- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് മിനിറ്റ് മാത്രം അവേശേഷിക്കെ ഗോളടിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്; എക്‌സ്ട്രാ ടൈമിൽ നേടിയ ഒരു ഗോളിന് ചെന്നൈയെ വീഴ്ത്തി ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിൽ കടന്നു
ചെന്നൈ: മത്സരം അവശേഷിക്കാൻ നാല് മാത്രം അവശേഷിക്കേ ഗോളടിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രഥമ ഐഎസ്എലിന്റെ ഫൈനലിൽ കടന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ സ്‌ക്വേട്ടിഷ് താരം സ്റ്റീഫൻ പിയേഴ്‌സൺ നേടിയ ഗോളിലാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ കടന്നത്. രണ്ടാംപാദ സെമിയിൽ 3-1ന് ചെന്നൈയോട് തോറ്
ചെന്നൈ: മത്സരം അവശേഷിക്കാൻ നാല് മാത്രം അവശേഷിക്കേ ഗോളടിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രഥമ ഐഎസ്എലിന്റെ ഫൈനലിൽ കടന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിൽ സ്‌ക്വേട്ടിഷ് താരം സ്റ്റീഫൻ പിയേഴ്‌സൺ നേടിയ ഗോളിലാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ ഉടമസ്ഥതയിലുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ കടന്നത്. രണ്ടാംപാദ സെമിയിൽ 3-1ന് ചെന്നൈയോട് തോറ്റെങ്കിലും ആദ്യ പാദത്തിൽ 3-0യ്ക്ക് വിജയിച്ചതാണ് കേരളാ ടീമിന് തുണയായത്. രണ്ടാം പാദ സെമിയിൽ ചെന്നൈയോട് മൂന്ന് ഗോളുകൾ വഴങ്ങേണ്ടി വന്നതിനെ തുടർന്നാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്.
മുഴുവൻ സമയത്തിൽ മൂന്ന് ഗോളുകൾ ചെന്നൈ മുന്നിട്ടു നിന്നതോടെയാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. രണ്ടാംപാദ സെമിയിൽ നേരിടുന്ന ബ്ലാസ്‌റ്റേഴ്‌സ് മുഴുവൻ സമയവും കളി നിർത്തുമ്പോൾ മൂന്ന് ഗോൾ പിന്നിലായിരുന്നു. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. കളിക്കാമെന്ന സ്ഥിതിയായി. പിയേഴ്‌സ്‌ന്റെ ഗോളോടെ കേരളം രക്ഷപെടുകയായിരുന്നു. 42ാം മിനിറ്റിൽ മിഖായേൽ സിൽവർസ്റ്റർ ഗോൾ നേടി. 76ാം മിനിറ്റിൽ സന്തോഷ് ജിംഗന്റെ സെൽഫ് ഗോളാണ് ചെന്നൈയ്ക്ക് രണ്ടാം ഗോൾ സമ്മാനിച്ചതും. 90ാം മിനിറ്റിൽ ജീജിയുമാണ് ഗോൾ നേടിയത്. ഇതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
മത്സരത്തിൽ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയേറ്റു. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ജെയിംസ് മക്ലിസ്റ്ററിന് ചുവപ്പു കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നതാണ് തിരിച്ചടിയായത്. തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നതോടെയാണ് ചെന്നൈ ഗോൾ അടിച്ചത്.
മത്സരത്തിന്റെ 27ാം മിനിട്ടിലാണ് രണ്ടാം മഞ്ഞക്കാർഡ് കണ്ട മക്ലിസ്റ്ററിന് റഫറി മാർച്ചിങ് ഓർഡർ നൽകിയത്. കളിയുടെ 28ാം മിനിറ്റിലാണ് ജയിംസ് മക്ലിസ്റ്റർ രണ്ട് മഞ്ഞ കാർഡ് കണ്ട് പുറത്തായത്.
ഗോളടിക്കാൻ മറന്ന മുന്നേറ്റനിരയെന്ന വിമർശകരുടെ വായടിപ്പിക്കുന്ന പ്രകടനമായിരുന്നു ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്‌സിന്റേത്. സ്വന്തം തട്ടകത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിന് ജയിച്ച കേരളം ചെന്നൈയ്ക്ക് മുന്നിൽ പകച്ചുപോയ കാഴ്‌ച്ചയാണ് കണ്ടത്.രണ്ടാം സെമിയിൽ ചെന്നൈ പെനൽറ്റി നഷ്മാക്കിയിരുന്നു. മാർക്കൊ മറ്റെരാസിയാണ് പെനൽറ്റി നഷ്ടമാക്കിയത്. എക്‌സ്ട്രാ ടൈമിൽ മഞ്ഞകാർഡ് കണ്ട ചെന്നൈ താരം മറ്റരാസിക്കും പുറത്തുപോകേണ്ടി വന്നു. ഇതോടെ ഇരു ടീമുകളും പത്ത് പേരെ വച്ചാണ് കളിച്ചത്.
അമിതപ്രതിരോധത്തിലൂന്നിയ കളിയാണ് കേരള് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ഇതിനിടെ കേരളത്തിന്റെ ഗോൾ കീപ്പർ സന്ദീപ് നന്ദി പരിക്കേറ്റതിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നതും കേരളത്തിന് തിരിച്ചടിയായി. ലീഗിലെ 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ മാത്രം നേടിയ ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെ ആദ്യപാദത്തിൽ ഒന്നാം നമ്പർ ടീമിനെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കുകയായിരുന്നു.



