസ്റ്റിനായി ജപ്പാൻ താരം യൂസ കറ്റ്‌സുമിയാണ് ഗോൾ നേടിയത്. ഗുവാഹതിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
ആദ്യ കിക്കോഫിന് ക്രിക്കറ്റ് ഇതിഹാസവും കേരള ബഌസ്‌റ്റേഴ്‌സ് ടീം ഉടമയുമായ സച്ചിൻ തെണ്ടുൽക്കറും മഹേന്ദ്ര സിങ് ധോണിയും സ്‌റ്റേഡിയത്തിലെത്തി. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ മൂന്നാം പതിപ്പിന് ഇന്ന് വൈകിട്ട് ഏഴിനാണ് തുടക്കായത്. ഐഎസ്എല്ലിന്റെ ആദ്യ പതിപ്പിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞവർഷം ഏറ്റവും പിറകിലായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചൻ, ആലിയ ഭട്ട്, വരുൺ ധവാൻ, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരും ടീം ഉടമസ്ഥരായ രൺബീർ കപൂറും ജോൺ എബ്രഹാമും അണിനിരന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ആവേശമാണ് ഐഎസ്എല്ലിന് ലഭിക്കുന്നത്. മുൻ ആഴ്‌സണൽ ഗോൾ കീപ്പർ ഗ്രഹാം സ്റ്റാക്കാണ് ബഌസ്റ്റേഴ്‌സിന്റെ ഗോൾവല കാത്തത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറക്കാൻ ബഌസ്റ്റേഴ്‌സിന് ജയം അനിവാര്യമായിരുന്നെങ്കിലും മോശം പ്രകടനത്തിലൂടെ ടീം തോൽവി ഏറ്റുവാങ്ങുകയായിരുന്നു.