- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൈനാമോസിനെ അവരുടെ തട്ടകത്തിൽ തളച്ച് എടികെ; സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; കൊൽക്കത്തയ്ക്കായി ബൽവന്ത് സിംഗും നസീർ മൗമുനിയും ലക്ഷ്യം കണ്ടു; ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത് പ്രീതം കോട്ടാൽ
ന്യൂഡൽഹി: പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ഐഎസ്എലിൽ ഡെൽഹിയെ അവരുടെ തട്ടകത്തിൽ പിടിച്ചു കെട്ടി കൊൽക്കത്ത. സീസണിലെ ആദ്യ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എടികെ പരാജയപ്പെടുത്തുകയായിരുന്നു.ബൽവന്ത് സിംഗും മൊറോക്കൻ താരം എൽ മൈമുനിയുമാണ് എടികെയ്ക്കായി ഗോൾ നേടിയത്. പ്രീതം കോട്ടാൽ ഡൽഹിയുടെ ആശ്വാസ ഗോൾ നേടി. ആദ്യ പകുതിയിൽ ബൽവന്ത് സിംഗിന്റെ ഗോളിൽ എടികെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രീതം കോട്ടാലിലൂടെ ഡൽഹി തിരിച്ചടിച്ചു. കളി സമനിലയിലേക്കി നീങ്ങുമ്പോൾ കൗണ്ടർ അറ്റാക്കിലൂടെയാണ് എടികെ ഗോൾ നേടിയത്. സമനിലയിൽ പിരിയുമെന്ന് തോന്നിച്ച അവസാന നിമിഷങ്ങളിൽ 84-ാം മിനുറ്റിൽ എൽ നസീർ മൗമുനിയാണ് സ്‌കോർ ചെയ്തത്. ജയേഷ് റാണയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. മധ്യവരയ്ക്കു അരികിനിന്നും ഡൽഹി ബോക്‌സിലേക്ക് പറന്നുകയറിയ റാണ മൗമുനിക്ക് ഗോൾ പാകത്തിൽ പന്ത് നൽകുകയായിരുന്നു. ജയത്തോടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എടികെ തിരിച്ചുവരവ് ഗംഭീരമാക്കി.
ന്യൂഡൽഹി: പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തിയ ഐഎസ്എലിൽ ഡെൽഹിയെ അവരുടെ തട്ടകത്തിൽ പിടിച്ചു കെട്ടി കൊൽക്കത്ത. സീസണിലെ ആദ്യ ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എടികെ പരാജയപ്പെടുത്തുകയായിരുന്നു.ബൽവന്ത് സിംഗും മൊറോക്കൻ താരം എൽ മൈമുനിയുമാണ് എടികെയ്ക്കായി ഗോൾ നേടിയത്. പ്രീതം കോട്ടാൽ ഡൽഹിയുടെ ആശ്വാസ ഗോൾ നേടി.
ആദ്യ പകുതിയിൽ ബൽവന്ത് സിംഗിന്റെ ഗോളിൽ എടികെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രീതം കോട്ടാലിലൂടെ ഡൽഹി തിരിച്ചടിച്ചു. കളി സമനിലയിലേക്കി നീങ്ങുമ്പോൾ കൗണ്ടർ അറ്റാക്കിലൂടെയാണ് എടികെ ഗോൾ നേടിയത്.
സമനിലയിൽ പിരിയുമെന്ന് തോന്നിച്ച അവസാന നിമിഷങ്ങളിൽ 84-ാം മിനുറ്റിൽ എൽ നസീർ മൗമുനിയാണ് സ്‌കോർ ചെയ്തത്. ജയേഷ് റാണയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. മധ്യവരയ്ക്കു അരികിനിന്നും ഡൽഹി ബോക്‌സിലേക്ക് പറന്നുകയറിയ റാണ മൗമുനിക്ക് ഗോൾ പാകത്തിൽ പന്ത് നൽകുകയായിരുന്നു. ജയത്തോടെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ എടികെ തിരിച്ചുവരവ് ഗംഭീരമാക്കി.