കോട്ടയം : ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങളിൽ ദേശീയഗാനത്തെ അനാദരിക്കുന്ന സംഭവത്തെ ക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നൽകി. കീഴ്‌വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് നെഞ്ചത്ത് കൈവച്ചാണ് ഐ.എസ്.എൽ. മത്സരങ്ങളിൽ നടക്കുന്നത്. കളിക്കാർ ക്കൊപ്പം ഗ്രൗണ്ടിൽ എത്തുന്ന കുട്ടികളും ഇതേ രീതിയിലാണ് ദേശീയഗാനാലാപനം നടത്തുന്നത്.

പരിശീലനം നൽകിക്കൊണ്ടുവരുന്ന കുട്ടികളെക്കൊണ്ട് ബോധപൂർവ്വം കീഴ്‌വഴക്കം തെറ്റിച്ചത് ദേശീയ ഗാനത്തോടുള്ള കടുത്ത അവഹേളനമാണ്. പരാതികൾ ഉയർന്നിട്ടും ഖേദ പ്രകടനത്തിനു പോലും തയ്യാറാകാത്തത് പണത്തിന്റെ ദാർഷ്ട്യമാണ്.

ഫൗണ്ടേഷൻ നൽകിയ പരാതിയെത്തുടർന്ന് കൊച്ചി പൊലീസ് നൽകിയ മറുപടി തൃപ്തികരമല്ല. ദേശീയഗാനത്തെ അനാദരിച്ച സാഹചര്യത്തിൽ ഐ.എസ്.എൽ മത്സരങ്ങളിൽ ദേശീയഗാനാലാപനം വിലക്കണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു.