- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയഗാനത്തെ ഐ.എസ്.എൽ. അനാദരിച്ചതായി പൊലീസ് കണ്ടെത്തി
കോട്ടയം: കൊച്ചിയിലെ ഐ.എസ്.എൽ. മത്സരത്തിനിടെ ദേശീയഗാനത്തെ അവഹേളിച്ചതായി കൊച്ചി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബർ 14-ന് കൊച്ചി ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ. ഫുട്ബോൾ മത്സരത്തിനിടെ ദേശീയഗാനത്തെ അനാദരിച്ചത് ചൂണ്ടിക്കാട്ടി പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഇക്കാര്യം പൊലീസ് അന്വേഷിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ദേശീയഗാനം ആലപിച്ച സമയത്ത് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഫുട്ബോൾ താരങ്ങളും അവരോടൊപ്പം നിന്ന കുട്ടികളും നെഞ്ചത്ത് കൈവച്ചുനിന്നതായും ഇത് അനുകരിച്ച് ബഹുഭൂരിപക്ഷം കാണികളും ഇതാവർത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതു കീഴ്‌വഴക്കലംഘനമാണെന്നും ദേശീയഗാനാലാപന സമയത്ത് എണീറ്റു നിന്ന് ഇരുകൈകളും ശരീരത്തോട് ചേർത്തുപിടിച്ച് അറ്റൻഷനായി നിൽക്കണമെന്ന നിർദ്ദേശം മേലിൽ മൈക്കിലൂടെ നൽകണമെന്ന് ഐ.എസ്.എൽ. അധികാരികൾക്കും ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾക്കും നൽകിയിട്ടുണ്ടെന്ന് പരാതിക്കാരനായ എബി ജെ. ജോസിനെ ഡെപ്യൂട്ടി കമ്മീഷണർ ഡോ
കോട്ടയം: കൊച്ചിയിലെ ഐ.എസ്.എൽ. മത്സരത്തിനിടെ ദേശീയഗാനത്തെ അവഹേളിച്ചതായി കൊച്ചി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബർ 14-ന് കൊച്ചി ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ. ഫുട്ബോൾ മത്സരത്തിനിടെ ദേശീയഗാനത്തെ അനാദരിച്ചത് ചൂണ്ടിക്കാട്ടി പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നൽകിയ പരാതിയെത്തുടർന്നാണ് ഇക്കാര്യം പൊലീസ് അന്വേഷിച്ചത്.
മത്സരത്തിന്റെ തുടക്കത്തിൽ ദേശീയഗാനം ആലപിച്ച സമയത്ത് ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഫുട്ബോൾ താരങ്ങളും അവരോടൊപ്പം നിന്ന കുട്ടികളും നെഞ്ചത്ത് കൈവച്ചുനിന്നതായും ഇത് അനുകരിച്ച് ബഹുഭൂരിപക്ഷം കാണികളും ഇതാവർത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതു കീഴ്‌വഴക്കലംഘനമാണെന്നും ദേശീയഗാനാലാപന സമയത്ത് എണീറ്റു നിന്ന് ഇരുകൈകളും ശരീരത്തോട് ചേർത്തുപിടിച്ച് അറ്റൻഷനായി നിൽക്കണമെന്ന നിർദ്ദേശം മേലിൽ മൈക്കിലൂടെ നൽകണമെന്ന് ഐ.എസ്.എൽ. അധികാരികൾക്കും ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികൾക്കും നൽകിയിട്ടുണ്ടെന്ന് പരാതിക്കാരനായ എബി ജെ. ജോസിനെ ഡെപ്യൂട്ടി കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.
ഐ.എസ്.എൽ. ചെയ്ത തെറ്റ് ബോധ്യപ്പെട്ട സാഹചര്യത്തിൽ സംഭവത്തിൽ നിരുപാധിക ഖേദപ്രകടനം നടത്തണമെന്ന് എബി ജെ. ജോസ് ആവശ്യപ്പെട്ടു.