- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി എന്നാണ് ഒരുസെലിബ്രേഷൻ? ആരാധകരെ നിരാശപ്പെടുത്തി സമനിലയുടെ വിരസതയിൽ പിരിഞ്ഞ് ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും; ജയത്തിനായി കാത്ത് ഇരുടീമുകളും
പനാജി: ജയത്തിനായി കാത്തിരിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വിധി. ടീമിന്റെയും. പനാജിയിലെ മത്സരവും സമനിലയിൽ പിരിഞ്ഞു.ഇത്തവണ ആദ്യ പകുതിയിലെ ഒരു സെൽഫ് ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് പാരയായത്. പ്രതിരോധകോട്ടയിലെ വിള്ളലുകൾ തെളിഞ്ഞപ്പോൾ ഈസ്റ്റ് ബംഗാളിന് തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങളും.
13-ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാൾ ലീഡ് നേടിയത്. ജാക്വസ് മഗോമയുടെ മുന്നേറ്റമാണ് ഗോളിന് വഴിവച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പിളർത്തി മഗോമ നൽകിയ പാസ് സ്വീകരിച്ച മുഹമ്മദ് റഫീഖ് അത് ബോക്സിലുണ്ടായിരുന്നു പിൽകിങ്ടണ് മറിച്ചു. ഈ പന്ത് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബക്കാരി കോനെയുടെ കാലിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയിൽ സഹൽ, മുറേ, ജീക്സൺ എന്നിവരെ കളത്തിൽ ഇറക്കി കിബു വികൂന കളി തിരിച്ചുപിടിക്കാൻ ശ്രമിച്ചു. സഹൽ, മുറേ എന്നിവർ രണ്ടാം പകുതിയിൽ മികച്ചു നിന്നു. ഇതോടെ നല്ല അവസരങ്ങളും ലഭിക്കാൻ തുടങ്ങി. പരാജയമെന്ന് സങ്കടപ്പെട്ടപ്പോഴാണ് 95-ാം മിനിറ്റിൽ ആയിരുന്നു സഹലിന്റെ ഒരു മനോഹര പാസിൽനിന്ന് ജീക്സൺ പന്ത് വലയിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില നൽകിയത്. മൂന്ന് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒൻപതാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാൾ പത്താം സ്ഥാനത്തും.
മറുനാടന് മലയാളി ബ്യൂറോ